Tag Archives: Google

എച്ച്ടിസി ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Posted on Sep, 10 2017,ByTechLokam Editor

എച്ച്ടിസി അവരുടെ സ്മാർട്ട്‌ഫോൺ വിഭാഗം ഗൂഗിളിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗൂഗിൾ വിലപേശലിന്റെ അവസാനഘട്ട ചർച്ചയിൽ ആണ്. ഒരു പ്രമുഖ തായ്‌വാനീസ് മാധ്യമാണ് ഈ വാർത്ത പുറത്ത്‌ വിട്ടിരിക്കുന്നത്. വൈവ് എന്ന പേരിലുള്ള വെർച്ച്വൽ റിയാലിറ്റി വിഭാഗം കൈവിടാൻ അവർ ഉദ്ദേശിക്കുന്നില്ല. നഷ്ടത്തിൽ ഓടുന്ന സ്മാർട്ട്‌ഫോൺ വിഭാഗം മാത്രമാണ്‌ വിൽപ്പനക്ക് പരിഗണനയിൽ ഉള്ളത്‌. ഇത്തരമൊരു വാര്‍ത്തയില്‍ പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല. ഒരുകാലത്ത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ വിപണിയിലെ അതികയാൻമാർ ആയിരുന്നു എച്ച്ടിസി. പക്ഷെ കുറച്ച് വർഷങ്ങളായി വിപണിയിൽ പിടിച്ച് […]

ഷവോമി എംഐ എവണ്‍ – ഗൂഗിളുമായി സഹകരിച്ച് ഷവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍

Posted on Sep, 08 2017,ByTechLokam Editor

ഷവോമിയുടെ ഹാർഡ്‌വെയറും ഗൂഗിളിന്റെ സ്റ്റോക്ക് അഥവാ ഒറിജിനൽ ആൻഡ്രോയ്ഡ് ഒഎസ്സും ചേർന്ന് ഇതാ ഒരു ഫോൺ എത്തിയിരിക്കുന്നു. ഷവോമി എംഐ എവണ്‍ എന്നാണ് അതിന്റെ പേര്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഷവോമി ഈ ഫോൺ അവതരിപ്പിച്ചത്. സ്വന്തം യുസര്‍ ഇന്റര്‍ഫേസ് ആയ എംഐ യുഐ ഉപയോഗിക്കാതെ പുറത്തിറക്കുന്ന ആദ്യ ഷവോമി സ്മാര്‍ട്‌ഫോണ്‍ ആണ് എംഐ എവണ്‍. ഐഫോൺ 7 പ്ലസിനോട് കിടപിടിക്കുന്നു എന്ന് ഷവോമി അവകാശപ്പെടുന്ന പിൻഭാഗത്തുള്ള ഇരട്ട ക്യാമറ, ആൻഡ്രോയ്ഡ് സ്റ്റോക്ക് ഒഎസ്സ്, കുറഞ്ഞ വില […]

ഫോണിൽ ഇനി മലയാളം ടൈപ്പ് ചെയ്യേണ്ട, ചുമ്മാ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി ടൈപ്പ് ചെയ്യും

Posted on Aug, 15 2017,ByTechLokam Editor

ഫോണിൽ ഇനി നിങ്ങൾ മലയാളം ടൈപ്പ് ചെയ്‌ത്‌ ബുദ്ധിമുട്ടേണ്ട. ഫോണിൽ മലയാളത്തിൽ പറഞ്ഞാൽ മതി ഗൂഗിൾ നിങ്ങൾക്ക് വേണ്ടി മലയാളം ടൈപ്പ് ചെയ്തുതരും. സംഗതി അടിപൊളിയാണ്. ഈ സംവിധാനം ആൻഡ്രോയ്‌ഡ് ഫോണുകളിൽ മാത്രമേ ഇപ്പോൾ ലഭിക്കൂ. ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ഉപയോഗിക്കാൻ കഴിയൂ. ഇതിന്റെ ഓഫ്‌ലൈൻ പതിപ്പ് ഇപ്പോൾ ലഭ്യമല്ല. ഈ സേവനം നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാൻ ആദ്യം ജിബോർഡ് അഥവാ ഗൂഗിൾ കീബോർഡ് ആപ്പ് അപ്ഡേറ്റ് ചെയ്യുക. എന്നിട്ട് ഫോൺ […]

ഗൂഗിള്‍ അതിവേഗ സൗജന്യ വൈഫൈ ഇനിമുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലും

Posted on Apr, 17 2016,ByTechLokam Editor

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് ഗൂഗിള്‍ നടപ്പിലാക്കുന്ന അതിവേഗ സൗജന്യ വൈഫൈ സേവനം എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ഇന്നു മുതല്‍ ലഭിക്കും. കൊച്ചിയെ കൂടാതെ പൂനെ, ഭുബനേശ്വര്‍, ഭോപാല്‍, റാഞ്ചി, റായ്പൂര്‍, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദ്), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം ഇന്നുമുതല്‍ ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം വിഭാഗമായ റെയില്‍ടെല്ലുമായി സഹകരിച്ചാണ് ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നത്.

മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണച്ച് ഗൂഗിളിന്റെ പുതിയ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ആപ്പ്

Posted on Apr, 17 2015,ByTechLokam Editor

ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കായി മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണയ്ക്കുന്ന ‘ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ‘ (Google Handwriting Input) ആപ്പ് ഗൂഗിള്‍ പുറത്തിറക്കി. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, പഞ്ചാബി, തമിഴ്‌, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളെയും ഈ ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഉള്ള ഉപകരണങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചെറിയ സ്‌ക്രീനില്‍ […]

നെക്സസ് 6; ഗൂഗിളിന്റെ നെക്സസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍

Posted on Oct, 16 2014,ByTechLokam Editor

നെക്സസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നെക്സസ് 6 ഗൂഗിള്‍ അവതരിപ്പിച്ചു. വലിയ ഒച്ചയും ബഹളവും ഇല്ലാതെ കമ്പനി ബ്ലോഗ്‌ വഴിയാണ് നെക്സസ് സ്മാര്‍ട്ട്‌ഫോണ്‍ പരമ്പരയിലെ പുതിയ അംഗത്തെ ഗൂഗിള്‍ പ്രഖ്യാപിച്ചത്. ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന ആദ്യ ഫോണാകും നെക്സസ് 6. ഗൂഗിളിന് വേണ്ടി മോട്ടോറോളയാണ് ഈ ഫോണ്‍ നിര്‍മ്മിക്കുന്നത്. നെക്സസ് 6 ഫാബ്‌ലെറ്റ് വിഭാഗത്തില്‍പ്പെട്ട സ്മാര്‍ട്ട്‌ഫോണാണ്. അതെ ഫാബ്‌ലെറ്റ് വിപണിയില്‍ മത്സരം മുറുകുകയാണ്. ഐഫോണ്‍ 6 പ്ലസ്‌, സാംസങ് ഗാലക്സി നോട്ട് […]

ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്; ആന്‍ഡ്രോയ്ഡ് ഒഎസിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചു

Posted on Oct, 16 2014,ByTechLokam Editor

സ്മാര്‍ട്ട്‌ഫോണ്‍ ഒഎസിന്റെ സിംഹഭാഗവും കയ്യാളുന്ന ആന്‍ഡ്രോയ്ഡ് ഒഎസിന്റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അഥവാ ആന്‍ഡ്രോയ്ഡ് 5 ഗൂഗിള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഗൂഗിള്‍ ഐ/ഒ ഡെവലപ്പ്ര്‍ കോണ്‍ഫെറന്‍സില്‍ വെച്ച് ആന്‍ഡ്രോയ്ഡ് 5ന്റെ പ്രിവ്യൂ പതിപ്പ് ഗൂഗിള്‍ ഇറക്കിയിരുന്നു. അന്ന് ഗൂഗിള്‍ ഈ പതിപ്പിന് നല്‍കിയിരുന്ന പേര് ആന്‍ഡ്രോയ്ഡ് L എന്നായിരുന്നു. ആന്‍ഡ്രോയ്ഡ് ലോലിപോപ്പിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഡിസൈനില്‍ വന്ന മാറ്റം തന്നെയാണ്. മെറ്റീരിയല്‍ ഡിസൈന്‍ എന്ന പുതിയ ഒരു ഡിസൈന്‍ ലാംഗ്വേജ് ഗൂഗിള്‍ […]

ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു

Posted on Sep, 15 2014,ByTechLokam Editor

വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യം വച്ചുള്ള ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ഡല്‍ഹിയില്‍ വെച്ചുനടന്ന ഒരു ചടങ്ങിലാണ് ഗൂഗിളിലെ ആന്‍ഡ്രോയ്ഡ് തലവന്‍, ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചായ് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിച്ചത്. മൈക്രോമാക്സ്, കാര്‍ബണ്‍, സ്പൈസ് എന്നിവര്‍ നിര്‍മ്മിച്ച ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ലോകത്തില്‍ ആദ്യമായി ഇന്ത്യയിലാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ അവതരിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ലക്ഷ്യംവച്ച് വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെ […]

ജിമെയിലില്‍ ഇനി അണ്‍സബ്സ്ക്രൈബ് ചെയ്യല്‍ വളരെ എളുപ്പം

Posted on Aug, 07 2014,ByTechLokam Editor

നിങ്ങളെ ശല്യപെടുത്തുന്ന ഇമെയില്‍ കാംപെയിന്‍, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍ ഇമെയിലുകള്‍, ന്യൂസ്‌ലെറ്ററുകള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പം അണ്‍സബ്സ്ക്രൈബ് ചെയ്യാം. അതിനായി അണ്‍സബ്സ്ക്രൈബ് ലിങ്കിന്റെ സ്ഥാനം ഇമെയില്‍ സന്ദേശത്തിന്റെ താഴെ നിന്നും മുകളിലേക്ക് മാറ്റിയിരിക്കുന്നു. മുന്‍പ് അണ്‍സബ്സ്ക്രൈബ് ലിങ്ക് ഇമെയില്‍ സന്ദേശത്തിന്റെ ഏറ്റവും അടിയില്‍ ആരും ശ്രദ്ധിക്കപെടാത്ത രീതിയിലായിരുന്നു ഉണ്ടായിരുന്നത്. പുതിയ മാറ്റം പ്രകാരം ഇമെയില്‍ സന്ദേശത്തിന്റെ മുകളില്‍ അയച്ചയാളുടെ ഇമെയില്‍ വിലാസത്തിന്റെ വലത്തായാണ് അണ്‍സബ്സ്ക്രൈബ് ലിങ്കിന്റെ സ്ഥാനം. ജിമെയിലിന്റെ ഗൂഗിള്‍ പ്ലസ്‌ പേജ് വഴിയാണ് ഈ […]

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഭൂപടം, ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു

Posted on Jul, 28 2014,ByTechLokam Editor

സെര്‍ച്ച്‌ എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു. ഇന്ത്യയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തന്ത്രപ്രധാന സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ഗൂഗിള്‍ ഭൂപടം നിര്‍മ്മിച്ചതിനാണ് കേസ്. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മാപ്പത്തോണ്‍ എന്ന മല്‍സരത്തിന്റെ ഭാഗമായാണ് തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുത്തി മാപ്പ് തയ്യാറാക്കിയത്. ഇതിനെതിരെ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഈ പ്രശ്നത്തെക്കുറിച്ച് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയാണ് ഗൂഗിള്‍ ഇങ്ങനെയൊരു ഭൂപടം തയ്യാറാക്കിയത്. ഇന്ത്യയുടെ സുരക്ഷയെ […]