Category Archives: Social Media

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾക്കും , ആപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഐടി ആക്ടിൽ ഭേദഗതി വരുന്നു

Posted on Jan, 04 2019,ByTechLokam Editor

ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. വ്യാജ വാർത്തകൾ, ചൈൽഡ് പോണോഗ്രഫി എന്നിവയുടെ പ്രചരണം നിയന്ത്രിക്കാൻ കഴിയാത്ത വെബ്‌സൈറ്റുകൾക്കും, ആപ്പുകൾക്കും കൂടുതൽ പിഴ അല്ലെങ്കിൽ അവയുടെ സേവനം നിർത്തലാക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റമാണ് ഐടി നിയമത്തിൽ കൊണ്ടുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഐടി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യയിലെ പ്രധാനപ്പെട്ട സോഷ്യൽ മീഡിയ, ഇന്റർനെറ്റ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ ഇതിനുള്ള നീക്കം […]

ഗൂഗിൾ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി, ലൊക്കേഷൻ തുടങ്ങിയ സ്വാകാര്യ വിവരങ്ങൾ വിറ്റ് കാശാക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ?

Posted on Feb, 18 2018,ByTechLokam Editor

ഗൂഗിൾ നിങ്ങളുടെ ഇഷ്ടങ്ങൾ, സെർച്ച് ഹിസ്റ്ററി, ജിമെയിൽ വഴി അയക്കുന്ന വിവരങ്ങൾ, ലൊക്കേഷൻ തുടങ്ങി നിങ്ങൾ ഗൂഗിളുമായി പങ്കുവെക്കുന്ന എല്ലാ വിവരങ്ങളും വിറ്റ് കാശാക്കുകയാണ്. ഇത്തരത്തിലുള്ള നമ്മുടെ വിവരങ്ങൾ എങ്ങിനെയാണ് തങ്ങളുടെ പരസ്യ വരുമാനം കൂട്ടാൻ ഗൂഗിൾ ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഗൂഗിൾ – ആമുഖം ഗൂഗിളിനെ കുറിച്ചു ഒരു ചെറിയ മുഖവുര. 1998ൽ ഇന്റർനെറ്റ് മുഴുക്കെ തിരയാനള്ള വെറുമൊരു സെർച്ച് എൻജിൻ മാത്രമായിട്ടാരുന്നു തുടക്കം. പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റമാരുന്നു. ഇന്ന് ഗൂഗിളിന്റെ വിവധ […]

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് അല്‍ഗോരിതം മാറ്റുന്നു; പ്രിയപ്പെട്ടവരുടെ പോസ്റ്റുകൾ കൂടുതല്‍ കാണാം

Posted on Jan, 19 2018,ByTechLokam Editor

ന്യൂസ് ഫീഡിൽ കൂടുതൽ ആളുകൾക്ക് ഇഷ്ടമാകുന്ന ഒരു മാറ്റം വരുത്താനിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ബിസിനസുകളുടെയും, മാധ്യമ സ്ഥാപനങ്ങളുടേയും പേജുകളിൽ നിന്നുള്ള ഉള്ളടക്കം ന്യൂസ് ഫീഡിൽ നിറയുന്നു എന്ന പരാതിയെ തുടർന്നാണ് അല്‍ഗോരിതത്തിൽ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യൂസ് ഫീഡാണ് ഇനി ഫെയ്‌സ്ബുക്കിലുണ്ടാവുകയെന്ന് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ വ്യവസായ സംരംഭങ്ങള്‍ക്കും, മാധ്യമസ്ഥാപനങ്ങള്‍ക്കും ഇത് ഒരു തിരിച്ചടിയാകും. വ്യവസായ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, ബ്രാന്റുകള്‍ തുടങ്ങിയവയുടെ […]

എന്താണ് Sarahah ആപ്പ്? അത് എങ്ങിനെ ഉപയോഗിക്കാം? എന്തിനാണ് എല്ലാവരും അതിന് പിന്നാലെ പോകുന്നത്?

Posted on Aug, 14 2017,ByTechLokam Editor

അജ്ഞാത സന്ദേശങ്ങൾ അയക്കാനുള്ള ഒരു സേവനം ആണ് Sarahah. അവരുടെ വെബ്ബ്സൈറ്റ് (www.sarahah.com) വഴിയോ, ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ആപ്പ് വഴിയോ ഈ സേവനം ഉപയോഗിക്കാം. സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും സത്യസന്ധമായ അഭിപ്രായങ്ങൾ സ്വീകരിക്കാനാണ് ആളുകൾ ഈ ആപ്പ് ഇപ്പോൾ ഉപയോഗിക്കുന്നത്. അറബിക് ഭാഷയിൽ Sarahah എന്നാൽ സത്യസന്ധത എന്നാണ്. സൗദിയിലെ സെയിൻ അൽ-അബിദിൻ തൗഫീഖ് എന്ന ഒരു ഡെവലപ്പറാണ് ഈ സേവനത്തിന് പിന്നിൽ. തൊഴിലാളികൾക്ക് തൊഴിലുടമയോട് സത്യസന്ധമായ അഭിപ്രായങ്ങൾ പങ്കുവെക്കുക എന്ന ഉദേശത്തിലാണ് Sarahahയുടെ […]

പരിചയമില്ലാത്ത യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുത്; സൈനികര്‍ക്ക് ഐടിബിപിയുടെ മുന്നറിയിപ്പ്

Posted on Apr, 17 2016,ByTechLokam Editor

സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ പരിചയമില്ലാത്ത യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കരുതെന്ന് സൈനികര്‍ക്ക് ഐടിബിപിയുടെ നിര്‍ദ്ദേശം. ഇത്തരം റിക്വസ്റ്റുകളുടെ ലക്ഷ്യം രാജ്യ സുരക്ഷയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തയെടുക്കലാകം എന്ന കണ്ടെത്തലാണ് ഈ നിര്‍ദ്ദേശത്തിനു പിന്നില്‍. ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഡയറക്ടര്‍ ജനറല്‍ കൃഷ്ണ ചൗധരിയാണ് സൈനികര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ഐഎസ്, പാക്കിസ്ഥാന്‍, ചൈനീസ് ചാരന്മാര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ഇവര്‍ പെണ്‍കുട്ടികളുടെ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ ഒറിജിനല്‍ […]