ഗൂഗിൾ ഓതെന്റികേറ്റർ ആൻഡ്രോയ്ഡ് പതിപ്പിന് വർഷങ്ങളായി വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയില്ലാരുന്നു. ഇതിന് മുൻപ് വലിയ അപ്ഡേറ്റ് വന്നത് 2017ൽ ആയിരുന്നു. ഇന്റർഫേസ് ഡിസൈൻ മാറ്റം കൂടാതെ മറ്റു ഫീച്ചറുകളും പുതിയ അപ്ഡേറ്റിലുണ്ട്.
ടു ഫാക്ടർ ഓതെന്റികേഷൻ എസ്എംഎസ് സഹായമില്ലാതെ ചെയ്യാൻ സഹായിക്കുന്ന ഒരു സെക്യൂരിറ്റി യൂട്ടിലിറ്റി ആപ്പാണ് ഗൂഗിൾ ഓതെന്റികേറ്റർ.
പുതിയ അപ്ഡേറ്റിൽ ഒരു ഫോണിൽ ഓതെന്റികേറ്റ് ചെയ്ത് വെച്ചിട്ടുള്ള അക്കൗണ്ടുകൾ മറ്റ് ഫോണുകളിലേക്ക് എളുപ്പത്തിൽ മാറ്റം. അതിനായി ഒരു ഇമ്പോർട്ട് / എക്സ്പോർട്ട് ടൂൾ വന്നിട്ടുണ്ട്. ഇതു ഉപയോഗിച്ച് നമുക്ക് വേറെ ഫോണിലേക്ക് മാറ്റേണ്ട അക്കൗണ്ടുകൾ തിരഞ്ഞെടുത്ത് ഒരു ക്യുആർ ഉണ്ടാക്കാം.
ഏത് ഫോണിലേക്കാണോ അകൗണ്ടുകൾ കൊണ്ടു വരേണ്ടത് അതിലെ ഓതെന്റികേറ്റർ ആപ്പ് ഉപയോഗിച്ച് ഈ ക്യുആർ സ്കാൻ ചെയ്താൽ അക്കൗണ്ടകൾ പുതിയ ഫോണിലെത്തും. മുൻപ് അക്കൗണ്ടുകൾ വേറെ ഫോണിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടേറിയ പണിയായിരുന്നു. ഓതെന്റികേറ്റർ ആപ്പിന്റെ എതിരാളി ഓതി(Authy) ആപ്പിൽ ഈ ഫീച്ചർ ഒക്കെ മുന്നേ വന്നിട്ടുണ്ട്.
ആപ്പിന്റെ യൂസർ ഇന്റർഫേസ് ഗൂഗിൾ മെറ്റീരിയൽ ഡിസൈൻ 2 മാനദണ്‌ഡ പ്രകാരം പുതിക്കിയിട്ടുണ്ട്. കൂടാതെ ആപ്പിൽ ഡാർക്ക് തീം സെറ്റ് ചെയ്യാൻ കഴിയും. പുതിയ അപ്ഡേറ്റ്
ആൻഡ്രോയിഡ് ഉപഭോകതാക്കൾക്ക് മാത്രമേ ഉള്ളൂ. ഐഫോണിൽ എന്നെത്തും എന്നറിയില്ല.