ജിയോ പുതുവത്സര ഓഫർ – റീചാർജ് തുക മുഴുവൻ തിരിച്ചു നൽകും

ജിയോ പുതുവത്സര ഓഫർ

2018ലെ പോലെ ഈ വർഷവും പുതുവത്സര ഓഫറുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ രംഗത്ത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. പുതുവൽസരം പ്രമാണിച്ച് 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ മുഴുവൻ തുകയും ക്യാഷ്ബാക്ക് കൂപ്പണായി തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറാണ് ഇത്തവണ ജിയോ പ്രഖ്യാപിച്ചത്.

ക്യാഷ്ബാക്ക് എങ്ങിനെ നേടാം

399 റീചാർജ് പാക്ക് ചെയ്യുന്നവർക്ക് 399 രൂപയുടെ എജിയോ (Ajio) കൂപ്പയാണ് ക്യാഷ്ബാക്ക് പണം ലഭിക്കുക. റിലയൻസിന്റെ റീറ്റെയ്ൽ ഷോപ്പിങ് പോർട്ടലാണ് എജിയോ (www.ajio.com). എജിയോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിന് 399 രൂപയുടെ കൂപ്പൺ ഉപയോഗിക്കാം. കൂപ്പൺ മൈജിയോ ആപ്പ് വഴിയാണ് നൽകുന്നത്. ഈ കൂപ്പൺ 2019 മാര്‌ച്ച് 15ന് മുൻപ് ഉപയോഗിക്കേണ്ടതുണ്ട്.

2019 ജനുവരി 31 വരെ മാത്രമേ ഈ ഓഫറിന് കാലാവധിയുള്ളൂ. 399 രൂപയുടെ റീചാർജിൽ ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് 126 ജിബി ഡേറ്റ (പ്രതിദിനം 1.5 ജിബി നിരക്കിൽ), സൗജന്യ എസ്എംഎസ്, സൗജന്യ കോൾ വരെ ഉപയോഗിക്കാം. ഇതോടൊപ്പം ജിയോ സെലിബ്രേഷൻ പാക്ക് 2 ജിബി അധിക ഡേറ്റയും ഇതോടൊപ്പം ലഭിക്കും. അഞ്ചു ദിവസത്തേക്ക് ഈ ഡേറ്റ ഉപയോഗിക്കാം.