Tag Archives: Malware

കാസ്പെര്‍സ്കൈ ആന്റിവൈറസ്‌ എന്ന വ്യാജേന ആന്‍ഡ്രോയ്ഡ് മാല്‍വെയര്‍ വ്യാപിക്കുന്നു

Posted on Aug, 06 2014,ByTechLokam Editor

സൂക്ഷിക്കുക കാസ്പെര്‍സ്കൈ മൊബൈല്‍ സെക്യൂരിറ്റി (Kaspersky Mobile Security) ആപ്പ് എന്ന വ്യാജേന ആന്‍ഡ്രോയ്ഡ് മാല്‍വെയര്‍ വ്യാപിക്കുന്നു. ഗൂഗിള്‍ പ്ലേ അല്ലാത്ത സോര്‍സുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന്‍ മൊബൈല്‍ സുരക്ഷ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിഷിങ്ങ് ഇമെയില്‍ വഴിയാണ് ഇത് മുഖ്യമായും പടരുന്നത്‌. SandroRAT എന്ന പേരുള്ള മാല്‍വെയറിന്റെ സാന്നിദ്ധ്യംആദ്യം തിരിച്ചറിഞ്ഞത് പോളണ്ടിലാണ്. കാസ്പെര്‍സ്കൈ ലാബിന്റെ എന്നു തോന്നിക്കുന്ന ഫിഷിങ്ങ് ഇമെയില്‍ കാംപെയിന്‍ വഴിയാണ് സൈബര്‍ ക്രിമിനലുകള്‍ SandroRAT മാല്‍വെയറിനെ വ്യാപിപ്പിക്കുന്നത്. നിങ്ങളുടെ ഫോണില്‍ വയറസ് […]

ഇന്ത്യയിലെ വിന്‍ഡോസ്‌ ഒഎസ് ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് Bladabindi മാല്‍വെയര്‍ പടരുന്നു

Posted on Jul, 25 2014,ByTechLokam Editor

Bladabindi എന്ന പേരിലുള്ള ഒരു മാല്‍വെയര്‍ ഇന്ത്യയിലെ വിന്‍ഡോസ്‌ ഒഎസ് ഉപഭോക്താക്കളെ ഉന്നംവെച്ച് പടരുന്നതായി സൈബര്‍ സെക്യൂരിറ്റി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. വിവിധ പതിപ്പുകളില്‍ വരുന്ന ഈ മാല്‍വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് ദുരുപയോഗം ചെയ്യുന്നു. Computer Emergency Response Team-India (CERT-In) പറയുന്നത് പ്രകാരം പെന്‍ഡ്രൈവ്‌, ഡാറ്റാകാര്‍ഡ്‌ തുടങ്ങിയ യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍ വഴിയാണ് Bladabindi മാല്‍വെയര്‍ പടരുന്നത്‌. Bladabindi മാല്‍വെയര്‍ ബാധിച്ച കംപ്യൂട്ടറുകളിലേക്ക് മറ്റ് മാല്‍വെയറുകളെ ഡൗണ്‍ലോഡ് ചെയ്യാനും, റിമോട്ട് അറ്റാക്കര്‍ക്ക് […]

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തിയെന്ന് പറഞ്ഞ് ഫെയ്സ്ബുക്ക് മാല്‍വെയറുകള്‍ രംഗത്ത്

Posted on Mar, 15 2014,ByTechLokam Editor

മലേഷ്യന്‍ വിമാനം കണ്ടെത്തിയെന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കുക ചിലപ്പോള്‍ അതൊരു ഫെയ്സ്ബുക്ക് മാല്‍വെയര്‍ ആയിരിക്കും. ലോകശ്രദ്ധ പിടിച്ച്പറ്റുന്ന വാര്‍ത്തകള്‍ ഹാക്കര്‍മാര്‍ മുതലെടുക്കാറുണ്ട്, എന്നിട്ട് ആ വാര്‍ത്ത‍ എന്ന വ്യാജേന വൈറസുകളും, സ്പൈവെയറുകളും, മാല്‍വെയറുകളും തൊടുത്തുവിടുക എന്നത് ഹാക്കര്‍മാരുടെ ഒരു രീതിയാണ്. കാണാതായ മലേഷ്യന്‍ വിമാനവുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള ചില വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ കൊടുത്തിരിക്കുന്നു. കോലാലമ്പൂരില്‍ നിന്നും ബെയ്‌ജിങ്ങിലേക്കുള്ള യാത്രയില്‍ കാണാതായ മലേഷ്യന്‍ വിമാനം MH370 മായി ബന്ധപ്പെട്ട […]

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ എന്നിവയിലെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപെട്ടിരിക്കുന്നു

Posted on Dec, 05 2013,ByTechLokam Editor

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ, ലിന്‍കിഡ്ഇന്‍ തുടങ്ങി വളരെയധികം ജനപ്രീതി നേടിയ വെബ്സൈറ്റുകളിലെ 20 ലക്ഷത്തോളം അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സുരക്ഷ കമ്പനിയായ ട്രസ്റ്റ്‌വേവ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം പോണി (Pony) മാല്‍വെയറിന്റെ സഹായത്തോടെ ആണ് മുകളില്‍പ്പറഞ്ഞ വെബ്സൈറ്റ്കളിലെ അക്കൗണ്ടുകളുടെ ലോഗിന്‍ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ചോര്‍ത്തിയിരിക്കുന്നത്. മാല്‍വെയര്‍ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്ന സര്‍വറുകളില്‍ എത്തിക്കാന്‍ പ്രാപ്തമായതായിരുന്നെന്നാണ് അറിയുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഇതുവരെ ഏതോക്കെ രീതിയില്‍ […]

ആന്‍ഡ്രോയ്ഡ് ഫോണുകളെ ബാധിക്കുന്ന ഏറ്റവും മാരകമായ ട്രോജന്‍ ഹോര്‍സ് മാല്‍വെയറിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Posted on Jun, 08 2013,ByTechLokam Editor

ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും അപകടകാരിയുമായ ഒരു പുതിയ ട്രോജന്‍ ഹോര്‍സ് മാല്‍വെയറിനെ കണ്ടെത്തിയതായി ഐടി സുരക്ഷ സ്ഥാപനമായ കാസ്പെറെസ്കി ലാബ്സ് (Kaspersky Lab) അവകാശപ്പെടുന്നു. Backdoor.AndroidOS.Obad.a എന്നാണ് ഈ പുതിയ ട്രോജന്‍ ഹോര്‍സ് മാല്‍വെയറിന് നല്‍കിയ പേര്. Obad മാല്‍വെയര്‍ ബാധിച്ച ഫോണുകളില്‍ നിന്നും ഈ മാല്‍വെയറിന് പ്രീമിയം നമ്പറുകളിലേക്ക് എസ്എംഎസ് അയക്കാന്‍ കഴിയും, കൂടാതെ വേറെ മാല്‍വെയറുകളെ ഡൌണ്‍ലോഡ് ചെയ്തു മാല്‍വെയര്‍ ബാധിച്ച ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല മറ്റു ഫോണുകളിലേക്ക് […]

99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ലക്ഷ്യം വെക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളെയെന്നു റിപ്പോര്‍ട്ട്

Posted on May, 28 2013,ByTechLokam Editor

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. മറ്റെല്ലാ ഫോണുകള്‍ക്കെതിരെയുള്ള പോലെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുമുള്ള വൈറസ്സ് ആക്രമണം പുതുമയുള്ളതല്ല. പക്ഷെ കുറച്ചുകാലമായി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുള്ള വൈറസ്സ് ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. കാസ്പെറെസ്കി ലാബ്‌ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പ്രകാരം 2013ന്റെ ആദ്യം മാസങ്ങളില്‍ തിരിച്ചറിഞ്ഞ 99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ആന്‍ഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതില്‍ അധികവും ട്രോജന്‍ വൈറസ്സുകളായിരുന്നു. എസ്സ്.എം.എസ്സ് ട്രോജന്‍ അതിനൊരുദാഹരണം മാത്രം. പ്രീമിയം നിരക്കുള്ള നമ്പരുകളിലേക്ക് നമ്മള്‍ അറിയാതെ എസ്സ്.എം.എസ്സ് അയച്ചു ഫോണിലെ […]

ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം ബ്രൌസറുകള്‍ വഴി ഫെയ്സ്ബുക്ക് പ്രൊഫൈലിനെ ആക്രമിക്കുന്ന മാല്‍വെയറിനെ സൂക്ഷിക്കുക

Posted on May, 13 2013,ByTechLokam Editor

ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം ബ്രൌസര്‍ എക്സ്റ്റന്‍ഷന്‍ വഴി പടരുന്ന ഒരു പുതിയ മാല്‍വെയറിനെ കുറിച്ച് മൈക്രോസോഫ്റ്റ് അവരുടെ ടെക്നോളജി ബ്ലോഗില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ഈ മാല്‍വെയര്‍ ബ്രൌസറില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെ ആണു ബാധിക്കുന്നത്. ഈ മാല്‍വെയര്‍ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റോള്‍ ആയി കഴിഞ്ഞാല്‍ ഇതു സ്വയം അപ്ഡേറ്റ് ചെയ്യുന്നു. ഇതിന്‍റെ സാനിധ്യം ആദ്യം തിരിച്ചറഞ്ഞത്‌ ബ്രസീലിലാണ്. മൈക്രോസോഫ്റ്റ് ഈ മാല്‍വെയറിന് നല്‍കിയിരിക്കുന്ന പേര് Trojan:JS/Febipos.A എന്നാണ്. ഈ മാല്‍വെയര്‍ ആദ്യം ബ്രൌസറില്‍ യൂസര്‍ ഫെയ്സ്ബുക്കില്‍ ലോഗിന്‍ […]

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബാഡ് ന്യൂസ് മാല്‍വെയര്‍

Posted on Apr, 22 2013,ByTechLokam Editor

ഗൂഗിള്‍ പ്ലേയിലെ 32 അപ്ലിക്കേഷനുകളെ ‘ബാഡ് ന്യൂസ് ‘ എന്ന് പേരുള്ള ഒരു മാല്‍വെയര്‍ ബാധിച്ചതായി മൊബൈല്‍ സുരക്ഷാകമ്പനിയായ ‘ലുക്കൗട്ട് ‘ റിപ്പോട്ടുചെയ്തു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗൂഗിള്‍ ആ ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ നിന്ന് നീക്കിയതായും, അവയുടെ ഡെവലപ്പര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഇതിന്‍റെ പേരു പോലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ച് ഇത് ശരിക്കും ‘ബാഡ് ന്യൂസ് ‘ തന്നെയാണ്. ബാഡ്‌ന്യൂസ് ബാധിച്ചതായി കണ്ടെത്തിയ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍ ഒരു അഡൈ്വര്‍ടൈസിങ് […]