മുഖംമിനുക്കി ഫെയ്‌സ്ബുക്ക് ഡെസ്ക്ടോപ്പ് വെബ്സൈറ്റ്, ഡാർക്ക് മോഡ് ഇനി എല്ലാവർക്കും ലഭിക്കും

ഫെയ്‌സ്ബുക്ക് അവരുടെ ഡെസ്ക്ടോപ്പ് വെബ്സൈറ്റ് പുതിയ ഫീച്ചറുകള്‍ ഉൾപ്പെടുത്തി പുതുക്കി. അതുവഴി പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ചിരുന്ന ഡാർക്ക് മോഡ് ഇനി എല്ലാവർക്കും ലഭിക്കും.

പരിഷ്‌കരിച്ച ഡെസ്‌ക്ടോപ്പ് വെബ്സൈറ്റിനെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് വഴിയാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്. പരിഷ്കരിച്ച വെബ്സൈറ്റ് വേഗതയേറിയതും, ഉപയോഗിക്കാൻ ലളിതവും, പുതിയ ഡാർക്ക് മോഡ് കണ്ണുകള്‍ക്ക് ആശ്വാസം നല്‍കുമെന്നും ഇതിൽ പറഞ്ഞിട്ടുണ്ട്.

ഡാർക്ക് മോഡ് കൂടാതെ ലേയൗട്ടിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ന്യൂസ് ഫീഡിന്റെ വീതി വീണ്ടും കുറച്ചു. ഇതിന്റെ ഇടത് വലത് ഭാഗങ്ങളിലായി ധാരാളം കാലിയ സ്ഥലമുണ്ട്. എല്ലാ ഐക്കണുകളുടെയും വലിപ്പം വർധിപ്പിച്ചു.

ഫെയ്‌സ്ബുക്ക്

വെബ്‌സൈറ്റ് നാവിഗേഷന്‍ ഏറെ ലളിതമാക്കിയിട്ടുണ്ട്. വീഡിയോകള്‍, ഗെയിമുകള്‍, ഗ്രൂപ്പുകള്‍ എന്നിവ എളുപ്പം കണ്ടെത്താം. ആകർഷകമായ ഈ പുതിയ ലേയൗട്ടിൽ ഡാർക്ക് മോഡിൽ വാച്ച് വീഡിയോകള്‍ കാണുന്നത് ഒരു പുതിയ അനുഭവം ആയിരിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.

2019ൽ നടന്ന f8 കോൺഫെറൻസിൽ ആണ് ഡെസ്ക്ടോപ്പ് വെബ്സൈറ്റ് പുതുക്കലിനെ കുറിച്ച് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത്.

പുതിയ ഫീച്ചറുകളും ഡാർക്ക് മോഡും എങ്ങിനെ ഓൺ ചെയ്യാം

1) ഫെയ്‌സ്ബുക്ക് ഡെസ്ക്ടോപ്പ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. മുകളിലുള്ള മെനു ബാറിന്റെ വലത് ഭാഗത്ത് അവസാനം കാണുന്ന ഡൌൺ ആരോ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

2) തുടർന്നു വരുന്ന മെനുവിൽ താഴെയായി “Switch to new Facebook” എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്ത് ഡാർക്ക് മോഡ് ഓൺ ചെയ്യാം.

3) തിരിച്ച് പഴയ രൂപത്തിലേക്ക് മാറ്റണമെങ്കിൽ അതെ സ്ഥാനത്ത് ഡൌൺ ആരോ ബട്ടണിൽ ക്ലിക്ക് ചെയ്ത് വരുന്ന മെനുവിൽ “Switch to Classic Facebook” എന്ന ലിങ്ക് കാണാൻ അതിൽ ക്ലിക്ക് ചെയ്യുക.

Leave a Reply