ഗൂഗിൾ മാപ്പ് വഴി പറയുക ഇനി അമിതാഭ് ബച്ചന്റെ ശബ്ദത്തിലൂടെയെന്ന് റിപ്പോർട്ട്

ഗൂഗിൾ മാപ്പിൽ നാവിഗേഷൻ മോഡിൽ ഒരു സ്ത്രീ ശബ്ദമായിരുന്നു നമുക്ക് വഴി പറഞ്ഞു തന്നിരുന്നത്. ഇന്ത്യയിൽ ഇനി ഗൂഗിൾ മാപ്പ് ആപ്പിൽ വഴി പറഞ്ഞു തരുന്നത് അമിതാബ് ബച്ചന്റെ ശബ്ദത്തിലൂടെയാകുമെന്നാണ് പുതിയ റിപ്പോർട്ട്.

മിഡ് ഡേ വാർത്താ വെബ്സൈറ്റാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്‌തത്‌. ഗൂഗിള്‍ മാപ്പില്‍ ശബ്ദം നല്‍കുന്നതിനായി ഗൂഗിള്‍ അമിതാബ് ബച്ചനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമിതാഭ്

ഇതിന് പ്രതിഫലമായി വലിയ തുകയാണ് ബച്ചന്‍ ചോദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ ഗൂഗിളിന്റെ ഓഫര്‍ ബച്ചന്‍ അംഗീകരിച്ചാല്‍ തന്നെ വീട്ടിലിരുന്ന് ശബ്ദം റെക്കോര്‍ഡ് ചെയ്യണം.

റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും അമിതാഭ് ബച്ചന്റെ ഭാഗത്തുനിന്നോ ഗൂഗിളിന്റെ ഭാഗത്തുനിന്നോ ഈ വാര്‍ത്തയോട് യാതൊരു പ്രതികരണവും വന്നിട്ടില്ല.

ഇന്ത്യൻ സിനിമയിലെ വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അമിതാഭ് ബച്ചൻ, ഗൂഗിളിന്റെ ഈ ഓഫർ ഏറ്റെടുത്താൽ മാപ്പ് ഉപയോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും.

2018ൽ ആമിർ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുടെ പ്രചരണാർത്ഥം, അതിൽ നിന്നും അമീർ ഖാന്റെ ഫിറംഗി എന്ന കഥാപാത്രത്തിന്റെ ശബ്ദം ഗൂഗിള്‍ മാപ്പില്‍ ഉപയോഗിച്ചിരുന്നു.

Leave a Reply