കോവിഡ് 19 മുന്നറിയിപ്പുകൾ ഗൂഗിൾ മാപ്പ് സേവനത്തിൽ ലഭ്യമാക്കി ഗൂഗിൾ

ഗൂഗിൾ അവരുടെ മാപ്പ് സേവനത്തിൽ കോവിഡ് 19 മഹാമാരിയിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്ന നഗരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സഹായകമായ ഫീച്ചറുകൾ കൂട്ടിച്ചേർത്തിരിക്കുന്നു.

ആൻഡ്രോയ്ഡ്, ഐഒഎസ് സ്മാർട്ടഫോണുകൾക്കായുള്ള ഗൂഗിൾ മാപ്പ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് കോവിഡ് 19 മുന്നറിയിപ്പുകൾ ലഭിക്കുക.

പുതിയ അപ്ഡേറ്റിൽ കോവിഡ് 19 അനുബന്ധമായ യാത്രാ നിയന്ത്രണങ്ങൾ, പോകേണ്ട സ്ഥലത്തേക്കുള്ള ഡയറക്ഷൻ നോക്കുമ്പോൾ അറിയാൻ കഴിയും. ഇതുവഴി നമുക്ക് നമ്മളുടെ യാത്രകൾ കൂടുതല്‍ നല്ല രീതിയിൽ ആസൂത്രണം ചെയ്യാം.

പബ്ലിക് ട്രാൻസ്‌പോർട്ട് ഡയറക്ഷൻ ആണ് നോക്കുന്നതെങ്കിൽ നമ്മൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള വണ്ടി കോവിഡ് 19 കാരണത്താൽ ക്യാൻസൽ ആയോ ഇല്ലയോ എന്ന വിവരം മാപ്പ് വഴി ലഭിക്കും.

ഗൂഗിൾ മാപ്പ്

ഇന്ത്യ, അമേരിക്ക, യുകെ, ഓസ്ട്രേലിയ, അർജന്റീന, ബ്രസീൽ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ഫീച്ചർ നിലവിൽ ലഭിക്കുക. ഈ രാജ്യങ്ങളിൽ ലോക്കൽ ഏജൻസികളിൽ നിന്നും വിവരം ലഭിക്കുന്ന സ്ഥലങ്ങളിൽ ആണ് ഈ യാത്രാ മുന്നറിയിപ്പുകൾ ലഭിക്കുക. അധികം താമസിയാതെ കൂടുതൽ രാജ്യങ്ങളിൽ ലഭിക്കും.

ട്രെയിൻ സ്റ്റേഷനുകളിൽ എത്രമാത്രം ആൾത്തിരക്കുണ്ടെന്ന് മാപ്പ് വഴിയറിയാൻ സാധിക്കും. ഫോണിൽ ലൊക്കേഷൻ ഹിസ്റ്ററി ഓൺ ചെയ്തു വെച്ചിരിക്കുന്നവരുടെ ലൊക്കേഷൻ ഡാറ്റ നോക്കിയാണ് ഗൂഗിൾ ഈ വിവരം തരുന്നത്.

ഗൂഗിൾ മാപ്പ്

മാപ്പിൽ ഡ്രൈവിങ് മോഡിലാണെങ്കിൽ നമ്മൾ പോകുന്ന വഴിയിൽ കോവിഡ് 19 ചെക്ക്പോയിന്റുകളുണ്ടോ, വേറെ യാത്ര നിയന്ത്രങ്ങളുണ്ടോ എന്നീ മുന്നറിയിപ്പുകളും ലഭിക്കും.

ഗൂഗിൾ മാപ്പ് പ്രോഡക്റ്റ് ഡയറക്ടർ രമേഷ് നാഗരാജനാണ് ഗൂഗിൾ മാപ്പിന്റെ ഔദ്യോഗിക ബ്ലോഗ് വഴി പുതിയ ഫീച്ചറുകളെ കുറിച്ച് അറിയിച്ചത്.

Leave a Reply