365 രൂപയ്ക്ക് ഒരു വർഷം കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താൾക്ക് ഒരു സന്തോഷ വാർത്ത. വെറും 365 രൂപയ്ക്ക് റീചാർജ് ചെയ്താൽ സിമ്മിന്റെ കാലാവധി ഒരു വർഷം വരെ ലഭിക്കും. എല്ലാ ടെലികോം സർക്കിളുകളിലും ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്.

365 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ഈ പ്ലാനിൽ ഒരു ദിവസം 250മിനിറ്റ് വെച്ച് വോയ്‌സിസ് കോളും, ഹൈ സ്പീഡ് 2 ജിബി ഡാറ്റയും, 100 എസ്എംഎസും ആദ്യത്തെ 60 ദിവസത്തേക്ക് ലഭിക്കും.

ബിഎസ്എൻഎൽ

ഡാറ്റയുടെ പരിധി 2 ജിബി കഴിഞ്ഞാൽ 80 kbps ആയി കുറയും. 60 ദിവസം കഴിഞ്ഞും ഈ ഓഫറുകൾ ലഭിക്കണമെങ്കിൽ അതിനനുസരിച്ചുള്ള വൗച്ചറുകൾ റീചാർജ് ചെയ്യാണം. ബിഎസ്എൻഎൽ കേരള വെബ്സൈറ്റിലാണ് ഈ പ്ലാൻ ആദ്യം വന്നത്.

ഇൻകമിങ് കോളുകൾ മാത്രം വേണ്ടവർക്ക് ബിഎസ്എൻഎലിന്റെ ഈയൊരു പ്ലാൻ വളരെ ഉപകാരമായിരിക്കും. മൊബൈൽ നമ്പർ നിലനിർത്താൻ മാസാമാസം റീചാർജ് ചെയ്യേണ്ട ആവശ്യം ഇനിയില്ല.

Leave a Reply