Category Archives: Security

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി

Posted on Jan, 30 2014,ByTechLokam Editor

ആംഗ്രി ബേഡ്സ് ഗെയിംമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കിങ്ങിനിരയായി. ആംഗ്രി ബേഡ്സ് നിര്‍മ്മാതാക്കളായ റോവിയോ ഈ കാര്യം സ്ഥിതീകരിച്ചു. “spying birds” എന്ന തലവാചകത്തോട് കൂടിയ ഒരു ചിത്രം ആണ് ഹാക്കിങ്ങിന് ശേഷം സൈറ്റില്‍ കാണാന്‍ കഴിഞ്ഞത്. ഗെയിമിലെ കഥാപാത്രമായ ഒരു പക്ഷിയുടെ നെറ്റിയില്‍ എന്‍എസ്എ ലോഗോയും ഉള്ളതായിരുന്നു ആ ചിത്രം. എന്നാല്‍ ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്നും ആശങ്കവേണ്ടെന്നും റോവിയോ വക്താവ് അറിയിച്ചു. ആംഗ്രി ബേഡ്സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ […]

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിമുകള്‍ നിങ്ങളുടെ വിവരങ്ങള്‍ എന്‍എസ്എ’ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു

Posted on Jan, 30 2014,ByTechLokam Editor

ആംഗ്രി ബേഡ്സ് ഉള്‍പ്പെടെയുള്ള ജനപ്രിയ മൊബൈല്‍ ഗെയിം അപ്ലിക്കേഷനുകള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ചാര സംഘടനയായ എന്‍.എസ്.എ, യുകെ സര്‍ക്കാര്‍ ചാര സംഘടനയായ ജി.സി.എച്.ക്യു (GCHQ) എന്നിവയ്ക്ക് ചോര്‍ത്താന്‍ അവസരം നല്‍കുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) മുന്‍പ് ജോലി ചെയ്തിരുന്ന എഡ്വേര്‍ഡ് സ്‌നോഡെന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. സുരക്ഷിതമല്ലാത്ത രീതിയില്‍ ഇന്റര്‍നെറ്റ് വഴി വിവരങ്ങള്‍ കൈമാറുന്ന മൊബൈല്‍ അപ്ലിക്കേഷനുകളില്‍ നിന്ന് നിങ്ങളുടെ വയസ്, ലോക്കേഷന്‍, ലിംഗം തുടങ്ങിയ വിവരങ്ങള്‍ എന്‍എസ്എ […]

ഗൂഗിള്‍ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ 27 ലക്ഷം ഡോളര്‍ നേടാം

Posted on Jan, 28 2014,ByTechLokam Editor

ഗൂഗിളിന്റെ ക്രോം ഒഎസ് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും നേടാം 27 ലക്ഷം ഡോളര്‍. നിയോം 4 എന്ന പേരിലാണ് ഗൂഗിള്‍ ഹാക്കിങ്ങ് മത്സരം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12 ന് കനേഡിയന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ഹാക്കിങ്ങ് മത്സരം നടക്കുക. ഇന്റെല്‍ അല്ലെങ്കില്‍ എആര്‍എം പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ക്രോം ലാപ്ടോപ്പുകളില്‍ ആയിരിക്കും ഹാക്കിങ്ങ് നടത്തേണ്ടിവരിക. കഴിഞ്ഞ തവണ ഇന്റല്‍ പ്രോസസ്സര്‍ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രോ ഒഎസ് ഹാക്ക് ചെയ്യാനായിരുന്നു ഗൂഗിള്‍ മത്സരം. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് pwnium4@chromium.org എന്ന ഇമെയില്‍ […]

ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ആദര സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് അനോണിമസ് ഹാക്കിങ്ങ് ഗ്രൂപ്പ് ഹാക്ക് ചെയ്തു

Posted on Jan, 15 2014,ByTechLokam Editor

സോഫ്റ്റ്‌വെയര്‍ വികസനം, എഴുത്തുകാരന്‍, ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ്‌ എന്നീ നിലകളില്‍ പ്രശസ്തനായ ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ബഹുമാന സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് പ്രശസ്ത ഹാക്കിങ്ങ് ഗ്രൂപ്പായ അനോണിമസ് ഹാക്ക് ചെയ്തു. ഡിജിറ്റല്‍ ലൈബ്രറിയായ ജെസ്‌റ്റോറില്‍ നിന്നും 40 ലക്ഷത്തോളം അക്കാദമിക് പ്രബന്ധങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ആരണ്‍ വിതരണം ചെയ്തിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ഇരുപത്തിയാറാം വയസ്സില്‍ അദ്ദേഹം ആത്മഹ്യ ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് ദീര്‍ഘകാലം തടവില്‍ കഴിയേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു 2014 […]

മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌, ട്വിററ്റര്‍ അക്കൗണ്ട്‌ എന്നിവ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു

Posted on Jan, 14 2014,ByTechLokam Editor

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. ഇത്തവണ പ്രഹരമേറ്റത് മൈക്രോസോഫ്റ്റിനാണ്. മൈക്രോസോഫ്റ്റിന്റെ ട്വിററ്റര്‍ അക്കൗണ്ട്‌, ഒഫീഷ്യല്‍ ബ്ലോഗ്‌, ചില ഒഫീഷ്യല്‍ ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിവവയാണ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ ഹാക്കിങ്ങിന് ഇരയായത്. മൈക്രോസോഫ്റ്റിന്റെ MSFTnews എന്ന ട്വിററ്റര്‍ അക്കൗണ്ണ്ടാണ് എസ്ഇഎ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ട്വിററ്റര്‍ അക്കൗണ്ട്‌ വഴി താഴെ കൊടുത്തിരിക്കുന്ന ട്വീറ്റ് അവര്‍ പോസ്റ്റ്‌ ചെയ്തു. മൈക്രോസോഫ്റ്റ് ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. മൈക്രോസോഫ്റ്റ് ഹോട്ട്മെയില്‍, ഔട്ട്‌ലുക്ക്‌ എന്നിവയിലെ ഇമെയില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ട്, […]

സ്കൈപ്പിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു.

Posted on Jan, 02 2014,ByTechLokam Editor

മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള സ്കൈപ്പ് ഇന്‍സ്റ്റന്റ് മെസ്സഞ്ചറിന്റെ ട്വിറ്റെര്‍ അക്കൗണ്ട്‌ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ( എസ്ഇഎ ) എന്ന ഹാക്കിങ്ങ് ഗ്രൂപ്പ്‌ ഹാക്ക് ചെയ്തു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് ഹാക്കിങ്ങ് നടന്നത്. സിറിയയിലെ ഡമാസ്കസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഹാക്കിങ്ങ് ഗ്രൂപ്പ് ആണ് എസ്ഇഎ. “മൈക്രോസോഫ്റ്റിന്റെ ഇമെയിലുകള്‍ ( ഹോടമെയില്‍, ഔട്ട്‌ലുക്ക്‌) ഉപയോഗിക്കരുത്, നിങ്ങളുടെ അക്കൌണ്ടുകള്‍ അവര്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് വില്‍ക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ #SEA”. ( “Don’t use Microsoft emails (hotmail, outlook), […]

അമേരിക്കയുമായി സഹകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോര്‍ട്ടല്‍ തുടങ്ങാനുള്ള ആഗ്രഹവുമായി ഇന്ത്യ

Posted on Dec, 23 2013,ByTechLokam Editor

ഹാക്കിങ്ങ്, സോഷ്യല്‍ മീഡിയ ദുരുപയോഗം തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ അമേരിക്കയുമായുള്ള സഹകരണത്തില്‍ ഒരു പോര്‍ട്ടല്‍ തുടങ്ങാനുള്ള നിര്‍ദ്ദേശവുമായി ഇന്ത്യ. ഇന്ത്യയിലെയും അമേരിക്കയിലെയും പോലീസ്‌ മേധാവികള്‍ തമ്മില്‍ ന്യൂഡല്‍ഹിയില്‍ വെച്ചുനടന്ന ദ്വിദിന ചര്‍ച്ചക്കിടയില്‍ ആണ് ഇന്ത്യ ഈയൊരു നിര്‍ദേശം വെച്ചത്. ഹോം മിനിസ്റ്റര്‍ സുശീല്‍കുമാര്‍ ഷിന്‍ഡേയാണ് ഈ ചര്‍ച്ച ഉദ്‌ഘാടനം ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് വേണ്ടി അമേരിക്കയിലുള്ള സെര്‍വറുകളില്‍ നിന്നും ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുവാന്‍ ഇന്ത്യയിലെ പോലീസുകാര്‍ നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ക്കും, വെല്ലുവിളികള്‍ക്കും ആണ് ഇന്ത്യ ഈ ചര്‍ച്ചയില്‍ […]

സൂക്ഷിക്കുക ഇന്ത്യയില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നേത്ര നിരീക്ഷണത്തില്‍

Posted on Dec, 16 2013,ByTechLokam Editor

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി കൊണ്ടുവരുന്നു. നേത്ര (NETRA) എന്നാണ് ഈ പദ്ധതിയുടെ പേര്. നെറ്റ്‌വര്‍ക്ക് ട്രാഫിക് അനാലിസിസ് സിസ്റ്റം (NEtwork TRaffic Analysis system) എന്നാണ് നേത്രയുടെ പൂര്‍ണ രൂപം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലായിരിക്കും നേത്ര പ്രവര്‍ത്തിക്കുക. അറ്റാക്ക്(attack), കില്‍(kill), ബോംബ്(bomb) തുടങ്ങിയ വാക്കുകള്‍ ഇന്ത്യയില്‍ എവിടെ ഇന്‍റര്‍നെറ്റില്‍ ഉപയോഗിച്ചാലും അത് നേത്രക്ക് കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേത്ര പ്രവര്‍ത്തനം ആരംഭിച്ചാല്‍ നിങ്ങളുടെ ഇന്റര്‍നെറ്റിലെ എല്ലാ പ്രവര്‍ത്തികളും നേത്രയുടെ […]

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ എന്നിവയിലെ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപെട്ടിരിക്കുന്നു

Posted on Dec, 05 2013,ByTechLokam Editor

ഫെയ്സ്ബുക്ക്, ട്വിറ്റെര്‍, ജിമെയില്‍, യാഹൂ, ലിന്‍കിഡ്ഇന്‍ തുടങ്ങി വളരെയധികം ജനപ്രീതി നേടിയ വെബ്സൈറ്റുകളിലെ 20 ലക്ഷത്തോളം അക്കൗണ്ടുകളുടെ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സുരക്ഷ കമ്പനിയായ ട്രസ്റ്റ്‌വേവ് ആണ് ഈ വാര്‍ത്ത‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട്‌ പ്രകാരം പോണി (Pony) മാല്‍വെയറിന്റെ സഹായത്തോടെ ആണ് മുകളില്‍പ്പറഞ്ഞ വെബ്സൈറ്റ്കളിലെ അക്കൗണ്ടുകളുടെ ലോഗിന്‍ യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ചോര്‍ത്തിയിരിക്കുന്നത്. മാല്‍വെയര്‍ ലോഗിന്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ നിയന്ത്രിക്കുന്ന സര്‍വറുകളില്‍ എത്തിക്കാന്‍ പ്രാപ്തമായതായിരുന്നെന്നാണ് അറിയുന്നത്. ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഇതുവരെ ഏതോക്കെ രീതിയില്‍ […]

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും; ഇത്തവണ വെട്ടിലായത് ട്വിറ്റെര്‍, ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകള്‍

Posted on Aug, 28 2013,ByTechLokam Editor

സിറിയന്‍ ഇലക്ട്രോണിക് ആര്‍മി എന്ന ഹാക്കിങ്ങ് ഗ്രൂപ്പ് സൈബര്‍ലോകത്തെ അവരുടെ സംഹാരതാണ്ഡവം തുടരുന്നു. ഇത്തവണ അവരുടെ ആക്രമണത്തിന് ഇരയായത് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ഹഫിങ്ങ്ടണ്‍ പോസ്റ്റ്‌ എന്നിവയുടെ വെബ്സൈറ്റുകളും ട്വിറ്റെരിന്റെ ചില വെബ്സൈറ്റുകളും ആണ്. twitter.com, twimg.com, nytimes.com, huffingtonpost.co.uk, twitter.co.uk, twitter.ae തുടങ്ങിയ ഡൊമൈനുകള്‍ ആണ് ആക്രമണത്തിന് ഇരയായത്. മുകളില്‍ പറഞ്ഞ ഡൊമൈനുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മെല്‍ബണ്‍ ഐടി എന്ന കമ്പനി വഴിയാണ്. വളരെയധികം പ്രശസ്തമായ വെബ്സൈറ്റുകള്‍ക്ക് ഡൊമൈന്‍ നെയിം സേവനങ്ങള്‍ നല്‍കുന്ന ഒരു കമ്പനിയാണ് മെല്‍ബണ്‍ […]