വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചറുകള്‍ എത്തിയത് നിങ്ങള്‍ അറിഞ്ഞോ?

വാട്ട്‌സ്ആപ്പ് ആന്‍ഡ്രോയ്ഡ് ആപ്പിന്റെ പുതിയ പതിപ്പില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ആപ്പിന്റെ v2.12.194 ല്‍ ആണ് പുതിയ മാറ്റങ്ങള്‍ ഉള്ളത്. ഈ പതിപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. വാട്ട്‌സ്ആപ്പിന്റെ വെബ്ബ്സൈറ്റ് ( http://www.whatsapp.com/android/current/WhatsApp.apk ) വഴി മാത്രമേ ഇപ്പോള്‍ പുതിയ പതിപ്പ് ലഭിക്കൂ.

ആന്‍ഡ്രോയ്ഡ് പോലീസ് എന്ന വെബ്ബ്സൈറ്റാണ് ഈ മാറ്റം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കോണ്ടാക്റ്റ്, ഗ്രൂപ്പ് എന്നിവക്കായുള്ള കസ്റ്റം നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ്, ചാറ്റ് ‘Mark as Unread’ ചെയ്യാനുള്ള ഓപ്പ്ഷന്‍, വോയിസ് കാളിന് വേണ്ടിയുള്ള ‘Low data usage’ ഓപ്പ്ഷന്‍ തുടങ്ങിയവയാണ്‌ v2.12.194 ലുള്ള പുതിയ ഫീച്ചറുകള്‍.

പുതിയ പതിപ്പിലെ പ്രകടമായ മാറ്റം കസ്റ്റം നോട്ടിഫിക്കേഷന്‍ സെറ്റിങ്ങ്സ് തന്നെയാണ്. ഒരു ഗ്രൂപ്പിന്റെ അല്ലെങ്കില്‍ കോണ്ടാക്റ്റിന്റെ ഡീറ്റെയില്‍ പേജ് എടുത്താല്‍ മീഡിയ ബോക്സിന് താഴെയായി പുതിയ നോട്ടിഫിക്കേഷന്‍ ബോക്സ് കാണാം. അതിലുള്ള കസ്റ്റം നോട്ടിഫിക്കേഷന്‍ ഓപ്പ്ഷന്‍ വഴി നിങ്ങള്‍ക്ക് ആ കോണ്ടാക്റ്റിന്റെ അല്ലെങ്കില്‍ ഗ്രൂപ്പിന്റെ മെസ്സേജ് നോട്ടിഫിക്കേഷന്‍ (നോട്ടിഫിക്കേഷന്‍ ടോണ്‍, വൈബ്രേഷന്‍, നോട്ടിഫിക്കേഷന്‍ ലൈറ്റിന്റെ നിറം, പോപപ്പ് നോട്ടിഫിക്കേഷന്‍) സെറ്റിങ്ങ്സും, കാള്‍ നോട്ടിഫിക്കേഷന്‍ (റിങ്ടോണ്‍, വൈബ്രേഷന്‍) സെറ്റിങ്ങ്സും മാറ്റാം.

WhatsApp Custom Notification

‘Mark as Unread’ ഫീച്ചറാണ് പുതിയ ആപ്പിലെ മറ്റൊരു പ്രത്യേകത. ഇതിനായി ചാറ്റ് ലിസ്റ്റില്‍ ഉള്ള ഏത് ചാറ്റ് ആണോ Unread ചെയ്യേണ്ടത് അതില്‍ തൊട്ട് കുറച്ച് നേരം അമര്‍ത്തി പിടിച്ചാല്‍ ഒരു പോപപ്പ് വിന്‍ഡോ വരും അതില്‍ കാണുന്ന ‘Mark as Unread’ ഓപ്പ്ഷന്‍ സെലെക്റ്റ് ചെയ്താല്‍ ആ ചാറ്റ് Unread ആകുന്നതാണ്. ആ ചാറ്റിന്റെ വലത് വാശതതായി ഒരു പച്ച നിറത്തിലുള്ള വൃത്തം വന്നതായി കാണാം. ചാറ്റിന്റെ ഉള്ളിലുള്ള സന്ദേശങ്ങളുടെ റീഡ് സ്റ്റാറ്റസിനെ ഇത് ബാധിക്കുകയില്ല.

WhatsApp Mark as Unread

സെറ്റിങ്ങ്സ് പേജില്‍ ‘Chats and Calls’ സെലെക്റ്റ് ചെയ്താല്‍ അതില്‍ ‘Low data usage’ എന്ന ഓപ്പ്ഷന്‍ കാണാം അത് ടിക്ക് ചെയ്താല്‍ വാട്ട്‌സ്ആപ്പ് കാളിങ്ങ് നടക്കുമ്പോള്‍ വളരെ കുറഞ്ഞ ഡാറ്റ മാത്രമേ ഉപയോഗിക്കൂ. അതുപോലെ സെറ്റിങ്ങ്സ് പേജില്‍ നിന്നും Account -> Network usage പേജില്‍ എത്തിയാല്‍ Google Drive backup ഉപയോഗത്തിന്റെ കണക്കുകള്‍ കാണാം. പക്ഷേ ചാറ്റ് ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്ക്അപ്പ് ചെയ്യാനുള്ള സംവിധാനം ഈ അപ്ഡേറ്റില്‍ ഇല്ല. വരാനിരിക്കുന്ന ഒരു പുതിയ സവിശേഷതയുടെ സൂചന മാത്രമാകുമിത്.

WhatsApp Mark as Unread

Leave a Reply