ഷാവോമി എംഐ 10 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി

ഷാവോമിയുടെ എംഐ 10 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയില്‍ മൂന്ന് മാസം മുന്നേ തന്നെ ഷാവോമി ഈ ഫോൺ ഇറക്കിയിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കാരണം ഫോണിന്റെ അവതരണം പല തവണ മാറ്റിവെച്ചിരുന്നു. അവസാനം ഓണ്‍ലൈന്‍ വഴി തത്സമയം പ്രക്ഷേപണം ചെയ്തായിരുന്നു അവതരണം.

128 ജിബി, 256 ജിബി എന്നീ രണ്ട് സ്റ്റോറേജ് മോഡലുകളിലും, കോറല്‍ ഗ്രീന്‍, ട്വിലൈറ്റ് ഗ്രെ നിറങ്ങളിലുമാണ് ഷാവോമി എംഐ 10 5ജി വിൽപ്പനക്കെത്തുക. 128 ജിബി പതിപ്പ് 49,999 രൂപക്കും, 256 ജിബി പതിപ്പ് 54,999 രൂപയ്ക്കും ഇന്ത്യയിൽ ലഭിക്കും.

മെയ് എട്ട് മുതല്‍ ഫോണിന്റെ വില്‍പന ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ആമസോൺ, എംഐ.കോം എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് വാങ്ങാം. റീടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.

എംഐ 10 5ജിയുടെ പ്രധാന ഫീച്ചറുകൾ

90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 10 5ജി ഫോണിനുള്ളത്. ചൂട് നിയന്ത്രിക്കാന്‍ ലിക്വിഡ് കൂള്‍ 2.0 വേപ്പര്‍ ചേമ്പര്‍, ആറ് തട്ടുള്ള ഗ്രൈഫൈറ്റ് പാളി, ഗ്രാഫീന്‍ പ്രതലം എന്നിവ ഫോണിനുണ്ട്.

ഷാവോമി എംഐ 10 5ജി

5ജി നെറ്റ്വർക്ക് സപ്പോർട്ട് ചെയ്യുന്ന ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. എട്ട് ജിബിയുടെ എല്‍പിഡിഡിആര്‍ 5 റാം ഫോണിന് കരുത്തേകുന്നു.

ഷാവോമി എംഐ 10 5ജി ഫോൺ 8 ജിബി റാമുള്ള പതിപ്പ് മാത്രമേ വരുന്നുള്ളൂ. എല്‍പിഡിഡിആര്‍ 5 റാം അതിന്റെ മുന്തലമുറയെക്കാൾ 30% വേഗത കൂടിയതാണ്.

യുഎഫ്എസ് 3 സ്റ്റോറേജാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് റീഡ് റൈറ് വേഗത വളരെ കൂടുതലാണ്. ഇതുകൂടാതെ കൂടുതൽ സ്റ്റോറേജിനായി ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാനാവും.

108 എംപി ക്യാമറ സെന്‍സര്‍ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനം തന്നെയാണ് ഷാവോമി എംഐ 10 5ജി ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത.

2 എംപി ഡെപ്ത്ത് സെന്‍സര്‍, 108 എംപി പ്രധാന സെന്‍സര്‍, 2 എംപി മാക്രോ ലെന്സ്, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെന്സ് ക്വാഡ് ക്യാമറ സെറ്റപ്പിലുള്ളത്.

സെൽഫി ക്യാമറ 20 എംപി സെന്‍സറുള്ളതാണ്. ഫോണിലെ ഡിഫാൾട്ട് ക്യാമറ ആപ്പ് ഉപയോഗിച്ച് RAW മോഡിൽ ഫോട്ടോ എടുക്കാം. മാക്രോ ലെൻസ് ഉള്ളതുകൊണ്ട് ബൊക്കെ എഫക്ട് ഉള്ള മനോഹരമായ പോർട്രെയ്റ്റ് ഫോട്ടോകൾ എടുക്കാം.

ഈ ഫോണുപയോഗിച്ച് 8K അൾട്രാ എച്ച്ഡി വീഡിയോ റെക്കോർഡ് ചെയ്യാം. ഡിഫാൾട്ട് ക്യാമറ ആപ്പിൽ മൂവി മോഡിൽ പലതരം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഷവോമി.

5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് വി5.1, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി തുടങ്ങി ഒരുവിധം കണക്റ്റിവിറ്റി സൗകര്യങ്ങളെല്ലാം ഈ ഫോണില്‍ ലഭിക്കും.

4780 എംഎഎച്ച് ആണ് ബാറ്ററിയുടെ ശേഷി. 30 വാട്ട് അതിവേഗ വയര്‍ലെസ് അല്ലെങ്കിൽ വയേര്‍ഡ് ചാര്‍ജിങ് ചെയ്യാൻ കഴിയും ഇതിൽ. കൂടാതെ 10 വാട്ട് റിവേഴ്‌സ് ചാര്‍ജിങും സാധ്യമാണ്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ആണ് ഫോണിലെ ഒഎസ്.

Leave a Reply