Author Archives: TechLokam Editor

ഗൂഗിൾ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി, ലൊക്കേഷൻ തുടങ്ങിയ സ്വാകാര്യ വിവരങ്ങൾ വിറ്റ് കാശാക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ?

Posted on Feb, 18 2018,ByTechLokam Editor

ഗൂഗിൾ നിങ്ങളുടെ ഇഷ്ടങ്ങൾ, സെർച്ച് ഹിസ്റ്ററി, ജിമെയിൽ വഴി അയക്കുന്ന വിവരങ്ങൾ, ലൊക്കേഷൻ തുടങ്ങി നിങ്ങൾ ഗൂഗിളുമായി പങ്കുവെക്കുന്ന എല്ലാ വിവരങ്ങളും വിറ്റ് കാശാക്കുകയാണ്. ഇത്തരത്തിലുള്ള നമ്മുടെ വിവരങ്ങൾ എങ്ങിനെയാണ് തങ്ങളുടെ പരസ്യ വരുമാനം കൂട്ടാൻ ഗൂഗിൾ ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഗൂഗിൾ – ആമുഖം ഗൂഗിളിനെ കുറിച്ചു ഒരു ചെറിയ മുഖവുര. 1998ൽ ഇന്റർനെറ്റ് മുഴുക്കെ തിരയാനള്ള വെറുമൊരു സെർച്ച് എൻജിൻ മാത്രമായിട്ടാരുന്നു തുടക്കം. പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റമാരുന്നു. ഇന്ന് ഗൂഗിളിന്റെ വിവധ […]

ഷവോമി വാലന്റൈന്‍ ദിനത്തില്‍ പുതിയ സ്മാര്‍ട്‌ഫോണുകളും ടിവിയും പുറത്തിറക്കി

Posted on Feb, 15 2018,ByTechLokam Editor

ഷവോമി വാലന്റൈന്‍ ദിനത്തില്‍ റെഡ്മി ശ്രേണിയിലുള്ള റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ പുതിയ രണ്ട് സ്മാർട്ടഫോണുകളും, എംഐ എല്‍ഇഡി ടിവി 4 സ്മാർട്ട് ടിവിയും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ആണ് ചൈനീസ് ഭീമൻ മൂന്ന് ഉല്‍പ്പന്നങ്ങൾ അവതരിപ്പിച്ചത്. മൂന്ന് ഉല്‍പന്നങ്ങളും ഫെബ്രുവരി 22 മുതല്‍ ഫ്ലിപ്കാർട്ട്, എംഐ ഡോട്ട്‌കോം, എംഐ ഹോം സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാവും. റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്‌ഫോണുകള്‍ […]

അമേസ്ഫിറ്റ് ബിപ് – ഷവോമിയിൽ നിന്നും ഒരു പുത്തൻ സ്മാർട്ട് വാച്ച്

Posted on Feb, 09 2018,ByTechLokam Editor

അമേസ്ഫിറ്റ് ബിപ് എന്ന പേരിൽ ഷവോമി പുതിയ ഒരു സ്മാർട്ട് വച്ച് ഇറക്കിയിരുന്നു. ഷവോമിയുടെ തന്നെ കീഴിലുള്ള അവരുടെ ബ്രാൻഡായ ഹുവാമി (Huami) ആണ് പുത്തൻ സ്മാർട്ട് വാച്ച് ആയ അമേസ്ഫിറ്റിനു പിന്നിൽ. ആപ്പിൾ സ്മാർട്ട് വാച്ചിന്റെ രൂപകൽപന ഉൾകൊണ്ട് തയ്യാറാക്കിയ അമേസ്ഫിറ്റ് അതിന്റെ വളരെ ഒരു ചെറിയ വിലക്ക് സ്വന്തമാക്കാം എന്നുള്ളത് അമേസ്ഫിറ്റിനെ മറ്റേത് സ്മാർട്ട് വാച്ചുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഈ സ്മാർട്ട് വാച്ചിന് 45 ദിവസം ദൈർഖ്യമുള്ള ബാറ്ററി ആണ് കമ്പനി നൽകുന്നത്.ഈ സ്മാർട്ട് […]

ഫാല്‍ക്കണ്‍ ഹെവി, ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

Posted on Feb, 07 2018,ByTechLokam Editor

ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ്, ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് വിക്ഷേപിക്കുക എന്ന ആ വലിയ ദൗത്യം എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്സ് വിജയകരമായി പൂർത്തിയാക്കി. എലന്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോർസ് നിർമ്മിച്ച ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39എ വിക്ഷേപണ തറയിൽ നിന്ന് ഇന്ത്യൻ സമയം ഫെബ്രുവരി 7ന് പുലർച്ചെ ആണ് ഫാല്‍ക്കണ്‍ ഹെവി വിക്ഷേപിച്ചത്. പുനരുപയോഗിക്കാവുന്ന മൂന്ന് എൻജിൻ ഉൾപ്പെടെ 27 എൻജിനുകളാണ് ഈ […]

ഷവോമി Mi A1, ഹോണർ 9 ലൈറ്റ് ഒരു താരതമ്യം

Posted on Feb, 05 2018,ByTechLokam Editor

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കുവാനായി ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഓണറും കടുത്ത പോരാട്ടത്തിലാണ്. അതിന്റെ ഭാഗമായി തന്നെ കഴിഞ്ഞ സെപ്റ്റംബറില്‍ ഷവോമി ഗൂഗിളുമായി ചേര്‍ന്ന് അവരുടെ ഇന്ത്യയിലുള്ള ആൻഡ്രോയ്ഡ് വൺ (Android One) പ്രോഗ്രാമിന്‍റെ കീഴില്‍ എംഐ എ1 എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി. അതിനു പിന്നാലെ ഓണറും ഡിസമ്പറില്‍ തങ്ങളുടെ വക ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് വരുന്നതായി അറിയിച്ചു. ഓണര്‍ 9 ലൈറ്റ് – ഡിസമ്പറില്‍ ആണ് പ്രഖ്യാപിച്ചതെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തിയത് […]

ജിയോ റിപ്പബ്ലിക് ഡേ 2018 ഓഫർ – നിങ്ങൾ അറിയേണ്ടതെല്ലാം

Posted on Jan, 24 2018,ByTechLokam Editor

ജിയോ ഡാറ്റാ താരിഫ് യുദ്ധം റിപ്പബ്ലിക് ഡേ 2018 ഓഫർ അവതരിപ്പിച്ച് വേറെ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. ജനപ്രിയ പ്ലാനുകളിൽ പ്രതിദിന ഡാറ്റാ പരിധി 500 എംബി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിലയിൽ യാതൊരു മാറ്റവുമില്ലാതെ ആണ് ഡാറ്റാ പരിധി കൂട്ടിയിരിക്കുന്നത്. ജനുവരി 26 മുതൽ ആണ് ഈ ഓഫറുകൾ പ്രാബല്യത്തിൽ വരുക. എയർടെലിന്റെ പുതിയ താരിഫ് പ്ലാനിന്‌ മറുപടിയായാണ് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. മറ്റ് ടെലികോം ഓപ്പറേറ്റർമാർക്ക് എട്ടിന്റെ പണിയാണ് ജിയോ നൽകിയിരിക്കുന്നത്. പുതിയ ഓഫർ പ്രകാരം 1 […]

വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ; സംരംഭങ്ങൾക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യാൻ ഒരു ആപ്പ്

Posted on Jan, 20 2018,ByTechLokam Editor

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി ചാറ്റ് ചെയ്യുന്നതിനും വ്യവസായത്തെ കുറിച്ചുള്ള വിവരണം, സ്ഥാപനത്തിന്റെ വിലാസം, വെബ്‌സൈറ്റ്, ഇ മെയില്‍, തുടങ്ങിയ വിവരങ്ങള്‍ ഉപയോക്താക്കളുമായി പങ്കുവെക്കുന്നതിനുമായി ഒരു ബിസിനസ് ആപ്പ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. കമ്പനികൾക്ക് അവരുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുളള സംവിധാനങ്ങളുണ്ട്. വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ആൻഡ്രോയിഡ് പതിപ്പ് മാത്രമേ ഇപ്പോൾ ലഭ്യമുള്ളൂ. ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബിസിനസ് ആപ്പ് ലഭ്യമാവും. ഇന്ത്യ ഉൾപ്പടെയുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളിൽ […]

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് അല്‍ഗോരിതം മാറ്റുന്നു; പ്രിയപ്പെട്ടവരുടെ പോസ്റ്റുകൾ കൂടുതല്‍ കാണാം

Posted on Jan, 19 2018,ByTechLokam Editor

ന്യൂസ് ഫീഡിൽ കൂടുതൽ ആളുകൾക്ക് ഇഷ്ടമാകുന്ന ഒരു മാറ്റം വരുത്താനിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. ബിസിനസുകളുടെയും, മാധ്യമ സ്ഥാപനങ്ങളുടേയും പേജുകളിൽ നിന്നുള്ള ഉള്ളടക്കം ന്യൂസ് ഫീഡിൽ നിറയുന്നു എന്ന പരാതിയെ തുടർന്നാണ് അല്‍ഗോരിതത്തിൽ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഉപയോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പുതിയ ന്യൂസ് ഫീഡാണ് ഇനി ഫെയ്‌സ്ബുക്കിലുണ്ടാവുകയെന്ന് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയ വ്യവസായ സംരംഭങ്ങള്‍ക്കും, മാധ്യമസ്ഥാപനങ്ങള്‍ക്കും ഇത് ഒരു തിരിച്ചടിയാകും. വ്യവസായ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, ബ്രാന്റുകള്‍ തുടങ്ങിയവയുടെ […]

എച്ച്ടിസി ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Posted on Sep, 10 2017,ByTechLokam Editor

എച്ച്ടിസി അവരുടെ സ്മാർട്ട്‌ഫോൺ വിഭാഗം ഗൂഗിളിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗൂഗിൾ വിലപേശലിന്റെ അവസാനഘട്ട ചർച്ചയിൽ ആണ്. ഒരു പ്രമുഖ തായ്‌വാനീസ് മാധ്യമാണ് ഈ വാർത്ത പുറത്ത്‌ വിട്ടിരിക്കുന്നത്. വൈവ് എന്ന പേരിലുള്ള വെർച്ച്വൽ റിയാലിറ്റി വിഭാഗം കൈവിടാൻ അവർ ഉദ്ദേശിക്കുന്നില്ല. നഷ്ടത്തിൽ ഓടുന്ന സ്മാർട്ട്‌ഫോൺ വിഭാഗം മാത്രമാണ്‌ വിൽപ്പനക്ക് പരിഗണനയിൽ ഉള്ളത്‌. ഇത്തരമൊരു വാര്‍ത്തയില്‍ പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടില്ല. ഒരുകാലത്ത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ വിപണിയിലെ അതികയാൻമാർ ആയിരുന്നു എച്ച്ടിസി. പക്ഷെ കുറച്ച് വർഷങ്ങളായി വിപണിയിൽ പിടിച്ച് […]

ഷവോമി എംഐ എവണ്‍ – ഗൂഗിളുമായി സഹകരിച്ച് ഷവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍

Posted on Sep, 08 2017,ByTechLokam Editor

ഷവോമിയുടെ ഹാർഡ്‌വെയറും ഗൂഗിളിന്റെ സ്റ്റോക്ക് അഥവാ ഒറിജിനൽ ആൻഡ്രോയ്ഡ് ഒഎസ്സും ചേർന്ന് ഇതാ ഒരു ഫോൺ എത്തിയിരിക്കുന്നു. ഷവോമി എംഐ എവണ്‍ എന്നാണ് അതിന്റെ പേര്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഷവോമി ഈ ഫോൺ അവതരിപ്പിച്ചത്. സ്വന്തം യുസര്‍ ഇന്റര്‍ഫേസ് ആയ എംഐ യുഐ ഉപയോഗിക്കാതെ പുറത്തിറക്കുന്ന ആദ്യ ഷവോമി സ്മാര്‍ട്‌ഫോണ്‍ ആണ് എംഐ എവണ്‍. ഐഫോൺ 7 പ്ലസിനോട് കിടപിടിക്കുന്നു എന്ന് ഷവോമി അവകാശപ്പെടുന്ന പിൻഭാഗത്തുള്ള ഇരട്ട ക്യാമറ, ആൻഡ്രോയ്ഡ് സ്റ്റോക്ക് ഒഎസ്സ്, കുറഞ്ഞ വില […]