ട്രെയിൻ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു ഐആര്‍സിടിസി വെബ്‌സൈറ്റ് ക്രാഷായി

ഓണലൈൻ വഴിയുള്ള തീവണ്ടി ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതോടെ ഐആര്‍സിടിസി വെബ്‌സൈറ്റ് ക്രാഷായി. സ്പെഷ്യൽ ആയി അനുവദിച്ച 15 തീവണ്ടികളുടെ ടിക്കറ്റിന് വേണ്ടി തള്ളിക്കയറിയതാണ് വെബ്സൈറ്റ് ക്രാഷാകാനുള്ള കാരണം.

ഇന്ന് വൈകീട്ട് 4 മണിക്കാണ് രജധാനി റൂട്ടുകളിൽ പ്രത്യേകം അനുവദിച്ച തീവണ്ടികളുടെ ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് തുടങ്ങി മിനിട്ടുകൾക്കം ട്രാഫിക് ലോഡ് താങ്ങാനാകാതെ ഐആര്‍സിടിസി വെബ്‌സൈറ്റ് ക്രാഷായി.

സൈറ്റ് ഡൗൺ ആയതിൽ ഖേദം പ്രകടിപ്പിച്ച് റെയിൽവേ ട്വീറ്റ് ചെയ്തിരുന്നു. അധികം വൈകാതെ തന്നെ വെബ്സൈറ്റ് തിരിച്ച് ലൈവ് ആയി.

ഐആര്‍സിടിസി

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. ഡല്‍ഹിയില്‍ നിന്നും തിരിച്ചും 15 റൂട്ടുകളിലാണ് തീവണ്ടി ഗതാഗതം ആരംഭിക്കുക.

ടിക്കറ്റ് ബുക്കിങ് തുടങ്ങി എന്നറിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിൽ അകപെട്ടവർ സ്വന്തം സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ വേണ്ടി കൂട്ടമായി സൈറ്റ് സന്ദർശിച്ചതാണ് ക്രാഷാകാനുള്ള കാരണം. അത്രയും ആളുകൾ സ്വന്തം നാട്ടിലെത്തവേണ്ടി കാത്തിരിക്കുന്നു എന്നാണ് നമ്മൾ ഇതിൽ നിന്നും മനസിലാക്കേണ്ടത്.

കണ്‍ഫേം ആയ ടിക്കറ്റുകള്‍ ഉള്ള യാത്രക്കാരെ മാത്രമേ സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കൂ. യാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സ്‌ക്രീനിങിന് വിധേയരാവുകയും വേണം. കോവിഡ്-19 ലക്ഷണങ്ങളില്ലാത്തവരെ മാത്രാമെ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ.

Leave a Reply