ബിറ്റ്കോയിൻ ഹാവിങ് (Bitcoin Halving) ഗൂഗിൾ സെർച്ച് സർവകാല റെക്കോർഡിൽ

ബിറ്റ്കോയിൻ ഹാവിങ് (Bitcoin Halving) സംബന്ധിച്ചുള്ള വിവരങ്ങൾ ആളുകൾ ഗൂഗിൾ സെർച്ച് ചെയ്യുന്നത് സർവകാല റെക്കോർഡിൽ. കഴിഞ്ഞ തവണ ഹാവിങ് സമയത്തേക്കാൾ 360 ശതമാനം കൂടുതൽ ആണ് ഇത്തവണ ഗൂഗിളിൽ ആളുകൾ സെർച്ച് ചെയ്യുന്നത്.

ബിറ്റ്കോയിൻ മൈൻ ചെയുമ്പോൾ ഒരു ബ്ലോക്കിൽ റിവാർഡ് ആയി ലഭിക്കുന്ന ബിറ്റ്കോയിന്റെ എണ്ണം പകുതിയായി കുറയുന്നതിനെയാണ് ബിറ്റ്കോയിൻ ഹാവിങ് എന്ന് പറയുന്നത്.

ബിറ്റ്കോയിൻ ഹാവിങ്

വരാനിരിക്കുന്നത് ബിറ്റ്കോയിന്റെ മൂന്നാമത്തെ ഹാവിങ് ആണ്. ഇന്ത്യൻ സമയം മെയ് 12 2020 പുലർച്ചെ 1 മണിക്ക് മുൻപായിട്ടായിരിക്കും ഇത്‌ നടക്കുക.

ബിറ്റ്കോയിൻ നെറ്റ്വർക്കിൽ 210,000 ബ്ലോക്കുകൾ കൂടിച്ചേർന്ന് കഴിയുമ്പോൾ ആണ് ഹാവിങ് നടക്കുക. ഇതിന് നാല് വർഷ സമയമെടുക്കും. ഇത്തവണത്തെ ഹാവിങ് കഴിഞ്ഞാൽ ഒരു ബ്ലോക്കിൽ ലഭിക്കുന്ന ബിറ്റ്കോയിന്റെ എണ്ണം 6.25 ആകും.

ബിറ്റ്കോയിന്റെ വിലയും ആളുകൾ ബിറ്റ്കോയിനെ കുറിച്ച് ഗൂഗിളിൽ തിരയുന്നതും തമ്മിൽ ബന്ധം ഉണ്ടെന്നാണ് ബിറ്റ്കോയിൻ നിരീക്ഷകർ പറയുന്നത്. ഗൂഗിൾ സെർച്ച് കൂടുന്നത് ബിറ്റ്കോയിൻ വില കൂടാൻ സാധ്യതയുള്ളതിന്റെ മുന്നറിയിപ്പാണ്.

ഈതവണ ബിറ്റ്‌കോയിൻ വില ഏതുവരെ പോകുംമെന്ന് കണ്ടറിയാം.

Leave a Reply