ഫെയ്‌സ്ബുക്കിൽ നിങ്ങൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ബാക്കപ്പ് ചെയ്യാം

ചിത്രങ്ങളും വീഡിയോകളും ഗൂഗിള്‍ ഫോട്ടോസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ടൂള്‍ ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്കായി ലഭ്യമാക്കി. 2019 ല്‍ അയര്‍ലണ്ടിലാണ് ഈ സൗകര്യം ആദ്യമായി ലഭിച്ചത്. തുടർന്ന് ആഫ്രിക്ക, എഷ്യ പസഫിക്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ട്വിറ്റര്‍ എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ സേവനങ്ങള്‍ തമ്മില്‍ പരസ്പരം ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതിനായി 2018 ല്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായാണ് ഗൂഗിള്‍ ഫോട്ടോസ് ട്രാന്‍സ്ഫര്‍ ടൂള്‍ ഫെയ്‌സ്ബുക്ക് തുടങ്ങിയത്.

ഈ ടൂൾ ഉപയോഗിച്ച് നിങ്ങൾ ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഒരു പകർപ്പ്‌ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാന്‍ സാധിക്കും.

ട്രാൻസ്ഫർ ചെയ്യാൻ ഫെയ്‌സ്ബുക്ക് വെബ്സൈറ്റിൽ സെറ്റിങ്‌സ് പേജിൽ പോവുക അവിടെ ഇടത് സൈഡ്ബാറിലുള്ള യുവര്‍ ഫെയ്‌സ്ബുക്ക് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. നേരിട്ട് ഈ പേജിലേക്ക് പോകാൻ ഈ ലിങ്ക് https://www.facebook.com/settings?tab=your_facebook_information ക്ലിക്ക് ചെയ്താൽ മതി.

ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ഫോട്ടോസ് ട്രാൻസ്ഫർ ടൂൾ

അതിൽ ‘ട്രാന്‍സ്ഫര്‍ എ കോപ്പി ഓഫ് യുവര്‍ ഫോട്ടോസ് ഓര്‍ വീഡിയോസ്’ എന്ന ഓപ്ഷന്‍ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ഡെസ്റ്റിനേഷന്‍ ആയി ഗൂഗിള്‍ ഫോട്ടോസ് തിരഞ്ഞെടുക്കുക.

ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ഫോട്ടോസ് ട്രാൻസ്ഫർ ടൂൾ

ഒരു സമയം ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോസ് മാത്രമേ ട്രാൻസ്ഫർ ചെയ്യാൻ പറ്റൂ. തുടർന്ന് വരുന്ന പേജിൽ ചിത്രങ്ങളാണോ വീഡിയോകളാണോ ഗൂഗിള്‍ ഫോട്ടോസിലേക്ക് അയക്കേണ്ടത് എന്ന് തീരുമാനിച്ച ശേഷം അത് തിരഞ്ഞെടുത്ത് നെക്‌സ്റ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യുക.

ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ഫോട്ടോസ് ട്രാൻസ്ഫർ ടൂൾ

നേരെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ വിൻഡോ ആണ് തുറന്നുവരിക. നിങ്ങളുടെ ഏത് ഗൂഗിൾ അക്കൗണ്ടിലെ ഫോട്ടോസിലേക്കാണോ ഡാറ്റാ ട്രാൻസ്ഫർ ചെയ്യേണ്ടത് ആ അക്കൗണ്ടിലേക് ലോഗിൻ ചെയ്യുക.

ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ഫോട്ടോസ് ട്രാൻസ്ഫർ ടൂൾ

തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ ഗൂഗിൾ ഫോട്ടോസ് അക്കൗണ്ട് ഉപയോഗിക്കാനുള്ള അനുമതി ഫെയ്സ്ബുക്കിന് നൽകുക. അതിനുശേഷം വരുന്ന വിൻഡോയിൽ കാണുന്ന കൺഫേം ട്രാൻസ്ഫർ ബട്ടൺ കൂടെ ക്ലിക്ക് ചെയ്യുക.

ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ഫോട്ടോസ് ട്രാൻസ്ഫർ ടൂൾ

എത്രയും ചെയ്ത് കഴിഞ്ഞാൽ ഫെയ്ബുക്കിലെ വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്ക് കോപ്പി ചെയ്യപ്പെടും. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അക്കാര്യം ഫെയ്‌സ്ബുക്കിൽ നോട്ടിഫിക്കേഷനായി ലഭിക്കും.

ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ഫോട്ടോസ് ട്രാൻസ്ഫർ ടൂൾ

നിങ്ങൾ ലോഗിൻ ചെയ്യുന്ന ഗൂഗിൾ അക്കൗണ്ടിൽ ആവശ്യത്തിന് സ്റ്റോറേജ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. വേണ്ടത്ര സ്റ്റോറേജ് ഇല്ലെങ്കിൽ ട്രാൻസ്ഫർ പരാജയപ്പെടും.

ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ഫോട്ടോസ് ട്രാൻസ്ഫർ ടൂൾ

Leave a Reply