Category Archives: Event

ഇന്ത്യയെ ക്ലീനാക്കാന്‍ ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നു

Posted on Oct, 11 2014,ByTechLokam Editor

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത്‌ പദ്ധതിയ്ക്ക് വേണ്ടി ഫെയ്‌സ്ബുക്കിന്റെ പിന്തുണയും പങ്കാളിത്തവും ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തു. സുക്കര്‍ബര്‍ഗിന്റെ മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി തന്നെ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ അറിയിച്ചതാണ് ഈ കാര്യം. കൂടിക്കാഴ്ചയില്‍ സ്വച്ഛ് ഭാരത്‌ പദ്ധതിയെക്കുറിച്ച് സുക്കര്‍ബര്‍ഗിനോട്‌ സംസാരിച്ചു. ഇതിന് വേണ്ടി ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതില്‍ ഫെയ്സ്ബുക്ക് ഭാരത സര്‍ക്കാരിനെ സഹായിക്കുമെന്നും, സ്വച്ഛ് ഭാരത്‌ മിഷന് പുതിയ ഉണര്‍വ്വേക്കുമെന്നും മോദി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ പറഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ […]

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയില്‍ എത്തും

Posted on Oct, 01 2014,ByTechLokam Editor

മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഈ മാസം ഇന്ത്യയിലെത്തും. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സുക്കര്‍ബര്‍ഗ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 9-10 തീയ്യതികളിലായാണ് ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി (internet.org) ഉച്ചകോടി നടക്കുന്നത്. ഇംഗ്ലീഷ് കൂടാതെ വിവിധ പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും ഉച്ചകോടി ചര്‍ച്ച ചെയ്യും. ഫെയ്‌സ്ബുക്കിനെ കൂടാതെ എറിക്‌സണ്‍, മീഡിയടെക്ക്, നോക്കിയ, ഒപ്പേര, ക്വാല്‍കോം, സാംസങ് എന്നീ […]

പ്രഥമ യൂട്യൂബ് മ്യൂസിക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; എമിനെം ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍

Posted on Nov, 04 2013,ByTechLokam Editor

സെര്‍ച്ച്‌ ഭീമന്‍ ഗൂഗിളിന്റെ വീഡിയോ പങ്കുവെക്കല്‍ വെബ്സൈറ്റ് ആയ യുട്യൂബ് ഏര്‍പ്പെടുത്തിയ ആദ്യ മ്യൂസിക്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആര്‍ട്ടിസ്റ്റ് ഓഫ് ദി ഇയര്‍ ആയി തിരെഞെടുക്കപെട്ടത് എമിനമിനെ ആണ്. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയ്ക്ക് പുറമെ യൂട്യൂബ് സ്‌പോട്ട്‌ലൈറ്റ് എന്ന പേജില്‍ രേഖപ്പെടുത്തുന്ന വോട്ടുകളുടെയും അടിസ്ഥാനത്തിലാണ് വീഡിയോകള്‍ക്ക് അവാര്‍ഡ് നല്‍കിയത്. ഈ പരിപാടി യാതൊരു ടിവി ചാനലിലും ലഭ്യമായിരുന്നില്ല. യുട്യൂബ് വഴി ലൈവ് സ്ട്രീമിംങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏകദേശം 220,000 […]

മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കും

Posted on Aug, 24 2013,ByTechLokam Editor

വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സിഇഒ സ്റ്റീവ് ബാല്‍മര്‍ വിരമിക്കും എന്ന വിവരം മൈക്രോസോഫ്റ്റ് പുറത്തുവിട്ടിരിക്കുന്നു. അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്തുന്നത് വരെ സ്റ്റീവ് സിഇഒ ആയി തുടരും. 1980 മുതല്‍ സ്റ്റീവ് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. 2000ല്‍ ബില്‍ ഗേറ്റ്സ് പടിയിറങ്ങിയത് മുതല്‍ സ്റ്റീവ് ബാല്‍മര്‍ ആണ് മൈക്രോസോഫ്റ്റ് സിഇഒ. ബില്‍ ഗേറ്റ്സും അംഗമായുള്ള ഒരു പ്രത്യേക കമ്മിറ്റിയാണ് സ്റ്റീവിന്റെ പകരക്കാരനെ കണ്ടെത്തുക. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറില്‍ പ്രവര്‍ത്തി പരിചയം ഉള്ള ഒരാളായിരിക്കും പുതിയ സിഇഒ എന്നൊരു അഭ്യൂഹം […]

ആന്‍ഡ്രോയ്ഡ് 4.3 ജൂലൈ 24ന് നടക്കാനിരിക്കുന്ന ഗൂഗിള്‍ ഇവന്റില്‍ അവതരിപ്പിച്ചേക്കും

Posted on Jul, 18 2013,ByTechLokam Editor

ഈ വരുന്ന ജൂലൈ 24ന് ഗൂഗിള്‍ ഒരു പരിപാടി നിശ്ചയിച്ചിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ച് നടക്കാന്‍ ഇരിക്കുന്ന ഈ പരിപാടിയിലേക്ക് മാധ്യമങ്ങളെ ബുധാനാഴ്ച്ച മുതല്‍ കഷണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 4.3, നെക്സസ് ഉപകരണങ്ങളുടെ പുതിയ പതിപ്പുകള്‍ എന്നിവ ഈ ചടങ്ങില്‍ അവതരിപ്പിച്ചേക്കും. ഇവയുടെ പ്രഖ്യാപനം ഈ വര്ഷം കഴിഞ്ഞുപോയ ഗൂഗിള്‍ ഐ/ഒ കോണ്‍ഫെരന്‍സില്‍ ഉണ്ടാകും എന്നാണ് ടെക്നോളജി ലോകം പ്രതീക്ഷിച്ചത്. പക്ഷേ പതിവിന് വിപരീതമായി അത് നടന്നില്ല. ആന്‍ഡ്രോയ്ഡ് 4.3 പതിപ്പിന്റെ എന്തൊക്കെ […]

ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ഐഒഎസ് 7 ചിത്രങ്ങളിലൂടെ

Posted on Jun, 11 2013,ByTechLokam Editor

രൂപത്തിലും, സവിശേഷതകളിലും കാതലായ മാറ്റം വരുത്തി കൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്, ഐഒഎസ് 7 ഇറങ്ങിയിരിക്കുന്നു. ആപ്പിള്‍ ഐഒഎസിനെ മുഴുവനായി റീഡിസൈന്‍ ചെയ്തിരിക്കുകയാണ്. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍(WWDC 2013) ആപ്പിള്‍ കാഴ്ചവെച്ച ഐഒഎസ് 7 ചില ചിത്രങ്ങള്‍ താഴെ കൊടുത്തിരിക്കുന്നത് കാണുക

ഐഒഎസ് 7 പരിജയപെടുത്തി കൊണ്ടുള്ള ആപ്പിളിന്റെ പുതിയ വീഡിയോ

Posted on Jun, 11 2013,ByTechLokam Editor

രൂപത്തിലും, പ്രവര്‍ത്തനത്തിലും അടിമുടി മാറികൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്, ഐഒഎസ് 7 ഇറങ്ങിയിരിക്കുന്നു. പഴയ ഐഒഎസ് പതിപ്പില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു പതിപ്പാണിത്. ആപ്പിള്‍ ഐഒഎസിന്റെ യൂസര്‍ ഇന്റര്‍ഫേസ് മുഴുവനായും പുനരാവിഷ്കരിച്ചു. കൂടാതെ പുതിയ പല സവിശേഷതകളും കൂട്ടിച്ചേര്‍ത്തു. ഈ പുതിയ രൂപം വളരെ മനോഹരമായിട്ടുണ്ട്. ഐഒഎസ് 7 നെ പരിജയപെടുത്തി കൊണ്ട് ആപ്പിള്‍ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സില്‍ അവതരിപ്പിച്ച വീഡിയോ കാണുക

ഐഒഎസ് 7, ഐട്യൂണ്‍സ് റേഡിയോ, പുതിയ മാക്‌ ബുക്ക്‌ എയര്‍ , ഐവര്‍ക്ക്‌ തുടങ്ങിയവ അവതരിപ്പിച്ചുകൊണ്ട് ആപ്പിള്‍ WWDC 2013 ന് തുടക്കമായി

Posted on Jun, 10 2013,ByTechLokam Editor

സിഇഒ ടിം കുക്കിന്റെ പ്രസംഗത്തോടെ ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സിന് തുടക്കമായി. ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ കണക്കുവിവരങ്ങള്‍ പറഞ്ഞു കൊണ്ടാണ് ടിം തുടങ്ങിയത്. അവയില്‍ ചിലത് എവിടെ പറയുന്നു. ലോകത്തിലാകെ 60 ലക്ഷം ഐഒഎസ് ഡെവലപ്പര്‍മാര്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം ആളുകള്‍ ഓരോ ദിവസവും ആപ്പിള്‍ സ്റ്റോര്‍ സന്ദര്‍ശിച്ചു. ആപ്പ് സ്റ്റോറില്‍ ആകെ 900,000 അപ്ലിക്കേഷനുകള്‍ ഉണ്ട് അതില്‍ 375,000 ഐപാഡിന് മാത്രമായുള്ള അപ്ലിക്കേഷനുകള്‍ ആണ്. ആപ്പ് സ്റ്റോര്‍ […]

ആപ്പിള്‍ WWDC 2013 ഇന്നു തുടങ്ങുന്നു; ആപ്പിളിന്റെ പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

Posted on Jun, 10 2013,ByTechLokam Editor

ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സ് (WorldWide Developers Conference – WWDC) സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്നു തുടങ്ങും. ജൂണ്‍ 14 വരെ കോണ്‍ഫെറന്‍സ് ഉണ്ടാകും. ആപ്പിളിന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഈ കോണ്‍ഫെറന്‍സില്‍വെച്ചാണ് സാധാരണ ഉണ്ടാകുന്നത്. പല പുതിയ സേവനങ്ങളും, ഉപകരണങ്ങളും ഈ വര്‍ഷം ഉണ്ടാകും എന്ന് പല അഭ്യൂഹങ്ങളും ഉണ്ട്. ആപ്പിളിന്റെ സ്വന്തം ഓപ്പറെറ്റിംഗ് സിസ്റ്റം ആയ ഐഒഎസ്സ്(iOs)ന്റെ ഏറ്റവും പുതിയ പതിപ്പായ iOs 7ന്റെ പ്രഖ്യാപനം ഈ കോണ്‍ഫെറന്‍സില്‍വെച്ച് ഉണ്ടാകും എന്ന് […]