Author Archives: TechLokam Editor

കേംബ്രിഡ്ജ് അനലിറ്റിക്ക എങ്ങിനെ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ വിവരങ്ങൾ വിറ്റ് കാശാക്കി ?

Posted on Mar, 28 2018,ByTechLokam Editor

2014 ൽ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന റിസർച്ച് കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അലക്സാണ്ടർ കോഗൻ ആളുകളുടെ വ്യക്തിത്വം ഏതു തരത്തിലാണ് എന്ന് കണ്ടു പിടിക്കാൻ വേണ്ടി ഒരു ഫെയ്‌സ്ബുക്ക് ആപ്പ് തയ്യാറാക്കി ഈ ആപ്പ്ളിക്കേഷൻ ഉപയോഗിച്ചവരും ആപ്പ്ളിക്കേഷൻ ഉപയോഗിക്കാത്ത അവരുടെ കൂട്ടുകാർ അടക്കം 50 മില്യൺ ഫേസ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ അലക്സാണ്ടർ കോഗണിനു ലഭിച്ചു. ഈ വിവരങ്ങൾ ഉപയോഗിച്ചു വലിയ രീതിയിൽ ലോക രാഷ്ട്രീയ ശക്തികളിൽ മാറ്റം വരുത്താൻ സാധിക്കും എന്നത് ഭയാനകമായ ഒരു അറിവാണ്. […]

റെഡ്മി 5 – ഷവോമിയുടെ മറ്റൊരു ബഡ്ജറ്റ് ഫോൺ

Posted on Mar, 15 2018,ByTechLokam Editor

ഷവോമിയിൽ നിന്നും റെഡ്മി 4നു പിൻഗാമിയായി റെഡ്മി 5 ഇന്ത്യയിൽ 2018 മാർച്ച് 14നു അവതരപ്പിച്ചു. ഇന്ത്യയുടെ കോംപാക്ട് പവർ ഹവ്സ് (compact power house) എന്ന വിശേഷണത്തിലാണ് ഫോൺ വിപണനം ചെയ്യുന്നത്. 2017 ഡിസംബറിൽ ചൈനയിൽ ആണ് ആദ്യമായി ഷവോമി റെഡ്മി 5 അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ ഫോണുകൾക്ക് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് റെഡ്മി 5 ഇന്ത്യൻ പതിപ്പ് ഇറക്കിയിരിക്കുന്നത്. രൂപകല്പന അലൂമിനിയം കൊണ്ട് നിർമിച്ച പുറം ഭാഗവും പ്ലാസ്റ്റിക് ഫ്രെയ്മിൽ തീർത്ത ബോഡിയും അറ്റങ്ങളുമാണ് […]

മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ പെട്ടന്ന് തീരുന്നോ? എങ്കിൽ തീർച്ചയായും ഗൂഗിൾ ഡാറ്റാലി ആപ്പ് ഉപയോഗിക്കണം

Posted on Mar, 14 2018,ByTechLokam Editor

മൊബൈൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗം കുറക്കുവാൻ വേണ്ടി ഗൂഗിളിൽ നിന്നുള്ള ഒരുഗ്രൻ ആപ്പ് ആണ് ഡാറ്റാലി. ഗൂഗിളിന്റെ നെക്സ്റ്റ് ബില്ല്യൻ യൂസേഴ്സ് (Next Billion Users) പദ്ധതിക്ക് കീഴിൽ നിർമിച്ച ഡാറ്റാലി സാധാരണ ഉപഭോക്താവിന്റെ അനാവശ്യ ഡാറ്റ ഉപയോഗത്തെ പടിക്ക് പുറത്തു നിർത്തുവാൻ വളരെ അധികം സഹായിക്കുന്നു. ആദ്യം ഹൈ സ്പീഡ് ഇന്റർനെറ്റും ഒരു പരിധി കഴിഞ്ഞാൽ സ്പീഡ് കുറഞ്ഞ അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്ന സംവിധാനത്തെ ത്രോട്ട്ലിങ് (throttling) എന്ന് വിളിക്കുന്നു. ഇങ്ങനെ ഉള്ള ഡാറ്റ കണക്ഷൻ […]

ഗൂഗിൾ ആൻഡ്രോയിഡ് ഗോ ഒഎസ് എന്താണെന്ന് അറിയാമോ ?

Posted on Mar, 13 2018,ByTechLokam Editor

ആൻഡ്രോയിഡ് ഗോ ഒഎസ്, ഏറ്റവും വില കുറഞ്ഞ സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഗൂഗിൾ അവതരിപ്പിച്ച പുതിയ ആൻഡ്രോയിഡ് പതിപ്പ് ആണ്. ആൻഡ്രോയിഡ് ഗോ ലഭ്യമാകുന്നത് ആൻഡ്രോയിഡ് ഓറിയോ 8.0 വേർഷൻ മുതലാണ്. മെയ് 2017 ൽ ആണ് ആദ്യമായി ഗൂഗിൾ ഈ ഒഎസിനെ പറ്റി അറിയിച്ചത്. ഗോ ഒരു സ്റ്റോക്ക് ഒഎസ് ആയതിനാൽ എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ആദ്യം തന്നെ ഇതിൽ ലഭിക്കും. ഇന്ത്യ, ആഫ്രിക്ക പോലോത്ത വികസ്വര രാജ്യങ്ങളിൽ മൊബൈൽ […]

ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDOS) അറ്റാക്ക് ഗിറ്റ്ഹബ് വെബ്‌സൈറ്റിനെ 10 മിനിറ്റ് നേരത്തേക്ക് നിശ്ചലമാക്കി

Posted on Mar, 11 2018,ByTechLokam Editor

ലോകം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ ഡിഡോസ് (DDoS) ആക്രമണം 2018 ഫെബ്രുവരി 28നു കോഡ് ഹോസ്റ്റിങ് വെബ്‌സൈറ്റായ ഗിറ്റ്ഹബ്ബിനു നേരെ ഉണ്ടായി. 1.35 Tbps(ടെറാബൈറ്റ്/സെക്കന്റ്) ട്രാഫിക് ആണ് ഓരോ സെക്കന്റിലും ഗിറ്റ്ഹബ്ബിന്റെ സെർവറുകളിൽ വന്നു കൊണ്ടിരുന്നത്. പത്ത് മിനിറ്റ് കൊണ്ട് ഈ ആക്രമണത്തെ നിയന്ത്രണത്തിൽ വരുത്തി വെബ്‌സൈറ്റ് പൂർവ്വ സ്ഥിതിയിലാക്കാൻ ഗിറ്റ്ഹബ്ബിലെ ഐടി വിദഗ്‌ദ്ധർക്ക് കഴിഞ്ഞിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ഡിഡോസ് ആക്രമണം അതിജീവിച്ചു എന്ന് ഗിറ്റ്ഹബ്ബിനു ഇനി അഹങ്കാരത്തോടു കൂടി പറയാം. ഡിഡോസ് എന്തെന്നാൽ […]

ട്വിറ്റർ അവരുടെ പ്രധാന ടെക്നോളജി ഓഫീസറായി (CTO ) ഇന്ത്യക്കാരനെ നിയമിച്ചു

Posted on Mar, 09 2018,ByTechLokam Editor

ട്വിറ്റർ അവരുടെ മുഖ്യ ടെക്‌നോളജി ഉപദേശകനായി മുംബൈ ഐഐടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പരാഗ് അഗർവാളിനെ നിയമിച്ചു. ട്വിറ്ററിന്റെ ടെക്നോളജി പരമായ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഇനി അദ്ദേഹം ആയിരിക്കും. ട്വിറ്ററിന്റെ സേവനങ്ങൾ, ഹാർഡ്‌വെയർ ഇൻഫ്രാ സ്ട്രെക്ക്ച്ചർ എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ടെക്നോളജികൾ ഉപയോഗിച്ച് എങ്ങിനെ കാര്യക്ഷമമാക്കാം എന്നതിലായിരിക്കും അഗർവാൾ കൂടുതൽ ശ്രദ്ധ ചെലുത്തുക. 2011ൽ പരസ്യ വിഭാഗം എഞ്ചിനീയർ ആയാണ് അദ്ദേഹം ട്വിറ്ററിൽ എത്തുന്നത്. ട്വിറ്ററിൽ ഒരു ഓൺലൈൻ മെഷീൻ ലേണിങ് […]

സ്മാർട്ട് ഫോണുകളിൽ പുതിയ തരംഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Posted on Mar, 08 2018,ByTechLokam Editor

അതിശക്തമായ മത്സരം നേരിടുന്ന മൊബൈല്‍ഫോണ്‍ വിപണിയിലെ ഏറ്റവും പുതിയ താരമാണ് AI എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. കൃത്രിമബുദ്ധി അഥവാ നിര്‍മ്മിതബുദ്ധി എന്ന് മലയാളീകരിക്കാവുന്ന AI, ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങുമാണെന്ന് ഒറ്റ വാചകത്തില്‍ പറയാം. റോബോട്ടുകളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ശൈശവദശയിലാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഏറെ പ്രതീക്ഷയുണര്‍ത്തുന്ന സാങ്കേതികവിദ്യ മൊബൈല്‍ ഫോണുകളുടെ പ്രധാന സവിശേഷതയായി തരംഗമാവുകയാണ്. ചൈനീസ് കമ്പനിയായ ഹ്വാവേയാണ് ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റ് (NPU) ഉള്‍ക്കൊള്ളിച്ച കിരിന്‍ 970 […]

നോക്കിയ അഞ്ച് പുതിയ ഫോണുകൾ പുറത്തിറക്കി – നഷ്ടപ്രതാപം തിരിച്ചെടുക്കുവാൻ ഇവക്കാകുമോ?

Posted on Mar, 02 2018,ByTechLokam Editor

ബാഴ്‌സലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഫറൻസിൽ (MWC) എച്ച് എം ഡി ക്കു കീഴിലുള്ള നോക്കിയ അഞ്ച് പുത്തൻ ഫോണുകളുമായാണ് എത്തിയത്. ഇവയിൽ ഒന്നും തന്നെ വിപണിയിൽ പുതു സാങ്കേതിക വിദ്യകൾ കൊണ്ട് വന്നില്ലെങ്കിലും തങ്ങളും ഇനി മുതൽ സ്മാർട്ട്ഫോൺ വിപണിയിൽ പോരാട്ടത്തിനുണ്ടെന്നു അറിയിക്കുന്നവയാണ്. നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018), നോക്കിയ 1, നോക്കിയ 8110 4 ജി എന്നിങ്ങനെ 5 ഫോണുകളാണ് പുറത്തിറക്കിയത്. നോക്കിയ 8 സിറോക്കോ, […]

ആമസോൺ പ്രൈം മ്യൂസിക് – ഇന്ത്യക്കാരെ പാട്ടുകേൾപ്പിക്കാൻ ഇനി ആമസോണും

Posted on Feb, 28 2018,ByTechLokam Editor

ആമസോൺ പ്രൈം മ്യൂസിക് സേവനം ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിലും അവതരിപ്പിച്ചു. ആമസോണിന്റെ പ്രൈം ഉപഭോകതാക്കൾക്ക് മാത്രമാണ് പ്രൈം മ്യൂസിക് ലഭ്യമാകുക. ആമസോൺ പ്രൈം മ്യൂസിക് സേവനം music.amazon.com എന്ന വെബ്സൈറ്റ് വഴിയോ, ആൻഡ്രോയിഡ് ആപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ ഐഒഎസ് ആപ്പ് വഴിയോ ലഭിക്കും. ഇതിനു മുന്നേ പ്രൈം മ്യൂസിക് ആമസോണിന്റെ എക്കോ സ്‌പീക്കറുകളുടെ (Echo Speaker) കൂടെ മാത്രം ലഭിക്കുന്ന ഒരു സേവനമായിരുന്നു. എന്നാൽ ഇനി മുതൽ എല്ലാ പ്രൈം ഉപയോക്താക്കൾക്കും പ്രൈം മ്യൂസിക് ഉപയോഗിക്കാവുന്നതാണ്. […]

സാംസങ് ഗാലക്സി എസ് 9, സാംസങ് ഗാലക്സി എസ് 9 പ്ലസ് ഫോണുകൾ സാംസങ് അവതരിപ്പിച്ചു

Posted on Feb, 28 2018,ByTechLokam Editor

സ്പെയിനിലെ ബാഴസലോണയിൽ വെച്ചു നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സാംസങ് അവരുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുളായ സാംസങ് ഗാലക്സി എസ് 9, സാംസങ് ഗാലക്സി എസ് 9+ അവതരിപ്പിച്ചു. 2018 ലെ ഏറ്റവും പ്രതീക്ഷ അർപ്പിച്ച ഫോണികളിലൊന്നാണ് സാംസങ് ഗാലക്സി എസ് 9 ഉം എസ് 9 പ്ലസും. ഉപഭോക്താക്കൾക്ക് എന്നും പ്രിയപ്പെട്ടതാണ് സാംസങിന്റെ എസ് ശ്രേണി സ്മാർട്ട് ഫോണുകൾ. ഐഫോൺ പത്തിനുള്ള മറുപടി ആയാണ് എല്ലാവരും സാംസങിന്റെ ഗാലക്സി എസ് 9 ഉം എസ് 9 […]