Category Archives: Science

ഫാല്‍ക്കണ്‍ ഹെവി, ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

Posted on Feb, 07 2018,ByTechLokam Editor

ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ്, ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിക്ഷേപിക്കുക എന്ന ആ വലിയ ദൗത്യം എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്സ് വിജയകരമായി പൂർത്തിയാക്കി. എലന്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോർസ് നിർമ്മിച്ച ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണ തറയിൽ നിന്ന് ഇന്ത്യൻ സമയം ഫെബ്രുവരി 7ന് പുലർച്ചെ ആണ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചത്. പുനരുപയോഗിക്കാവുന്ന മൂന്ന് എൻജിൻ ഉൾപ്പെടെ 27 എൻജിനുകളാണ് ഈ […]

ഗൂഗിള്‍ സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് മതി ഇനി രക്തത്തിലെ ഗ്ലുക്കോസ് നില പരിശോധിക്കാന്‍

Posted on Jan, 18 2014,ByTechLokam Editor

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സ് ഗൂഗിള്‍ നിര്‍മ്മിക്കുന്നു. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ പദ്ധതി, ഗൂഗിള്‍ ഗ്ലാസ് തുടങ്ങി വിസ്മയകരമായ പ്രൊജെക്റ്റുകള്‍ പിറവിയെടുത്ത ഗൂഗിള്‍ എക്സ് ലാബില്‍ തന്നെയാണ് സ്മാര്‍ട്ട് കോണ്‍ടാക്ട് ലെന്‍സിന്റെയും പിറവി. കോണ്‍ടാക്ട് ലെന്‍സിന്റെ വിവരങ്ങള്‍ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഗൂഗിള്‍ വെളിപെടുത്തിയത്. ഗ്ലുക്കോസ് അളവ് പരിശോധിക്കാന്‍ കണ്ണീരാണ് ഇവിടെ ഉപയോഗിക്കുന്നത്. കണ്ണീര്‍ എപ്പോഴും കിട്ടില്ല എന്നത്, ഈ ശരീരദ്രവമുപയോഗിച്ച് പരിശോധന നടത്തുന്നതിന്റെ പരിമിതിയാണ്. അതെങ്ങനെ തരണംചെയ്യുമെന്ന് ഗൂഗിള്‍ പറഞ്ഞിട്ടില്ല. […]

ചൊവ്വയ്ക്ക് ശേഷം സൂര്യനെ ലക്ഷ്യംവെച്ച് ഇന്ത്യന്‍ ബഹിരാകാശ ദൗത്യം

Posted on Nov, 19 2013,ByTechLokam Editor

ചൊവ്വയിലേക്കുള്ള മംഗല്‍യാന്‍ ദൗത്യത്തിനു ശേഷം ഇന്ത്യ സൂര്യനിലേക്കുള്ള ഒരു ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്നു. ആദിത്യ 1 എന്ന്‍ നാമകരണം ചെയ്തിരിക്കുന്ന ഈ ദൗത്യത്തിന്റെ ലക്ഷ്യം സൂര്യന്റെ പ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കുകയാണ്. ഇതിന് അന്തിമ രൂപം നല്‍കാന്‍ ഇന്ത്യന്‍ ഗവേഷകര്‍ ഉടന്‍ ബംഗലൂരുവില്‍ യോഗം ചേരും. 2015-16 വര്‍ഷത്തിലാണ് ആദിത്യ 1 വിക്ഷേപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ സംഘടന ശ്രമം നടത്തുന്നത്. സൂര്യന്റെ പ്രഭാമണ്ഡലം അഥവ കോര്‍ണിയയിലെ ചൂട് ഏറുന്നതിനെക്കുറിച്ച് പഠിക്കുവനാണ് ആദിത്യ 1 പ്രധാനമായും ലക്ഷ്യമിടുന്നത്. ‘സ്‌പേസ് സോളാര്‍ കൊറോണഗ്രാഫാ’യിരിക്കും, […]

മംഗള്‍യാന്റെ ഫെയ്സ്ബുക്ക് പേജ് വമ്പന്‍ ഹിറ്റ്; മംഗള്‍യാന്റെ വിശദവിവരങ്ങള്‍ ഫെയ്സ്ബുക്ക് വഴി പിന്‍തുടരാം

Posted on Nov, 08 2013,ByTechLokam Editor

ഇന്ത്യയുടെ അഭിമാനമായ ചൊവ്വ പര്യവേക്ഷണ പദ്ധതി മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ഓരോ മുന്നേറ്റവും നമുക്ക് ഫെയ്സ്ബുക്ക് വഴി പിന്‍തുടരാം. ഐ.എസ്.ആര്‍.ഒ രാജ്യത്തിന്‍റെ ചരിത്ര പരീക്ഷണത്തിന്റെ നിമിഷങ്ങള്‍ ഫെയ്സ്ബുക്ക് വഴി പങ്ക് വെക്കുന്നുണ്ട്. അതിനായി ഐ.എസ്.ആര്‍.ഒ ഒരു ഫെയ്സ്ബുക്ക് പേജ് നിര്‍മ്മിച്ചിട്ടുണ്ട്. ചരിത്ര ദൗത്യവുമായി പി.എസ്.എല്‍.വി-25 റോക്കറ്റ് പറന്നുയര്‍ന്നയുടന്‍ തന്നെ ഫെയ്സ്ബുക്ക് പേജ് ഹിറ്റായി തുടങ്ങി. 206,591 ലൈക്കുകളാണ് ഈ ആര്‍ട്ടിക്കിള്‍ എഴുതുമ്പോള്‍ ഈ പേജിന് ലഭിച്ചിട്ടുള്ളത്. ഈ ഫെയ്സ്ബുക്ക് പേജ് വഴി മംഗള്‍യാന്റെ ഓരോ ഘട്ടത്തിലെയും […]

മംഗള്‍യാന് വിജയകരമായ തുടക്കം; അടുത്ത 300 ദിവസം വളരെ നിര്‍ണ്ണായകമെന്ന് ഐഎസ്ആര്‍ഒ

Posted on Nov, 05 2013,ByTechLokam Editor

ഇന്ത്യയുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉച്ചയ്ക്ക് 2.38ന് വിജയകരമായി വിക്ഷേപിച്ചത്. ആദ്യഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ വെളിപ്പെടുത്തി. വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള്‍ നിശ്ചയിച്ചതുപോലെ പിന്നിട്ട് ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ‘ എന്ന മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ പിഎസ്എല്‍വി റോക്കറ്റിന്റെ ദൗത്യം അവസാനിക്കും. പിന്നീട് 25ഓളം ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്ന പേടകം ചൊവ്വയിലേക്കുള്ള പ്രയാണം ആരംഭിക്കും. 200 ദശലക്ഷം […]

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണത്തിന്റെ വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി

Posted on Nov, 03 2013,ByTechLokam Editor

ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) കൗണ്ട് ഡൗണ്‍ തുടങ്ങി. 56മണിക്കൂറും 30 മിനുട്ടുമാണ് മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ സമയം. ഇന്ന്‍ പുലര്‍ച്ചെ 6.08 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 2.38 നാണ് മംഗള്‍യാന്റെ വിക്ഷേപണം നടത്തുക. പി.എസ്.എല്‍.വി സി-25 റോക്കറ്റിലാണ് വിക്ഷേപണം. 350 കി.മി ഭാരമുള്ള പേടകത്തെ 300 ദിവസം കൊണ്ടാണ് 40 കോടി കിലോമീറ്റര്‍ അകലെയെത്തിക്കുന്നത്. പോര്‍ട്ട് […]

നീല്‍ ആംസ്ട്രോങ്ങിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ധേഹത്തോടുള്ള ബഹുമാനസൂചകമായി നാസയുടെ വീഡിയോ

Posted on Aug, 27 2013,ByTechLokam Editor

ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്ട്രോങ്ങിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി നാസ ഒരു വീഡിയോ ഇറക്കിയിരിക്കുന്നു. അദ്ദേഹം മരിച്ചത് 2012 ഓഗസ്റ്റ്‌ 25 നാണ്. 82മത്തെ വയസില്‍ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. നീല്‍ ആംസ്ട്രോങ്ങിന്റെ സ്മരണകള്‍ നില നിര്‍ത്താന്‍ നാസ ഇറക്കിയ വീഡിയോ താഴെ കൊടുത്തിരിക്കുന്നു. നീല്‍ ആംസ്ട്രോങ്ങിന്റെ ചന്ദ്രനിലെ നടത്തം, അദേഹത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോകളും മറ്റും ആണ് ഈ വീഡിയോയുടെ ഉള്ളടക്കം. എറിക് ബ്രേസ്(Eric Brace) എന്ന പാട്ടുകാരന്റെ Tranquility Base […]

വെറും മൂന്ന് സെക്കന്‍റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന കത്തിയുമായി ഗവേഷകര്‍

Posted on Jul, 19 2013,ByTechLokam Editor

വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി ലണ്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വെറും മൂന്ന് സെക്കന്‍റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു കത്തിയാണ് ഇവര്‍ വികസിപ്പിചിരിക്കുന്നത്. ഒപ്പറേഷന്‍ സമയത്ത് ക്യാന്‍സര്‍ കോശങ്ങള്‍ തിരിച്ചറിയാന്‍ ഇനി ഡോക്ടര്‍മാര്‍ക്ക് അധികം പ്രയാസപ്പെടേണ്ട. ഇന്റലിജന്റ് കത്തി എന്ന ഐ-നൈഫ് മൂന്നു സെക്കന്റിനുള്ളില്‍ അവ കണ്ടെത്തി തരും. ബ്രിട്ടണിലെ 91 രോഗികളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഐ-നൈഫ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം 100 ശതമാനം വിജയമായിരുന്നു. ലബോറട്ടറികളില്‍ അര മണിക്കൂറെങ്കിലുമെടുക്കുന്ന ടെസ്റ്റ് റിസള്‍ട്ടുകള്‍ നിമിഷങ്ങള്‍ക്കകം നല്‍കാനും […]

ഡ്രൈവര്‍ ഇല്ലാത്ത റോബോട്ട് കാര്‍ യു.കെയില്‍ പരീക്ഷണ ഓട്ടത്തിന് തയ്യാറെടുക്കുന്നു

Posted on Jul, 17 2013,ByTechLokam Editor

സ്വയം ഡ്രൈവ് ചെയ്യുന്ന റോബോട്ട് കാറുകള്‍ ബ്രിട്ടന്റെ തിരക്കേറിയ റോഡുകളില്‍ ആദ്യ പരീക്ഷണയോട്ടം ഈ വര്‍ഷം അവസാനം നടത്തും. ജപ്പാനിലെ അന്തര്‍ദേശീയ വാഹന നിര്‍മ്മാതാക്കള്‍ ആയ നിസ്സാന്‍ മോട്ടോര്‍സുമായി സഹകരിച്ച് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. സയന്‍സ് പാര്‍ക്കിലെ സ്വകാര്യ റോഡുകളില്‍ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് ഇവര്‍. ബ്രിട്ടന്റെ തിരക്കേറിയ റോഡുകളില്‍ മറ്റു വാഹനങ്ങളുടെ കൂടെ പരീക്ഷണയോട്ടം നടത്താന്‍ ഉള്ള അനുമതി ബ്രിട്ടനിലെ ഗതാഗത വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ കാര്‍ സ്വയം ഡ്രൈവ് […]

ചന്ദ്രനില്‍ തീം പാര്‍ക്ക്‌ നിര്‍മ്മിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു

Posted on Jul, 16 2013,ByTechLokam Editor

അമേരിക്ക ചന്ദ്രനില്‍ ഒരു തീം പാര്‍ക്ക്‌ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആശ്ചര്യം തോന്നിയേക്കാം. പക്ഷേ കാര്യം സത്യമാണ്. ഇതിനായുള്ള ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. അപ്പോളോ ലൂണാര്‍ ലാന്റിങ് ലെഗസി അക്ട് എന്നു പേരിട്ട ഈ ബില്‍ പാസായാല്‍ ഒരു വര്‍ഷത്തിനകം പാര്‍ക്ക് യാഥാര്‍ത്ഥ്യമാവും. മാത്രമല്ല അപ്പോള്ലോ പേടകം ഇറങ്ങിയ സ്ഥലം ലോക പൈതൃക ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശവും ബില്ലില്‍ ഉണ്ട്. ലോക പൈതൃക ഭൂപടത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള തീരുമാനം എടുക്കുക […]