Tag Archives: India

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയില്‍ എത്തും

Posted on Oct, 01 2014,ByTechLokam Editor

മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയിലെത്തും. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുക്കര്‍ബര്‍ഗ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 9-10 തീയ്യതികളിലായാണ് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി (internet.org) ഉച്ചകോടി നടക്കുന്നത്. ഇംഗ്ലീഷ് കൂടാതെ വിവിധ പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫെയ്‌സ്ബുക്കിനെ കൂടാതെ എറിക്‌സണ്‍, മീഡിയടെക്ക്, നോക്കിയ, ഒപ്പേര, ക്വാല്‍കോം, സാംസങ് എന്നീ […]

കേന്ദ്രസര്‍ക്കാര്‍ പുതിയ ഇമെയില്‍ നയം ഉടന്‍ നടപ്പിലാക്കും

Posted on Apr, 15 2014,ByTechLokam Editor

സര്‍ക്കാര്‍ ജീവനക്കാരുടെ ഇമെയില്‍ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു പുതിയ ഇമെയില്‍ നയം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ പദ്ധതി പ്രകാരം മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഔദ്യോഗിക ഇമെയില്‍ അക്കൗണ്ടുകള്‍ നല്‍കും. ഔദ്യോഗിക വിവര കൈമാറ്റം ഈ അക്കൗണ്ടുകള്‍ വഴി മാത്രമാക്കി നിജപ്പെടുത്തും. ജിമെയില്‍, യാഹൂ മെയില്‍, ഹോട്ട്മെയില്‍ തുടങ്ങിയ സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി രംഗത്ത് ഏറെ മുന്നേറിയ ഒരു രാജ്യമാണ് ഇന്ത്യ. എന്നിട്ടും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സ്വകാര്യ […]

എച്ച്ടിസി വണ്‍ എം8 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

Posted on Mar, 31 2014,ByTechLokam Editor

എച്ച്ടിസി അവരുടെ മുന്‍നിരഫോണായ വണ്ണിന്റെ പുതിയ പതിപ്പായ എച്ച്ടിസി വണ്‍ എം8 ( HTC One M8 ) ഈകഴിഞ്ഞ മാര്‍ച്ച് 25 നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഏപ്രില്‍ ആദ്യവാരത്തോടെ ഈ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്‌. ആപ്പിളിനെയും, സംസങ്ങിനെയും പോലെ പരസ്പരം കോപ്പിയടിക്കാതെ തങ്ങളുടേതായ രൂപകല്‍പ്പനയോട് കൂടിയ ഫോണുകള്‍ ഇറക്കാന്‍ എച്ച്ടിസി പരമാവധി ശ്രദ്ധിക്കാറുണ്ട്. അത് വണ്‍ (എം8)ന്റെ കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നു. ആപ്പിള്‍ ഐഫോണിനോടും സാംസങ്ങ് ഗാലക്‌സി ഫോണുകളോടും മത്സരിക്കാന്‍ 2012 ലാണ് എച്ച്.ടി.സി. ‘വണ്‍’ […]

സാംസങ്ങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍ എത്തി; വില 51,000 രൂപ മുതല്‍

Posted on Mar, 28 2014,ByTechLokam Editor

സാംസങ്ങിന്റെ ഏറ്റവും പുതിയ മുന്‍നിര ഫോണായ സാംസങ്ങ് ഗാലക്‌സി എസ് 5 ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വെച്ച് സാംസങ്ങ് അവതരിപ്പിച്ചു. 51,000 മുതല്‍ 53,000 രൂപ വരെയാണ് ഇന്ത്യയില്‍ വില. മാര്‍ച്ച് 29 മുതല്‍ ഗാലക്‌സി എസ് 5 ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ബുക്കുചെയ്യാം. ഇന്ത്യയുള്‍പ്പടെ 150 ഓളം രാജ്യങ്ങളില്‍ ഏപ്രില്‍ 11 ന് ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പ്, വെളുപ്പ്, നീല, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ബാഴ്‌സലോണയില്‍ വെച്ച് നടന്ന മൊബൈല്‍ വേള്‍ഡ് […]

സാംസങ്ങ് ഗാലക്സി S5 മാര്‍ച്ച്‌ 27ന് ഇന്ത്യയിലെത്തും

Posted on Mar, 24 2014,ByTechLokam Editor

സാംസങ്ങ് ഗാലക്സി S5 മാര്‍ച്ച്‌ 27ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് സാംസങ്ങ് സ്ഥിതീകരിച്ചു. മാര്‍ച്ച്‌ 27ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഇന്ത്യയില്‍ S5ന്റെ പ്രീബുക്കിങ്ങ് ഈ ആഴ്ച ആരംഭിക്കും. ഇന്ത്യയിലെ ഉപഭോക്താകള്‍ക്ക് ലോഞ്ചിംങ്ങ് ഓഫര്‍ ആയി ഫോണിന്റെ വിലയില്‍ ഡിസ്കൗന്‍റ്റ് ഉണ്ടായിരിക്കും. കൂടാതെ ഏകദേശം 575 ഡോളറിന്റെ (ഏകദേശം 35,500 രൂപ) മൂല്യമുള്ള ആപ്പുകള്‍ സൗജന്യമായി സാംസങ്ങ് ഗാലക്സി S5ന്റെ കൂടെ ലഭിക്കും. ഇതില്‍ എല്ലാം ഇന്ത്യയില്‍ ലഭിക്കില്ല. ഏതൊക്കെ ആപ്പുകളും സേവനങ്ങളും […]

മോട്ടോറോള മോട്ടോ എക്സ് ഇന്ത്യയിലെത്തി

Posted on Mar, 19 2014,ByTechLokam Editor

മോട്ടോറോളയുടെ ഫ്ലാഗ് ഷിപ്പ് ഫോണ്‍ മോട്ടോ എക്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. മോട്ടോറോള ഇന്ത്യയിലെ ഇകോമ്മേഴ്സ് ഭീമനായ ഫ്ലിപ്പ്കാര്‍ട്ടുമായി ചേര്‍ന്നാണ് മോട്ടോ എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഫ്ലിപ്പ്കാര്‍ട്ട്‌ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മാത്രമേ മോട്ടോ എക്സ് ഇന്ത്യയില്‍ ലഭിക്കൂ. 23,999 രൂപ മുതല്‍ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭിക്കുക. മോട്ടോ എക്സിന്റെ 16 ജിബി പതിപ്പ് മാത്രമേ ഇന്ത്യയില്‍ ലഭിക്കൂ എന്ന് മോട്ടോറോള വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ മരം കൊണ്ടുള്ള പുറം ചട്ടയുള്ള പതിപ്പിന് വില […]

ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴി ഇനി വോയിസ്‌ കാളിങ്ങ് നടത്താം

Posted on Mar, 18 2014,ByTechLokam Editor

ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴിയുള്ള വോയിസ്‌ കാളിങ്ങ് സൗകര്യം ഇന്ത്യയിലും എത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക് മെസ്സെഞ്ചര്‍ വഴി ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് ഫോണിലേക്ക് ഇന്ത്യയിലെ അംഗങ്ങള്‍ക്കും ഇനി വോയിസ്‌ കാള്‍ നടത്താം. ഫെയ്സ്ബുക്ക് മെസ്സെഞ്ചറിന്റെ ഏറ്റവും പുതിയ പതിപ്പ് വഴിയെ ഇത് സാധ്യമാകൂ. മെസ്സെഞ്ചര്‍ ചാറ്റ് വിന്‍ഡോയില്‍ ഇപ്പോള്‍ ഫ്രീകോള്‍ എന്ന ഓപ്ഷന്‍ ഇപ്പോള്‍ കാണുവാന്‍ സാധിക്കും. ഇന്ത്യയിലെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ ഈ സേവനം ലഭിക്കൂ. 3ജി, വൈഫേ നെറ്റുവര്‍ക്കുകളില്‍ സാധാരണ […]

നരേന്ദ്ര മോദി വിക്കിലീക്ക്‌സിന്റെ പേരില്‍ കള്ളം പ്രചരിപ്പിക്കുന്നുവെന്ന് വിക്കിലീക്സ്

Posted on Mar, 17 2014,ByTechLokam Editor

അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ വെബ് പോര്‍ട്ടലായ വിക്കിലീക്സ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. വിക്കിലീക്ക്‌സിന്റെ പേരില്‍ നരേന്ദ്ര മോദി കള്ളം പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. വിക്കിലീക്ക്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിക്കിലീക്‌സ് ഇക്കാര്യം അറിയിച്ചത്. ജൂലിയന്‍ അസാന്‍ജ് സാക്ഷ്യപ്പെടുത്തി എന്ന് കാണിച്ചുകൊണ്ട് മോദി അനുകൂലികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന ചിത്രം താഴെ നല്‍കിയിരിക്കുന്നു. അമേരിക്ക നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ വിക്കിലീക്ക്‌സ് കേബിളുകള്‍ പുറത്തിറക്കിയെന്ന് ബിജെപിയും നരേന്ദ്ര മോദിയും […]

എ.ആര്‍. റഹ്മാന്‍ വക ഇന്ത്യയിലെ ആദ്യ 4കെ അള്‍ട്ര എച്ച്.ഡി വീഡിയോ ഗാനം പുറത്തിറങ്ങി

Posted on Mar, 14 2014,ByTechLokam Editor

ഇന്ത്യയിലെ ആദ്യ 4കെ അള്‍ട്ര എച്ച്.ഡി വീഡിയോ ഗാനം പുറത്തിറങ്ങി. സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്റെ ‘റൗനക് ‘ എന്ന ഏറ്റവും പുതിയ ആല്‍ബത്തില്‍ നിന്നുള്ള ആബിജാ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അള്‍ട്രാ 4K എച്ച്ഡിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. തിരശ്ചീനമായി 4000 പിക്സലിനടുത്തോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റെസലൂഷന്‍ ഉള്ള ഡിസ്പ്ലേകളെയോ അല്ലെങ്കില്‍ വീഡിയോകളെയോ പൊതുവായി വിളിക്കുന്ന പേരാണ് 4കെ (4K). ഡിജിറ്റല്‍ സിനിമ രംഗത്തും, ഡിജിറ്റല്‍ സിനിമാറ്റോഗ്രാഫി രംഗത്തും വിവിധ 4കെ റെസലൂഷന്‍ നിലവില്‍ ഉണ്ട്. […]

എല്‍ജി യുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയിലെത്തി

Posted on Feb, 07 2014,ByTechLokam Editor

എല്‍ജി അവരുടെ വക്ര സ്ക്രീനുള്ള ഫോണ്‍ ജി ഫ്ലെക്സ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 69,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ജി ഫ്ലെക്സിന്റെ വില. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജി ഫ്ലെക്സ്. പ്ലാസ്റ്റിക്ക് ഒ.എല്‍.ഇ.ഡി സ്ക്രീനോട് കൂടി ഇറങ്ങിയ ലോകത്തിലെ ആദ്യ ഫോണാണിത് എന്നാണ് എല്‍ജി അവകാശപെടുന്നത്. എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഫോണിലെ സ്ക്രീനിന്റെ വലിപ്പം 6 ഇഞ്ചാണ്. എല്‍ജി മാറ്റം വരുത്തിയ ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 ഒഎസ് ആണ് […]