Category Archives: Telecom

വൊഡാഫോണ്‍ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു

Posted on Oct, 31 2013,ByTechLokam Editor

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം കമ്പനികളില്‍ ഒന്നായ വൊഡാഫോണ്‍ രാജ്യത്തെ ഇന്റര്‍നെറ്റ് നിരക്ക് 80 ശതമാനം കുറച്ചു. 10 കെബി വരെയുള്ള ബ്രൗസിംഗിന് രണ്ട് പൈസയാണ് പുതിയ നിരക്ക്. നേരത്തെ 10 കെബിക്ക് പത്ത് പൈസയായിരുന്നു നിരക്ക്. പുതിയ നിരക്ക് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിപെയ്ഡ് വരിക്കാര്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഒരേ നിരക്കാണ്.

യുട്യൂബ് ചാനലുകള്‍ ഡിടിഎച്ച് സേവനം വഴി ടിവിയില്‍ കാണാനുള്ള വഴിയൊരുങ്ങുന്നു

Posted on Oct, 08 2013,ByTechLokam Editor

ഇന്ത്യയില്‍ അധികം താമസിയാതെ യുട്യൂബ് ചാനലുകള്‍ ടിവിയില്‍ കാണാം. ഡിടിഎച്ച് സേവനം വഴിയായിരിക്കും യുട്യൂബ് ചാനലുകള്‍ ടിവിയില്‍ ലഭ്യമാവുക. ഗൂഗിള്‍ ഇന്ത്യയിലെ ഡിടിഎച്ച് സേവന ദാതാക്കളുമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചയിലാണ് എന്നാണ് ഗൂഗിളിന്റെ പ്ലാറ്റ്ഫോം പാര്‍ട്ട്‌നഷിപ്പ് ആഗോള തലവന്‍ ഫ്രാന്‍സിസ്കോ വരേല (Francisco Varela) പറയുന്നത്. ഏതെല്ലാം സേവന ദാതാക്കളുമായാണ് ചര്‍ച്ച നടക്കുന്നത് എന്ന വിവരം ലഭ്യമല്ല. ഇന്ത്യയില്‍ യുട്യൂബിന്റെ പ്രചാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നും യുട്യൂബിന് ഒരു മാസം 55 ദശലക്ഷം […]

4ജി സേവനം ഈ വര്‍ഷം സെപ്തംബറില്‍ ഡല്‍ഹിയില്‍ തുടങ്ങാന്‍ തയ്യാറായി എയര്‍ടെല്‍

Posted on Aug, 07 2013,ByTechLokam Editor

ഭാരതി എയര്‍ടെല്‍ ഈ വരുന്ന സെപ്തംബറില്‍ ഡല്‍ഹിയില്‍ 4ജി മൊബൈല്‍ സേവനം ആരംഭിക്കും. തുടര്‍ന്ന് മുംബൈയിലും ആരംഭിക്കാനാണ് പദ്ധതി. കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പൂനെ എന്നീ നഗരങ്ങളില്‍ നിലവില്‍ എയര്‍ടെല്‍ 4ജി സേവനം നല്‍കുന്നുണ്ട്. ഹുവായിയുടെ നെറ്റ് വര്‍ക്കിംഗ്‌ ഉപകരണങ്ങള്‍ വഴിയാണ് എയര്‍ടെല്‍ ഡല്‍ഹിയില്‍ 4ജി സേവനം ലഭ്യമാക്കുക. 4ജിയില്‍ ഏറ്റവും കുറഞ്ഞ ഡൌണ്‍ലോഡ് സ്പീഡ് 100 Mbps ആണ്, ഏറ്റവും കൂടിയ സ്പീഡ് 1 Gbps വരെ പോകും. 4ജി ഡാറ്റാ പ്ലാനിന്റെ നിരക്ക് എയര്‍ടെല്‍ ഈയിടെ […]

3ജി നിരക്കുകള്‍ 50 ശതമാനം കുറച്ച്കൊണ്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്

Posted on Jul, 20 2013,ByTechLokam Editor

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 3ജി നിരക്കുകള്‍ കുത്തനെ കുറച്ച് മറ്റ് സേവന ദാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. 3ജി നിരക്കില്‍ 50 ശതമാനം കുറവാണ് റിലയന്‍സ് വരുത്തിയിരിക്കുന്നത്. ഒരു ജിബി 3ജി ഡാറ്റാ പാക്കിന് 250 രൂപയായിരുന്നു പഴയ നിരക്ക്. പുതിയ നിരക്ക് പ്രകാരം അത് 123 രൂപയായി കുറഞ്ഞിരിക്കുന്നു. ഇളവ് ഇന്ത്യയിലെ 13 സര്‍ക്കിളുകളിലും ലഭ്യമാകുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. 2ജിബി, 3ജിബി പാക്കുകളിലും ഈ കുറവ് ലഭ്യമാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് സാന്ദ്രത വര്‍ദ്ധിപ്പിക്കാനാണ് നിരക്ക് കുറച്ചതെന്ന് ആര്‍കോം […]

എസ്.എം.എസ് ആയി വാര്‍ത്തകള്‍ ലഭിക്കുന്ന സേവനം ഓള്‍ ഇന്ത്യ റേഡിയോ ഉടന്‍ ആരംഭിക്കും

Posted on Jul, 15 2013,ByTechLokam Editor

പൊതുമേഖലാ സ്ഥാപനമായ ഓള്‍ ഇന്ത്യ റേഡിയോ വാര്‍ത്തകള്‍ മൊബൈല്‍ എസ്.എം.എസ് ആയി ലഭിക്കുന്ന സേവനം ഉടന്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് പ്രധാന വാര്‍ത്തകള്‍ എസ്.എം.എസ് ആയി ലഭിക്കും. ഇന്ത്യയില്‍ എവിടെയും ഈ സേവനം ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം മൂന്ന്‍ തവണയായിരിക്കും എസ്.എം.എസ് വഴി വാര്‍ത്തകള്‍ അയക്കുക. ഓരോ എസ്.എം.എസിലും മൂന്നോ നാലോ വാര്‍ത്തകളാണ് ഉണ്ടാകുക. പരസ്യം അടക്കമായിരിക്കും വാര്‍ത്തകള്‍ സന്ദേശമായി അയക്കുക. ആകാശവാണിയുടെ പ്രചാരവും വരുമാനവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. […]

പുതിയ മൊബൈല്‍ സിം ലഭിക്കണമെങ്കില്‍ വിരലടയാളവും നിര്‍ബന്ധമാക്കിയേക്കും

Posted on Jul, 04 2013,ByTechLokam Editor

വ്യാജ സിം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം സേവനദാതാക്കള്‍ക്ക്‌ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി വന്നിരിക്കുന്നു. ഇനിമുതല്‍ പുതിയ മൊബൈല്‍ സിം വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ക്ക് പുറമെ വിരലടയാളവും നിര്‍ബന്ധമാക്കിയേക്കും. കൂടതല്‍ ഉപഭോക്താക്കളെ ഉണ്ടാക്കുക വഴി കൂടുതല്‍ കമ്മീഷന്‍ നേടുക എന്ന ഒറ്റലക്ഷ്യം കാരണം സിം വിതരണക്കാര്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും മതിയായ രേഖകള്‍ വാങ്ങിക്കാറില്ല. ചിലപ്പോള്‍ സിം പഭോക്താവിന്റെ ഒപ്പു പോലും മറ്റു പലരുമാണ് രേഖപ്പെടുത്തുന്നത്. ഒരാള്‍ക്ക് മറ്റൊരാളുടെ ഫോട്ടോയും […]

ഇന്ത്യയില്‍ മൊബൈല്‍ ഉപഭോക്താക്കളുടെ ലൊകേഷന്‍ ട്രാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Posted on Jun, 17 2013,ByTechLokam Editor

2014 പകുതിയോട് കൂടി മൊബൈല്‍ ഉപഭോക്താക്കളുടെ ലൊകേഷന്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങണം എന്ന നിര്‍ദ്ദേശം ടെലികോം സേവനദാതാക്കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. കാള്‍ ഡാറ്റാ റെക്കോര്‍ഡ്‌ (CDR)ന്റെ ഭാഗമായി ഇത് നിര്‍ബ്ബന്ധമായും നടപ്പിലാക്കണം എന്നാണ് നിര്‍ദ്ദേശം. നിലവില്‍ നമ്മള്‍ ഒരു കാള്‍ ചെയ്യുമ്പോള്‍ ആരെയാണോ വിളിച്ചത് അയാളുടെ നമ്പര്‍ , എത്ര നേരം കാള്‍ നീണ്ടു നിന്നു, ഏതു മൊബൈല്‍ ടവര്‍ പരിതിയില്‍ നിന്നാണ് കാള്‍ ചെയ്തത് മുതലായ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നത്. ഇനി മുതല്‍ ഇതിന്റെ […]

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പ്രീപെയ്ഡ്‌ മൊബൈല്‍ കാള്‍ നിരക്ക് 33 ശതമാനം ഉയര്‍ത്തി

Posted on May, 27 2013,ByTechLokam Editor

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ജി.എസ്സ്.എം, സി.ഡി.എം.എ പ്രീപെയ്ഡ്‌ ഉപഭോക്താക്കളുടെ മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള സാധാരണ കാള്‍ നിരക്ക് 33 ശതമാനം ഉയര്‍ത്തി. ഇപ്പോഴുള്ള സാധാരണ നിരക്കായ 1.5 പൈസ/സെക്കന്റില്‍ നിന്നും 2 പൈസ/സെക്കന്റ്‌ ആക്കിയിരിക്കുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വെബ്സൈറ്റില്‍ കൊടുത്തത് പ്രകാരം മൊബൈലില്‍ നിന്നും മൊബൈലിലേക്കുള്ള വിളികള്‍ക്കാണ് ഈ പുതിയ നിരക്ക്. 2 ജി സ്പെക്ട്രം അഴിമതി കാരണം സുപ്രീം കോടതി പല സേവന സേവനദാതാക്കളുടെയും 2 ജി ലൈസന്‍സ് 2012 ഫെബ്രുവരി 2ന് റദ്ധാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പലരും […]