ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രാഷ്ട്രീയത്തിലേക്ക്

ഫേസ്ബുക്കിലൂടെ രാജ്യങ്ങള്‍ കടന്നുള്ള സൌഹൃദവലയം സൃഷ്ടിച്ച മാര്‍ക്ക് സുക്കര്‍ബര്‍ഗ് സജീവ രാഷ്ടീയത്തിലേക്ക്. FWD.us അഥവാ ഫോര്‍വേര്‍ഡ് യുഎസ്

Mark zuckerberg എന്നാണ് രാഷ്ട്രീയ ഗ്രൂപ്പിന്‍റെ പേര്. സുക്കര്‍ ബര്‍ഗിന്‍റെ ഈ നീക്കത്തിന് പിന്നില്‍ അമേരിക്കയിലെ ഐടി ഹബ്ബായ സിലിക്കോണ്‍ വാലിയിലെ വന്‍കിട കമ്പനികളിലെ സിഇഒമാരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.

രാജ്യത്തിന്‍റെ എമിഗ്രേഷന്‍ നയത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ടുകൊണ്ടാണ് സുക്കര്‍ ബര്‍ഗും കൂട്ടരും സജീവ രാഷ്ടീയത്തിലേക്കിറങ്ങുന്നത്. എമിഗ്രേഷന്‍ പരിഷ്ക്കരണത്തിന് പുറമേ വിദ്യാഭ്യാസ പുരോഗതിയും സാങ്കേതിക ഗവേഷണവും നിക്ഷേപ സൌഹൃദവും പാര്‍ട്ടിയുടെ മുഖ്യ അജണ്ടകളായിരിക്കും.

ഫോര്‍വേര്‍ഡ് യുഎസ് എന്നപേരില്‍ കഴിഞ്ഞ ദിവസം വാഷിങ് ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് സുക്കര്‍‌ബര്‍ഗ് തന്‍റെ നയം വ്യക്തമാക്കിയത്. സാമ്പത്തിക രംഗത്ത് അമേരിക്കയ്ക്ക് ഇനിയൊരു കുതിച്ചു ചാട്ടത്തിന് അവസരമുണ്ടാകണമെങ്കില്‍ ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നിക്ഷേപ രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനെല്ലാം പുറമേ എമിഗ്രേഷന്‍ നയം പൂര്‍ണ്ണമായി പോളിച്ചെഴുതണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടിയേറ്റ രാജ്യമായ അമേരിക്ക ഇപ്പോഴത്തെ കുടിയേറ്റക്കാരോട് കാണിക്കുന്ന നയം തിരുത്തണം. അമേരിക്കന്‍ ജനതയിലേറെയും കുടിയേറിവന്നവരാണ്. നിലവിലുള്ള വിചിത്രമായ കുടിയേറ്റനയം തിരുത്തണം. ഇന്ന് നിലവിലുള്ള കുടിയേറ്റ നിയമം പുതിയ കാലത്തിന് ചേര്‍ന്നതല്ല. അനധികൃതരായി രാജ്യത്ത് കഴിയുന്ന 11 മില്ല്യണ്‍ ജനങ്ങള്‍ക്ക് അമേരിക്കന്‍ പൌരത്വം നല്‍കണം.

സുക്കര്‍ ബര്‍ഗിന് പുറമേ മൈക്രോസോഫ്റ്റും ഗൂഗിളും ഇക്കാര്യത്തില്‍ തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ലിങ്ക്ഡ് ഇന്‍ കമ്പനിയുടെ സിഇഒ റിയിഡ് ഹോഫ്മാന്‍, വെച്ച്യര്‍ കാപ്പിറ്റലിസ്റ്റ് ജോണ്‍ ഡോററും ജിം ബ്രിയര്‍, ഇന്ത്യാക്കാരിയും ഫേസ്ബുക്കിലെ ആദ്യത്തെ വനിതാ ഇഞ്ചിനേറും ഇപ്പോള്‍ ഡ്രോപ്ബോക്സിലെ വൈസ് പ്രസിഡന്‍റ് ഓഫ് ഒപ്പറേഷന്‍സ് രുചി സംഗാവിയും സുക്കര്‍ ബര്‍ഗിന്‍റെ ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പ്രചാരകരും സംഘാടകരുമാണ്. ഈ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈക്കള്‍ ബ്ലൂംബര്‍ഗുമുണ്ട്.

Leave a Reply