Category Archives: Company

ട്വിറ്റർ അവരുടെ പ്രധാന ടെക്നോളജി ഓഫീസറായി (CTO ) ഇന്ത്യക്കാരനെ നിയമിച്ചു

Posted on Mar, 09 2018,ByTechLokam Editor

ട്വിറ്റർ അവരുടെ മുഖ്യ ടെക്‌നോളജി ഉപദേശകനായി മുംബൈ ഐഐടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പരാഗ് അഗർവാളിനെ നിയമിച്ചു. ട്വിറ്ററിന്റെ ടെക്നോളജി പരമായ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഇനി അദ്ദേഹം ആയിരിക്കും. ട്വിറ്ററിന്റെ സേവനങ്ങൾ, ഹാർഡ്‌വെയർ ഇൻഫ്രാ സ്ട്രെക്ക്ച്ചർ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ടെക്നോളജികൾ ഉപയോഗിച്ച് എങ്ങിനെ കാര്യക്ഷമമാക്കാം എന്നതിലായിരിക്കും അഗർവാൾ കൂടുതൽ ശ്രദ്ധ ചെലുത്തുക. 2011ൽ പരസ്യ വിഭാഗം എഞ്ചിനീയർ ആയാണ് അദ്ദേഹം ട്വിറ്ററിൽ എത്തുന്നത്. ട്വിറ്ററിൽ ഒരു ഓൺലൈൻ മെഷീൻ ലേണിങ് […]

എച്ച്ടിസി ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Posted on Sep, 10 2017,ByTechLokam Editor

എച്ച്ടിസി അവരുടെ സ്മാർട്ട്‌ഫോൺ വിഭാഗം ഗൂഗിളിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗൂഗിൾ വിലപേശലിന്റെ അവസാനഘട്ട ചർച്ചയിൽ ആണ്. ഒരു പ്രമുഖ തായ്‌വാനീസ് മാധ്യമാണ് ഈ വാർത്ത പുറത്ത്‌ വിട്ടിരിക്കുന്നത്. വൈവ് എന്ന പേരിലുള്ള വെർച്ച്വൽ റിയാലിറ്റി വിഭാഗം കൈവിടാൻ അവർ ഉദ്ദേശിക്കുന്നില്ല. നഷ്ടത്തിൽ ഓടുന്ന സ്മാർട്ട്‌ഫോൺ വിഭാഗം മാത്രമാണ്‌ വിൽപ്പനക്ക് പരിഗണനയിൽ ഉള്ളത്‌. ഇത്തരമൊരു വാര്‍ത്തയില്‍ പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല. ഒരുകാലത്ത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ വിപണിയിലെ അതികയാൻമാർ ആയിരുന്നു എച്ച്ടിസി. പക്ഷെ കുറച്ച് വർഷങ്ങളായി വിപണിയിൽ പിടിച്ച് […]

നോക്കിയ തലവനായി ഒരു ഇന്ത്യക്കാരന്‍ നിയമിതനാകാന്‍ സാധ്യത

Posted on Mar, 14 2014,ByTechLokam Editor

ഭാരതീയന്‍ ആയതില്‍ നമുക്ക് അഭിമാനംകൊള്ളാം കാരണം സത്യ നാദെല്ലക്ക് പിന്നാലെ ലോകത്തെ മറ്റൊരു പ്രമുഖ ടെക്നോളജി സ്ഥാപനമായ നോക്കിയയുടെ സിഇഒ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരന്‍ നിയമിതനാകാന്‍ സാധ്യത. രാജീവ് സുരി സൂരി എന്നാണ് അദ്ദേഹത്തിന്റെ പേര്. നോക്കിയയുടെ നിലവിലുള്ള സിഇഒ സ്റ്റീവ് എലോപ്പ് മാറുന്ന ഒഴിവിലേക്കാണ് അദ്ദേഹം വരിക. മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ സിഇഒ സ്ഥാനത്തുള്ള സ്റ്റീവ് എലോപ്പിനെ മൈക്രോസേോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഈ കാരണത്താലാണ് നോക്കിയ പുതിയ സിഇഒയെ തേടുന്നത്. കഴിഞ്ഞ […]

ഡ്രോണ്‍ വിമാന നിര്‍മ്മാതാക്കള്‍ ടൈറ്റന്‍ എയ്റോസ്പേസിനെ ഫെയ്സ്ബുക്ക് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു

Posted on Mar, 05 2014,ByTechLokam Editor

പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ നിമ്മിക്കുന്ന ടൈറ്റന്‍ എയ്റോസ്പേസിനെ 60 ദശലക്ഷം ഡോളറിന് ഏറ്റെടുക്കാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. പ്രമുഖ ടെക്നോളജി ബ്ലോഗായ ടെക്ക്ക്രഞ്ചാണ് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്റര്‍നെറ്റ് ലഭിക്കാത്ത ഏകദേശം 5 ബില്ല്യണ്‍ ആളുകള്‍ക്ക് ഡ്രോണ്‍ വിമാനങ്ങള്‍ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്ക് ഡ്രോണ്‍ നിര്‍മ്മാതാക്കളെ ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇന്റര്‍നെറ്റ് സൗകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫെയ്സ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ പൈലറ്റ് ഇല്ലാത്ത ഡ്രോണ്‍ […]

ഫെയ്സ്ബുക്ക് 19 ബില്യണ്‍ ഡോളറിന് വാട്ട്സാപ്പ് സ്വന്തമാക്കുന്നു

Posted on Feb, 20 2014,ByTechLokam Editor

വാട്ട്സാപ്പ് അവസാനം ഫെയ്സ്ബുക്ക് വിരിച്ച വലയില്‍ വീണിരിക്കുന്നു. മെസ്സേജിങ്ങ് ഭീമന്‍ വാട്ട്സാപ്പിനെ 19 ബില്യണ്‍ ഡോളറിന് ഫെയ്സ്ബുക്ക് വാങ്ങാന്‍ കരാറായി. 12 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളും, 4 ബില്യണ്‍ ഡോളര്‍ കാശായിട്ടും, 3 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ വാട്ട്സാപ്പ് സ്ഥാപകര്‍ക്കും, ജോലിക്കാര്‍ക്കും നല്‍കാനാണ് കരാറായിരിക്കുന്നത്. ഫെയ്സ്ബുക്ക് ഇതുവരെ നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഏറ്റെടുക്കല്‍ ആണിത്. വാട്ട്സാപ്പ് ഏറ്റെടുക്കാന്‍ ഉണ്ടായ കാരണങ്ങള്‍ ഫെയ്സ്ബുക്ക് അവരുടെ ബ്ലോഗ്‌ വഴി വിശദീകരിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് ഏറ്റെടുത്തു കഴിഞ്ഞാലും […]

പുതിയ മൈക്രോസോഫ്റ്റ് സിഇഒ ഇന്ത്യന്‍ വംശജന്‍ സത്യ നാദെല്ല

Posted on Feb, 05 2014,ByTechLokam Editor

അഭ്യൂഹങ്ങള്‍ക്കെല്ലാം ഒരറുതി വരുത്തി മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒയായി ഇന്ത്യന്‍ വംശജന്‍ സത്യ നാദെല്ലയെ നിയമിച്ചു. ബില്‍ ഗേറ്റ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിലുള്ള സിഇഒ സ്റ്റീവ് ബള്‍മര്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് 47 കാരനായ സത്യ നാദെല്ലയെ നിയമിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിനെ നയിക്കാന്‍ നടേല്ലയെക്കാള്‍ യോഗ്യനായ മറ്റൊരാള്‍ നിലവില്‍ കമ്പനിയില്‍ ഇല്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. എഞ്ചീനീയറിംഗ് നൈപുണ്യവും ബിസിനസ് കാഴ്ച്ചപ്പാടും എല്ലാവരേയും ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനും കഴിവുള്ള ഒരാളാണ് നദെല്ല. സാങ്കേതിക […]

മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് രണ്ട് ഇന്ത്യക്കാര്‍ പരിഗണനയില്‍

Posted on Feb, 03 2014,ByTechLokam Editor

നിലവിലുള്ള സി.ഇ.ഒ സ്റ്റീവ് ബാമര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒഴിവിലേക്ക് മൈക്രോസോഫ്റ്റ് പുതിയ ആളെ തേടുന്നു. സത്യ നാദെല്ല, സുന്ദര്‍ പിച്ചയി എന്നീ രണ്ട് ഇന്ത്യക്കാര്‍ ആണ് പരിഗണന ലിസ്റ്റില്‍ ഉള്ളത്. സത്യ നാദെല്ലയെ സി.ഇ.ഒസ്ഥാനത്തേക്ക് നിയമിക്കാന്‍ മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമായി എന്ന് Bloomberg റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് തൊട്ട്പിന്നാലെയാണ് മറ്റൊരു ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചയിയും അന്തിമ ലിസ്റ്റില്‍ ഉണ്ടെന്ന കാര്യം siliconangle.com ബ്ലോഗ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്. നിലവില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആന്‍റ് എന്റര്‍പ്രൈസിന്റെ എക്സിക്യുട്ടിവ് […]

നെസ്റ്റ് ലാബ്‌സ് വാങ്ങാന്‍ തയ്യാറായി ഗൂഗിള്‍ വില 320 കോടി ഡോളര്‍

Posted on Jan, 14 2014,ByTechLokam Editor

കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ലാബ്‌സ് എന്ന ഹോം ഓട്ടോമോഷന്‍ കമ്പനിയെ വാങ്ങാനൊരുങ്ങി ഗൂഗിള്‍. 320 കോടി ഡോളറിനായിരിക്കും ഏറ്റെടുക്കല്‍ നടക്കുക. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് ഗൂഗിള്‍ അറിയിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് തെര്‍മോസ്റ്റും സ്‌മോക്ക് അലാറവുമാണ് നെസ്റ്റ് ലാബ്‌സിന്റെ പ്രധാനപ്പെട്ട ഉത്പന്നങ്ങള്‍. ആപ്പിളിന്റെ ജനപ്രിയ മ്യൂസിക് പ്ലെയറായ ഐപോഡിന്റെ പിതാവെന്നറിയപെടുന്ന ടോണി ഫാഡല്‍ സിഇഒ ആയുള്ള ഒരു തുടക്ക കമ്പനിയാണ് നെസ്റ്റ് ലാബ്‌സ്. ഏറ്റെടുക്കലിന് ശേഷവും ടോണി ഫാഡല്‍ തല്‍സ്ഥാനത്ത് തുടരുമെന്നും ഗൂഗിള്‍ ചീഫ് […]

ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കാന്‍ തയ്യാറായി ഫെയ്സ്ബുക്ക്

Posted on Dec, 04 2013,ByTechLokam Editor

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് രീതികളെ മാറ്റിയെഴുതിയ ഫെയ്സ്ബുക്ക് ആദ്യമായി ഒരു ഇന്ത്യന്‍ ഐടി കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ലോകത്ത് ആകമാനം 20ല്‍ കൂടുതല്‍ കമ്പനികളെ ഏറ്റെടുത്തിരുന്നെങ്കിലും ഇന്ത്യയില്‍ നിന്നും ഇത് ആദ്യമായണ് ഒരു കമ്പനിയെ ഏറ്റെടുക്കാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നത്. ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ ഐ ലാബ്‌സ് എന്ന കമ്പനിയെ ആണ് ഫെയ്സ്ബുക്ക് നോട്ടമിട്ടിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഏറ്റെടുക്കല്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. എന്നാല്‍ ഫേസ്ബുക്കോ, ലിറ്റില്‍ ഐ ലാബ്സോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. […]

ആപ്പിള്‍ മാപ്പിങ്ങ് സേവനങ്ങള്‍ വാങ്ങി കൂട്ടുന്നു; ഹോപ്പ്സ്റ്റോപ്പ്‌, ലോകേഷനറി എന്നിവ ആപ്പിളിന്റെ കീശയില്‍

Posted on Jul, 22 2013,ByTechLokam Editor

സ്വന്തം മാപ്പിങ്ങ് സേവനം മെച്ചപെടുത്താന്‍ ആപ്പിള്‍ കഠിന പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഹോപ്പ്സ്റ്റോപ്പ്‌ (HopStop), ലോകേഷനറി (Locationary) എന്നീ ഓണ്‍ലൈന്‍ ഗതിനിര്‍ണയ സേവനങ്ങള്‍ ആപ്പിള്‍ സ്വന്തമാക്കിയിരിക്കുന്നു. സ്വന്തമായി മാപ്പിങ്ങ് സേവനം ആരംഭിക്കുന്നതിന് മുന്‍പ് ആപ്പിള്‍ ഗൂഗിള്‍ മാപ്പ് ആണ് അവരുടെ ഐഒഎസ് ഉപകരണങ്ങളില്‍ ഉപയോഗിച്ചിരുന്നത്. സ്വന്തം മാപ്പിങ്ങ് സേവനതിലോട്ട് ഉള്ള മാറ്റം ഒരു പരാജയമായിരുന്നു. കൃത്യതയുടെ കാര്യത്തില്‍ ഗൂഗിള്‍ മാപ്പിന്റെ ഏഴയലത്ത് പോലും വരില്ലായിരുന്നു ആപ്പിളിന്റെ ഈ സേവനം. അങ്ങനെ ആപ്പിള്‍ കുറെയേറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. […]