ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡിൽ സ്വകര്യ വിവരങ്ങൾ ട്രാക്ക് ചെയ്തതിന് ഗൂഗിളിനെതിരെ 5 ബില്യൺ ഡോളർ നഷ്ടപരിഹാര കേസ്

ഗൂഗിൾ ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡിൽ ഉപഭോകതാക്കളുടെ വിവരങ്ങൾ ട്രാക്ക് ചെയ്തതിന് അമേരിക്കൻ കോടതിയിൽ ഗൂഗിളിനെതിരെ കേസ്. കേസ് തെളിയിക്കപ്പെട്ടാല്‍ ഗൂഗിൾ 5 ബില്യൺ ഡോളർ (ഏകദേശം 37,700 കോടി രൂപ) പിഴ നല്‍കേണ്ടിവരും

അമേരിക്കന്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ഓഫ് ദി നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയില്‍ ഫയൽ ചെയ്തിരിക്കുന്നത്. കാലിഫോര്‍ണിയിയിലെ നിയമം പ്രകാരം ഉപഭോകതാക്കളുടെ സമ്മതത്തോടെ മാത്രമേ സ്വകാര്യ ആശയവിനിമയം വീക്ഷിക്കാനാകൂ

ഇന്‍കോഗ്നിറ്റോ

അമേരിക്കൻ ഫെഡറല്‍ വയര്‍ലെസ് ആക്ട് പ്രകാരം സ്വകാര്യ ആശയവിനിമയം അറിയാന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്. ഈ നിയമപ്രകാരം തങ്ങളുടെ സ്വാകാര്യതയിലേക്ക് ഒളിഞ്ഞു കയറിയതിന് ഉപഭോകതാക്കൾക് ഗൂഗിളിനെതിരെ കേസ് കൊടുക്കാം.

ഇന്റർനെറ്റ് ഉപഭോകതാക്കളുടെ പൊതുവെ ഉള്ള ഒരു ധാരണ ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡിൽ ബ്രൗസിങ് ഹിസ്റ്ററി ഒന്നും ട്രാക്ക് ചെയ്യുന്നില്ല എന്നാണ്. പക്ഷെ കാര്യങ്ങൾ അങ്ങനെ അല്ല എന്നാണ് ഗൂഗിൾ പറയുന്നത്.

ക്രോമിൽ ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിക്കുമ്പോൾ ബ്രൗസിങ് ഹിസ്റ്ററി ഒന്നും ബ്രൗസറിൽ സേവ് ആകുന്നില്ല എന്നെ ഉള്ളൂ. ആ സെഷൻ ക്ലോസ് ചെയ്യുന്നതോട് കൂടെ ബ്രൗസറിൽ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ എല്ലാം ഡിലീറ്റ് ചെയ്യപ്പെടും.

ഇന്‍കോഗ്നിറ്റോ മോഡിൽ നമ്മൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ ഗൂഗിളിന്റെ അനലറ്റിക്‌സ് ടൂൾ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് വഴി ഗൂഗിളിന് ആ വെബ്സൈറ്റിലെ നമ്മളുടെ നമ്മളുടെ ബ്രൗസിങ് വിവരങ്ങൾ ട്രാക്ക് ചെയ്യാം.

നമ്മൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾക്ക് ഇങ്ങിനെ വിവരങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയും എന്ന കാര്യം ഓരോ തവണ ഇന്‍കോഗ്നിറ്റോ വിൻഡോ ഗൂഗിൾ ക്രോമിൽ തുറക്കുമ്പോളും ഉപഭോക്താവിനെ അറിയിക്കുന്നുണ്ട് എന്നാണ് ഗൂഗിൾ പറയുന്നത്.

നിങ്ങൾ സ്വകാര്യതക്ക് മുൻഗണ നൽകുന്ന ഒരാളാണെങ്കിൽ ഉടൻ മറ്റ് ബ്രൗസറുകൾ ഉപേക്ഷിച്ച് ഉടൻ ബ്രേവ് ബ്രൗസറിലേക്ക് മാറു. ബ്രേവ് ബ്രൗസറിൽ പരസ്യങ്ങൾ, വെബ്സൈറ്റ് ട്രാക്കറുകൾ തുടങ്ങി നമ്മുടെ സ്വകാര്യത ലംഗിക്കുന്ന എല്ലാം ഡിഫോൾട്ട് ആയി ബ്ലോക്ക്ഡ് ആണ്.

ബ്രേവ് ബ്രൗസർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ഈ ലിങ്ക് സന്ദർശിക്കു.

ബ്രൗസർ ഇന്‍കൊഗ്നിറ്റോ മോഡില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി ഷാവോമിക്കെതിരെയും ഇതിനുമുന്നെ ആരോപണം ഉണ്ടായിട്ടുണ്ട്.

Leave a Reply