ബിറ്റ്കോയിൻ എക്‌സ്ചേഞ്ചുകൾക്ക് സേവനങ്ങൾ നൽകി അമേരിക്കൻ ബാങ്കിങ് ഭീമൻ ജെപിമോർഗൻ

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്ന എക്‌സ്ചേഞ്ചുകൾക്ക് ബാങ്കിങ് സേവനങ്ങൾ നൽകി അമേരിക്കൻ ബാങ്കിങ് ഭീമൻ ജെപിമോർഗൻ. അമേരിക്കയിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന കോയിൻബേസ്, ജെമിനി എന്നീ എക്‌സ്ചേഞ്ചുകളുമായാണ് ജെപിമോർഗൻ ധാരണയായത്.

വാൾസ്ട്രീറ്റ് ജേർണലാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ട് എക്‌സ്ചേഞ്ചുകളുടെയും ബാങ്ക് അക്കൗണ്ടുകൾ ഏപ്രിൽ മാസം അപ്പ്രൂവ് ആയിട്ടുണ്ട്. അവ ഇപ്പോൾ ഉപയോഗത്തിലുമുണ്ട്.

ബിറ്റ്കോയിൻ

അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാണ് ജെപിമോർഗൻ. ഇതിന്റെ സിഇഒയും ചെയർമാനുമായിരുന്ന ജാമി ഡിമെൻ ബിറ്റ്കോയിൻ തട്ടിപ്പാണെന്ന് വരെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതേ ബാങ്കാണ് ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ സേവനം നൽകുന്നത്.

ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന കമ്പനികൾക്ക് ബാങ്കിങ്‌ സേവനങ്ങൾ ലഭിക്കാൻ അമേരിക്കയിൽ വളരെ ബുദ്ധിമുട്ടാണ്‌. ആയതിനാൽ ജെപിമോർഗൻ നടത്തിയ ഈ നീക്കം വളരെ ശ്രദ്ധേയമാണ്.

ക്രിപ്റ്റോകറൻസി ബിസിനസ് ചെയ്യുന്ന കമ്പനികളെ റിസ്ക് കൂടിയ വിഭാഗത്തിലാണ് അവിടെ ബാങ്കിങ് സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സിൽവർഗേറ്റ് പോലുള്ള ചരുക്കും ബാങ്കിങ് സ്ഥാപനങ്ങളെ അമേരിക്കയിൽ ക്രിപ്റ്റോ കമ്പനികൾക്ക് സേവനങ്ങൾ നൽകുന്നുള്ളൂ.

ബിറ്റ്കോയിൻ സ്വീകാര്യത ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചു വരികയാണ്‌. ക്രിപ്റ്റോ വിപണിയിലെ ബാങ്കിങ് ആവശ്യകത ഇത്‌ വർദ്ധിപ്പിക്കുന്നു. ഈയൊരു സാധ്യത മനസിലാക്കിയ ജെപിമോർഗന്, ക്രിപ്റ്റോ ബാങ്കിങ് വിപണിയിലെ അധികയാകാൻ ആവുക എന്ന ഉദ്ദേശമാണുള്ളത്.

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾക്ക് വരാനിരിക്കുന്ന ഒരു നല്ലനാളെയുടെ ശുഭ സൂചനയാണ്‌ ജെപിമോർഗന്റെ ഈ നീക്കം. കൂടുതൽ ബാങ്കുകൾ ക്രിപ്റ്റോ കമ്പനികൾക്ക് സേവനവുമായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെയും സ്ഥിതി മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Leave a Reply