Tag Archives: Malayalam

ഫോണിൽ ഇനി മലയാളം ടൈപ്പ് ചെയ്യേണ്ട, ചുമ്മാ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി ടൈപ്പ് ചെയ്യും

Posted on Aug, 15 2017,ByTechLokam Editor

ഫോണിൽ ഇനി നിങ്ങൾ മലയാളം ടൈപ്പ് ചെയ്‌ത്‌ ബുദ്ധിമുട്ടേണ്ട. ഫോണിൽ മലയാളത്തിൽ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി മലയാളം ടൈപ്പ് ചെയ്തുതരും. സംഗതി അടിപൊളിയാണ്. ഈ സംവിധാനം ആൻഡ്രോയ്‌ഡ് ഫോണുകളിൽ മാത്രമേ ഇപ്പോൾ ലഭിക്കൂ. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ഉപയോഗിക്കാൻ കഴിയൂ. ഇതിന്റെ ഓഫ്‌ലൈൻ പതിപ്പ് ഇപ്പോൾ ലഭ്യമല്ല. ഈ സേവനം നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാൻ ആദ്യം ജിബോർഡ് അഥവാ ഗൂഗിൾ കീബോർഡ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. എന്നിട്ട് ഫോൺ […]

മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണച്ച് ഗൂഗിളിന്റെ പുതിയ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ആപ്പ്

Posted on Apr, 17 2015,ByTechLokam Editor

ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കായി മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണയ്ക്കുന്ന ‘ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ‘ (Google Handwriting Input) ആപ്പ് ഗൂഗിള്‍ പുറത്തിറക്കി. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, പഞ്ചാബി, തമിഴ്‌, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളെയും ഈ ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഉള്ള ഉപകരണങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചെറിയ സ്‌ക്രീനില്‍ […]

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് മലയാളം കീബോര്‍ഡുമായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

Posted on Mar, 12 2014,ByTechLokam Editor

ആന്‍ഡ്രോയ്ഡ് ഫോണുകളിലും, ടാബുകളിലും മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ‘ഇന്‍ഡിക് ആപ്’ എന്ന കീബോര്‍ഡ്‌ ആപ്പ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ തയ്യാറായിരിക്കുന്നു. മലയാളത്തിനു പുറമേ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി ,നേപ്പാളി , ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിംഹള, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളും ഈ കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാം. “എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ” എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം […]

ചുവന്ന മുളക് – പാചകക്കുറിപ്പുകളും കേരളത്തിലെ പ്രധാന ഹോട്ടലുകളുടെയും തട്ടുകടകളുടെയും വിവരം നല്‍കുന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്

Posted on Feb, 03 2014,ByTechLokam Editor

ഭക്ഷണ പ്രേമികളായ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് വേണ്ടി ഇതാ ഒരു പുതിയ ആപ്പ്. ചുവന്ന മുളക് എന്നാണ് ഈ ആപ്പിന്റെ പേര്. 250ലധികം ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകളും കൂടാതെ കേരളത്തിലെ പ്രധാന ഹോട്ടലുകളുടെയും, തട്ടുകടകളുടെയും വിവരണവും അവയിലേക്കുള്ള വഴിയും ഈ ആപ്പിലുണ്ട്. ഹോട്ടലുകളുടെയും തട്ടുകടകളുടെയും ലിസ്റ്റ് കൊച്ചുത്രേസ്യ എന്ന മലയാളം ബ്ലോഗര്‍ തുടങ്ങിയ ഗൂഗിള്‍ സ്‌പ്രെഡ്ഷീറ്റില്‍ നിന്നുള്ളതാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് തട്ടുകട എന്ന പേരില്‍ തന്നെ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇറങ്ങിയിരുന്നു. തട്ടുകടയില്‍ ഹോട്ടലുകളിലേക്കുള്ള […]

മലയാളം വിക്കിഗ്രന്ഥശാല രണ്ടാം പതിപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പ് പുറത്തിറങ്ങി

Posted on Nov, 02 2013,ByTechLokam Editor

മലയാളം വിക്കിഗ്രന്ഥശാലയിലെ തിരഞ്ഞെടുത്ത കൃതികള്‍ സമാഹരിച്ച് വിക്കിഗ്രന്ഥശാലയുടെ സിഡി രണ്ടാം പതിപ്പ് 2013 ഒക്ടോബര്‍ 14ന് തൃശ്ശൂരിലെ കേരളസാഹിത്യ അക്കാദമിയില്‍ നടന്ന മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരുവ്യാഴവട്ടാഘോഷങ്ങളോടനുബന്ധിച്ച് നടന്ന വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുകയുണ്ടായല്ലോ. സിഡിയുടെ കോപ്പി ഓണ്‍ലൈനിലും ലഭ്യമാവുകയാണ്. കേരളപ്പിറവിദിനത്തില്‍ ഇത് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതോടൊപ്പം മലയാളത്തിന്റെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷന്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഏവരേയും ക്ഷണിയ്ക്കുന്നതായും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മ അറിയിച്ചു. വിക്കിഗ്രന്ഥശാല സിഡിയുടെ iso ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക http://www.mlwiki.in/cdimage/mlwikisource-2.iso വിക്കിഗ്രന്ഥശാല […]

റേഡിയോ ഡും ഡും; ലോകത്തെ ആദ്യത്തെ സൗജന്യ മലയാളം ഇന്റര്‍നെറ്റ് റേഡിയോ സേവനം

Posted on Nov, 01 2013,ByTechLokam Editor

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ സൗജന്യ മലയാളം ഇന്റര്‍നെറ്റ് റേഡിയോ സേവനമാണ് റേഡിയോ ഡുംഡും. മുഴുവന്‍ സമയ സംപ്രേക്ഷണം ആരംഭിച്ചു കഴിഞ്ഞ റേഡിയോ ഡംഡം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സിനിമ ഗാനങ്ങളും മറ്റു മലയാള പ്രോഗ്രാമുകളും നല്‍കുന്നു. http://radiodumdum.com എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബ് ബ്രൌസര്‍ വഴി നിങ്ങള്‍ക്ക് റേഡിയോ ഡും ഡും ആസ്വദിക്കാം. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ അപ്ലിക്കേഷനുകള്‍ ഉടന്‍ ഇറക്കും എന്നാണ് കമ്പനി പറയുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.ഇ.എം കോര്‍പ്പറേറ്റ് […]