റിമൂവ് ചൈന ആപ്പ്സ് എന്ന പേരിൽ ഒരു ആൻഡ്രോയ്ഡ് ആപ്പ് ഇന്ത്യയിൽ വൈറലായി. പേര് സൂചിപ്പിക്കും പോലെ ചൈനീസ് ആപ്പുകളെ ഫോണിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പാണിത്.
ഇന്ത്യയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ സൗജന്യ ആപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണ് ഈ ആപ്പ്. മെയ് 17ന് ആണ് ആപ്പ് പ്ലേ സ്റ്റോറിൽ റിലീസായത്. ഇതുവരെ 50 ലക്ഷം തവണ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്താൽ സ്കാൻ നൗ ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചൈനീസ് ആപ്പുകൾ ലിസ്റ്റ് ചെയ്‌ത് കാണിക്കും. ലിസ്റ്റിൽ ഉള്ള ഓരോ ആപ്പിന്റെ വലതു ഭാഗത്ത് ആ ആപ്പ് നീക്കം ചെയ്യാനുള്ള ഐക്കൺ കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ആ ആപ്പ് ഫോണിൽ നിന്ന് നീക്കംചെയ്യപെടും.
ചൈനീസ് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ആയി വന്നിട്ടുള്ള ആപ്പുകൾ റിമൂവ് ചൈന ആപ്പ്സ് ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിയില്ല.
പ്ലേ സ്റ്റോറിൽ 4.9 ആണ് ഈ ആപ്പിന്റെ റേറ്റിങ്. ഇന്ത്യ ചൈന അതിർത്തിയിൽ ഉള്ള തർക്കത്തെ തുടർന്ന് ഉടലെടുത്ത ചൈനീസ് വിരുദ്ധ വികാരണമാണ് ഈ ആപ്പ് വൈറലാകാനുള്ള പ്രധാന കാരണം.
OneTouch AppLabs ആണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്. എഡ്യൂക്കേഷണൽ ആവശ്യത്തിന് വേണ്ടിയായണ് ഈ അപ്പ നിർമ്മിച്ചിരിക്കുന്നത് എന്നാണ് വൺടച്ച് ആപ്പ് ലാബ്സ് അവകാശപ്പെടുന്നത്. ഉപഭോക്താക്കൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളുടെ ഉത്‌പത്തി ഏത് രാജ്യത്ത് നിന്നാണെന്ന് കണ്ടെത്താൻ ഈ ആപ്പ് സഹായിക്കുന്നു എന്നാണ് അവർ പറയുന്നത്.
ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയയിലും ഈ ആപ്പിന് പ്രചാരം ലഭിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. ഓസ്ട്രേലിയയിൽ യൂട്ടിലിറ്റി ആൻഡ് ടൂൾസ് വിഭാഗത്തിൽ അഞ്ചാം സ്ഥാനത്താണ് റിമൂവ് ചൈന ആപ്പ്സ്.