ഇന്ത്യയിൽ എടിഎം മെഷീനിൽ സ്പർശിക്കാതെ സ്മാർട്ടഫോൺ ഉപയോഗിച്ച് കാശ് പിൻവലിക്കുന്നത് പരീക്ഷിക്കുന്നു

കോവിഡ് 19 രോഗികൾ ഇടപഴകിയ പ്രതലങ്ങളിൽ സ്പർശിക്കുന്നത് ഈ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ എടിഎം മെഷീൻ കൊറോണ പകരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലമാണ്.

എടിഎം മെഷീനിൽ സ്പർശിക്കാതെ കാശ് പിൻവലിക്കുന്നതിനുള്ള വഴികൾ തേടുകയാണ് ബാങ്കുകൾ. AGS Transact Technologies Limited എന്ന കമ്പനി ഇതിന് ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

എജിഎസ് ട്രാൻസാക്ട് നിർദ്ദേശിക്കുന്ന പ്രതിവിധിയുടെ ഏറ്റവും വലിയ ഗുണമെന്താണെന്നു വെച്ചാൽ, കാശ് പിൻവലിക്കുന്നത് സ്പർശനരഹിതമാക്കാൻ ബാങ്കുകൾക്ക് ആവരൂടെ നിലവിലുള്ള എടിഎം മെഷീനുകൾ മാറ്റേണ്ട.

പകരം എടിഎം മെഷീനിൽ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയാൽ മതി. അതുവഴി ആളുകൾ കാശ് പിൻവലിക്കാൻ എടിഎം സ്‌ക്രീനിന്റെ മുന്നിൽ നിൽക്കുമ്പോൾ സ്‌ക്രീനിൽ ഒരു ക്യുആർ കോഡ് കാണിക്കും.

ഈ കോഡ് ഉപഭോക്താക്കൾക്ക് അവരുടെ ബാങ്കിന്റെ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് എടിഎംൽ നിന്നും കാശ് പിൻവലിക്കാനുള്ള അനുമതി നേടാം.

തുടർന്ന് ആപ്പിൽ പിൻവലിക്കേണ്ട തുക കൊടുത്ത് അനുമതി നൽകിയാൽ, നമ്മൾ നൽകിയ തുക എടിഎംൽ നിന്നും നമുക്ക് ലഭിക്കും.

എടിഎം വഴി കോവിഡ് മഹാമാരി വ്യാപിക്കുന്നത് തടയാനുള്ള നല്ല ഒരു പരിഹാരമാണിത്. എജിഎസ് ട്രാൻസാക്ടിന്റെ ഈ സേവനത്തിൽ താല്പര്യമുള്ള ബാങ്കുകൾ അവരുമായി സഹകരിച്ചു ഇതിന്റെ ടെസ്റ്റിങ് നടത്തുന്നുണ്ട്.

വളരെ കുറഞ്ഞ ചിലവിൽ നിലവിലുള്ള സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്ത് ബാങ്കുകൾക്ക് തങ്ങളുടെ ഈ പരിഹാര മാർഗം നടപ്പിലാക്കാൻ കഴിയുമെന്നാണ് എജിഎസ് ട്രാൻസാക്ട് സിഇഒ രവി ഗോയൽ പറയുന്നത്.

Leave a Reply