Category Archives: Web

അടിമുടിമാറി കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ് വെബ്സൈറ്റ്

Posted on Oct, 16 2014,ByTechLokam Editor

അവസാനം അത് സംഭവിച്ചു! കെഎസ്ആര്‍ടിസി അവരുടെ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ് വെബ്സൈറ്റ് അപാകതകള്‍ എല്ലാം പരിഹരിച്ച് നവീകരിച്ചു. ഉപഭോക്താക്കള്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് പുതിയ വെബ്സൈറ്റ് ( www.keralartc.in ) തയ്യാറാക്കിയിരിക്കുന്നത്. പുതിയ വെബ്സൈറ്റിന് നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്. ബുക്കിങ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാതെ ഗസ്റ്റ് യൂസര്‍ എന്ന ഓപ്ഷന്‍ വഴി ഏതൊരാള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത ടിക്കറ്റ് എസ്എംഎസ് ആയും ലഭിക്കും. അതിനാല്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ടിക്കറ്റ്‌ ഇനി പ്രിന്റ്‌ […]

ഫെയ്സ്ബുക്കില്‍ കമന്റ്‌ ചെയ്യാനും ഇനി സ്റ്റിക്കര്‍ ഉപയോഗിക്കാം

Posted on Oct, 14 2014,ByTechLokam Editor

ഫെയ്സ്ബുക്ക് ചാറ്റില്‍ മാത്രം ലഭ്യമായിരുന്നു സ്റ്റിക്കറുകള്‍ ഇനി കമന്റ്‌ ചെയ്യാനും ഉപയോഗിക്കാം. സ്റ്റിക്കറുകള്‍ ടൈംലൈനിലും ഗ്രൂപ്പിലും ഇവെന്റ് പോസ്റ്റുകളിലും കമ്മന്റായി ഉപയോഗിക്കാനുള്ള സംവിധാനം തിങ്കളാഴ്ച മുതലാണ് ഫെയ്സ്ബുക്ക് ആരംഭിച്ചത്. പുതിയ സിനിമകളുടെയും സ്‌പോര്‍ട്‌സ് ടീമുകളുടെയും ജനപ്രിയ ഗെയിമുകളുടെയും മറ്റും ആനിമേഷന്‍ രൂപത്തിലുള്ള ചിത്രങ്ങളാണ്‌ സ്റ്റിക്കറുകള്‍. നിലവില്‍ സ്റ്റിക്കര്‍ സ്റ്റോറിലുള്ള മുഴുവന്‍ സ്റ്റിക്കറുകളും കമന്റ് ചെയ്യാന്‍ ലഭിക്കില്ല. വരും ദിവസങ്ങില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ കമന്റ്‌ ചെയ്യാനായി കിട്ടും. വൈബര്‍, വീ ചാറ്റ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സ്റ്റിക്കറുകള്‍ […]

കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ വെബ്സൈറ്റ് ശവമായി

Posted on Sep, 30 2014,ByTechLokam Editor

പൂജ അവധിക്ക്, പൂജിക്കാന്‍ വേണ്ടി കേരള കെ.എസ്.ആര്‍.ടി.സി വെബ്സൈറ്റ് അടച്ചിരിക്കുകയാണ്. ആരും അത് തുറക്കാന്‍ ശ്രമിച്ചു ശല്യം ചെയ്യരുത്. പൂജ കഴിഞ്ഞു ആളുകളുടെ തിരക്കും ആവശ്യവും എല്ലാം കഴിഞ്ഞ ശേഷം ‘തുറന്നു പൂജ’ നടത്തുന്നതാണ്. ഇനി എങ്ങാനും തുറന്നു ഓണ്‍ലൈന്‍ പേമെന്റെ നടത്തിയാല്‍ ടിക്കെറ്റ് കിട്ടും എന്ന് ഒരു ഉറപ്പും ഇല്ല. പൈസ പോയാല്‍ അത് പോക്കറ്റടിച്ചു പോയി എന്ന് കരുതി സമാധാനിക്കുക. ഇന്ന് രാവിലെ ഇട്ട ബാംഗ്ലൂരില്‍ നിന്നും എറണാകുളം സൂപ്പര്‍ ഡിലക്സ് സ്പെഷ്യല്‍ ബസില്‍ […]

യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റില്ലെങ്കിലും കാണാനുള്ള സൗകര്യം യുട്യൂബ് മൊബൈല്‍ ആപ്പില്‍ വരുന്നു

Posted on Sep, 15 2014,ByTechLokam Editor

യുട്യൂബ് മൊബൈല്‍ ആപ്പ് വഴി വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റില്ലെങ്കിലും കാണാനുള്ള സംവിധാനം വരുന്നു. പുതിയ യുട്യൂബ് ആപ്പില്‍ വീഡിയോ സേവ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും. ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ വീഡിയോ ഒരു തവണ സേവ് ചെയതാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോളും കാണാം. മാത്രമല്ല ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ വീഡിയോ കാണുമ്പോള്‍ വീഡിയോ വീണ്ടും ഡൗണ്‍ലോഡ് ആകില്ല. ഇത് ഇന്റര്‍നെറ്റ് ഡാറ്റ ലാഭിക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ ഒരു സേവനം വരുന്നത് ഇന്ത്യയിലെ യുട്യൂബ് ഉപഭോക്താക്കള്‍ക്ക്‌ ഒരു അനുഗ്രഹമായിരിക്കും. ഇന്റര്‍നെറ്റ് ഡാറ്റാ ചാര്‍ജിനെക്കുറിച്ച് […]

ജിമെയിലില്‍ ഇനി അണ്‍സബ്സ്ക്രൈബ് ചെയ്യല്‍ വളരെ എളുപ്പം

Posted on Aug, 07 2014,ByTechLokam Editor

നിങ്ങളെ ശല്യപെടുത്തുന്ന ഇമെയില്‍ കാംപെയിന്‍, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍ ഇമെയിലുകള്‍, ന്യൂസ്‌ലെറ്ററുകള്‍ എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പം അണ്‍സബ്സ്ക്രൈബ് ചെയ്യാം. അതിനായി അണ്‍സബ്സ്ക്രൈബ് ലിങ്കിന്റെ സ്ഥാനം ഇമെയില്‍ സന്ദേശത്തിന്റെ താഴെ നിന്നും മുകളിലേക്ക് മാറ്റിയിരിക്കുന്നു. മുന്‍പ് അണ്‍സബ്സ്ക്രൈബ് ലിങ്ക് ഇമെയില്‍ സന്ദേശത്തിന്റെ ഏറ്റവും അടിയില്‍ ആരും ശ്രദ്ധിക്കപെടാത്ത രീതിയിലായിരുന്നു ഉണ്ടായിരുന്നത്. പുതിയ മാറ്റം പ്രകാരം ഇമെയില്‍ സന്ദേശത്തിന്റെ മുകളില്‍ അയച്ചയാളുടെ ഇമെയില്‍ വിലാസത്തിന്റെ വലത്തായാണ് അണ്‍സബ്സ്ക്രൈബ് ലിങ്കിന്റെ സ്ഥാനം. ജിമെയിലിന്റെ ഗൂഗിള്‍ പ്ലസ്‌ പേജ് വഴിയാണ് ഈ […]

പുതിയ ഫോണുകളുടെ റിലീസിങ്ങ് വാര്‍ത്ത ചോര്‍ത്തല്‍ വീരന്‍ evleaks സേവനം നിര്‍ത്തുന്നു

Posted on Aug, 05 2014,ByTechLokam Editor

പുതിയ ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ഗാഡ്ജെറ്റുകള്‍ ഇറങ്ങുന്നതിന് മുന്‍പേ തന്നെ അവയുടെ വിവരങ്ങള്‍ ചോര്‍ത്തി ലോകത്തിന് നല്‍കുന്ന വാര്‍ത്ത ചോര്‍ത്തല്‍ വീരന്‍ evleaks സേവനം അവസാനിപ്പിക്കുന്നു. evleaks എന്ന ട്വിറ്റര്‍ അക്കൗണ്ട്‌ വഴിയാണ് evleaks വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നത്. ഇവാന്‍ ബള്‍സ് എന്നാണ് ഈ അക്കൗണ്ടിന്റെ ഉടമയുടെ ശരിയായ പേര്. evleaks പുറത്ത് വിടുന്ന വാര്‍ത്ത ട്വീറ്റുകള്‍ക്കായി വേണ്ടി പല അന്താരാഷ്ട്ര മാധ്യമങ്ങളും കാത്തിരിക്കുമായിരുന്നു. ഈ ട്വിറ്റര്‍ അക്കൗണ്ട്‌ വഴിതന്നെയാണ് അദ്ദേഹം സേവനം നിര്‍ത്തുന്നതായി അറിയിച്ചതും. “All […]

കിഷോര്‍ കുമാറിന്റെ 85മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

Posted on Aug, 04 2014,ByTechLokam Editor

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗായകരില്‍ ഒരാളായ കിഷോര്‍ കുമാറിന്റെ 85മത് ജന്മദിനത്തില്‍ അദ്ദേഹത്തിനുള്ള ആദര സൂചകാമായി ഗൂഗിള്‍ ഡൂഡില്‍. ഗൂഗിള്‍ ഇന്ത്യയുടെ സെര്‍ച്ച്‌ പേജിലാണ് ഡൂഡില്‍ കാണാന്‍ കഴിയുക. സിനിമാരംഗത്ത് വെറും ഗായകന്‍ മാത്രമായി ഒതുങ്ങിയ ആളായിരുന്നില്ല കിഷോര്‍. ഗാനരചയിതാവ്, അഭിനേതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കുഞ്ചന്‍ ലാല്‍ ഗാംഗുലി, ഗൗരി ദേവി ദമ്പതികളുടെ മകനായി 1929 ഓഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖ്‌ന്വയിലെ ബംഗാളി കുടുംബത്തിലാണ് അഭാസ് […]

ഫെയ്സ്ബുക്കിന്റെ മിന്നല്‍ പണിമുടക്ക്

Posted on Aug, 02 2014,ByTechLokam Editor

സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് ഭീമന്‍ ഫെയ്സ്ബുക്ക് വീണ്ടും പണിമുടക്കി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഫെയ്സ്ബുക്കിന്റെ സേവനം നിലച്ചത്. ആ സമയം ഫെയ്സ്ബുക്ക് സന്ദര്‍ശിച്ചവര്‍ക്ക് “Sorry, something went wrong” എന്ന സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്. പണിമുടക്കി 20 മിനിറ്റുകള്‍ക്ക് ശേഷം സേവനം പുനസ്ഥാപിക്കാന്‍ ഫെയ്സ്ബുക്ക് ടീമിന് കഴിഞ്ഞു. ഇതേസമയം സൈറ്റിലെ തകരാറിനെ കുറിച്ച് ഫെയ്‌സ്ബുക്ക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സേവനം നിലച്ചതിന് കാരണം സാങ്കേതിക തകരാറാണോ, ഡിഡോസ് അറ്റാക്ക്‌ ആണോ എന്നറിയില്ല. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളിലും ഫെയ്സ്ബുക്ക് […]

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഭൂപടം, ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു

Posted on Jul, 28 2014,ByTechLokam Editor

സെര്‍ച്ച്‌ എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു. ഇന്ത്യയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തന്ത്രപ്രധാന സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ഗൂഗിള്‍ ഭൂപടം നിര്‍മ്മിച്ചതിനാണ് കേസ്. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മാപ്പത്തോണ്‍ എന്ന മല്‍സരത്തിന്റെ ഭാഗമായാണ് തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുത്തി മാപ്പ് തയ്യാറാക്കിയത്. ഇതിനെതിരെ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഈ പ്രശ്നത്തെക്കുറിച്ച് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെയാണ് ഗൂഗിള്‍ ഇങ്ങനെയൊരു ഭൂപടം തയ്യാറാക്കിയത്. ഇന്ത്യയുടെ സുരക്ഷയെ […]

The Pirate Bay അവരുടെ വെബ്സൈറ്റിന്റെ മൊബൈല്‍ പതിപ്പ് അവതരിപ്പിച്ചു

Posted on Jul, 27 2014,ByTechLokam Editor

ഏവരുടെയും പ്രിയപ്പെട്ട ടോറെന്റ് സൈറ്റ് ആയ The Pirate Bay അവരുടെ വെബ്സൈറ്റിന്റെ മൊബൈല്‍ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. The Mobile Bay എന്ന പേരുള്ള പുതിയ മൊബൈല്‍ വെബ്സൈറ്റിന്റെ വിലാസം http://themobilebay.org/ എന്നാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവക്ക് അനുയോജ്യമായ രൂപകല്‍പ്പനയാണ് പുതിയ മൊബൈല്‍ വെബ്സൈറ്റിന് ഉള്ളത്. മൊബൈല്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്തത് ടോറന്റ് ഫ്രീക്ക് എന്ന വെബ്സൈറ്റാണ്. ടോറെന്റിങ്ങ്, ഫയല്‍ ഷെയറിങ്ങ് തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന ഒരു […]