കൊറോണ കാരണം വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന കുറച്ച് പ്ലാനുകൾ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 2399 രൂപയുടെ പുതിയ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനാണ് ഇതിലൊന്ന്.
ഈ വാര്‍ഷിക പ്ലാന്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ യോജിച്ചതാണെന്നും 33 ശതമാനം ലാഭകരമാവുമെന്നും റിലയന്‍സ് ജിയോ പറയുന്നു. ഈ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫലത്തിൽ പ്രതിമാസം 200 രൂപ മാത്രമാണ് ചിലവ് വരിക.
365 ദിവസം കാലാവധിയുള്ള ഈ പ്ലാനിൽ ഒരു ദിവസം 2 ജിബി ഡാറ്റ വെച്ച് 730 ജിബി ഡാറ്റാ ലഭിക്കും. വോയ്‌സ് കാളിങ് ജിയോയിൽ നിന്ന് ജിയോയിലേക്ക് പരിധിയില്ല. മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 12000 മിനിറ്റ് ലഭിക്കും. കൂടാതെ ദിവസം 100 എസ്എംഎസ് വീതവും അയക്കാം.
336 ദിവസം കാലപരിധിയുള്ള 2121 രൂപയുടെ മറ്റൊരു പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ജിയോ-ജിയോ വോയ്‌സ്‌കോള്‍, മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 12000 മിനിറ്റ്, ദിവസേന 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക.
മുകളിൽ പറഞ്ഞ രണ്ട് പ്ലാനുകളിലും കമ്പനിയുടെ സ്വന്തം ഓൺലൈൻ ആപ്ലിക്കേഷനുകളായ ജിയോ ടിവി, ജിയോസാവൻ, ജിയോ മൂവികൾ എന്നിവ പ്ലാനിന്റെ കാലാവധി കഴിയും വരെ സൗജന്യമായി ഉപയോഗിക്കാം.
വര്‍ക്ക് ഫ്രം ഹോം ഓഫറിന് കീഴില്‍ പുതിയ മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകളും ജിയോ അവതരിപ്പിച്ചു. 30 ജിബി ഡാറ്റ ലഭിക്കുന്ന 150 രൂപയുടെ പ്ലാന്‍, 40 ജിബി ഡാറ്റ ലഭിക്കുന്ന 201 രൂപയുടെ പ്ലാന്‍, 50 ജിബി ഡാറ്റ ലഭിക്കുന്ന 251 രൂപയുടെ പ്ലാന്‍ എന്നിവയാണവ.
ഈ മൂന്ന് ആഡ് ഓണ്‍ പ്ലാനുകൾക്കും പ്രതിദിന ഡേറ്റ പരിധിയില്ല. നിലവിലുള്ള ആക്റ്റീവ് ആയ ഏത് പ്ലാനുകള്‍ക്കൊപ്പവും ഈ ആഡ് ഓണ്‍ പ്ലാൻ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.