ട്വിറ്റർ ഫ്‌ളീറ്റ്സ് ഇന്ത്യയിലും – വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോലെ ഇനി ട്വിറ്ററിലും ഉള്ളടക്കങ്ങൾ പങ്കുവെക്കാം

ട്വിറ്റർ ഫ്‌ളീറ്റ്സ് ഇന്ത്യയിലുമെത്തി. വാട്സ്ആപ്പിൽ സ്റ്റാറ്റസ് പോലെ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യാന്‍ അംഗങ്ങളെ സഹായിക്കുന്ന ഫീച്ചറാണ് ഫ്‌ളീറ്റ്‌സ്.

ബ്രസീലിനും ഇറ്റലിക്കും ശേഷം ആഗോളതലത്തില്‍ ഈ ഫീച്ചർ പരീക്ഷിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ട്വിറ്ററിന്റെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളിൽ മാത്രമേ നിലവിൽ ഫ്‌ളീറ്റ്‌സ് ലഭിക്കൂ.

ട്വിറ്റർ ഫ്‌ളീറ്റ്സ്

സാധാരണ ട്വീറ്റുകളെപ്പോലെ ഫ്ളീറ്റ്‌സ് ലൈക്ക് ചെയ്യാനോ, അതിന് കമന്റ് ചെയ്യാനോ, റീട്വീറ്റ് ചെയ്യാനോ സാദ്ധ്യമല്ല. ഫ്ളീറ്റ്‌സിന് മറുപടിയായി ഡയറക്റ്റ് മെസ്സേജ് മാത്രേമ ചെയ്യാൻ കഴിയൂ.

ഫ്‌ളീറ്റ്സ് പോലെയുള്ള ഫീച്ചർ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നിവയിൽ സ്റ്റോറീസ് എന്നപേരിലും, വാട്സ്ആപ്പിൽ സ്റ്റാറ്റസ് എന്ന പേരിലും വളരെ മുന്നേ വന്നിട്ടുണ്ട്. ആദ്യമായി ഈ ഫീച്ചർ കൊണ്ടുവന്നത് സ്നാപ്ചാറ്റ് ആണ്.

ഫ്‌ളീറ്റ് ചെയ്യാൻ ട്വിറ്റർ ആപ്പിന്റെ ഹോം സ്ക്രീനിന്റെ മുകളിൽ ‘+’ ചിഹ്നമുള്ള ചെറിയ ഐക്കണിൽ ക്ലിക്കുചെയ്യുക. തുറന്നു വരുന്ന ടെക്സ്റ്റ് ബോക്‌സിൽ നിങ്ങൾക്ക് ഷെയർ ചെയ്യേണ്ട കാര്യം നൽകിയ ശേഷം പോസ്റ്റ് ചെയ്യുക. 24 മണിക്കൂറിന് ശേഷം ഫ്‌ളീറ്റ് സ്വയം ഡിലീറ്റ് ആയി പോകും

ആഗോളതലത്തില്‍ ഞങ്ങളുടെ വലുതും അതിവേഗം വളരുന്നതുമായ വിപണികളിൽ ഒന്നായതിനാല്‍ ഇന്ത്യ ട്വിറ്ററിന് പ്രധാനമാണ്. അതിനാല്‍ വളരെ അഭിമാനത്തോടെയാണ് ഫ്‌ളീറ്റ്സ് ഫീച്ചര്‍ ആദ്യം അവതരിപ്പിച്ച മൂന്ന് രാജ്യങ്ങളില്‍ ഇന്ത്യയെയും തിരഞ്ഞെടുത്തത് – ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ് മഹേശ്വരി പറഞ്ഞു.

ട്വിറ്റർ ഫ്‌ളീറ്റ്സ് ഇന്ത്യയിൽ വരുന്നതിന്റെ ഭാഗമായി ട്വിറ്റർ ഇന്ത്യ ചെയ്ത ട്വീറ്റ് താഴെ നൽകിയിരിക്കുന്നു.

Leave a Reply