ഇന്ത്യയിലെ മുൻനിര സ്മാർട്ടഫോൺ ബ്രാന്റായ ഷവോമിക്കെതിരെ വീണ്ടും വിവര മോഷണ ആരോപണം. സൈബർ സുരക്ഷാ വിദഗ്‌ദ്ധന്‍ Gabi Cirligന്റെ കണ്ടെത്തലുകളെ ഉദ്ധരിച്ച് പാശ്ചത്യ മാധ്യമമായ ഫോര്‍ബ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഷാവോമി ഫോണുകളില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ തന്നെ കമ്പനിയ്ക്ക് ചോര്‍ത്താനാവുന്ന വിവിധ പഴുതുകള്‍ ഉണ്ടെന്നാണ് Cirligന്റെ കണ്ടെത്തല്‍
ഷവോമിയുടെ നോട്ട് 8 ലാണ് ആദ്യം ഈ സുരക്ഷ പ്രശ്നം കണ്ടെത്തുന്നത്. ഈ ഷവോമി ഫോൺ ഉടമ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ആ വിവരങ്ങള്‍ ചൈനയിലെ അലിബാബ സെര്‍വറുകളിലേക്ക് അയക്കുന്നുണ്ടെന്നും Cirlig കണ്ടെത്തി.
ഷവോമി നോട്ട് 8 ഫോണിലെ ഡിഫാള്‍ട്ട് ബ്രൗസര്‍ ഫോണില്‍ ഉപയോക്താവ് നടത്തുന്ന എല്ലാതരം ബ്രൗസിംഗും റെക്കോഡ‍് ചെയ്യുന്നുണ്ട്. ഇന്‍കോഗിനെറ്റോ മോഡില്‍ പോലും ബ്രൗസ് ചെയ്താലും അതും ഷവോമി ഫോണ്‍ ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് Gabi Cirligന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഫോബ്‌സിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിൽ മറ്റൊരു സൈബർ സുരക്ഷാ വിദഗ്‌ദ്ധനായ Andrew Tierney ഇതെ കുറിച്ച് കൂടുതൽ അന്വേഷിക്കുകയുണ്ടായി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഷവോമിയുടെ വെബ്ബ് ബ്രൗസസറുകളായ എംഐ ബ്രൗസർ പ്രൊ, മിന്റ് ബ്രൗസർ തുടങ്ങിയവയും ഇതേ വിവരങ്ങൾ ചോർത്തുന്നതായി അദ്ദേഹവും കണ്ടെത്തി.
ഈ സുരക്ഷ പ്രശ്നം ഷവോമിയുടെ നോട്ട് 8 കൂടാതെ എംഐ10, റെഡ്മീ കെ20 അടക്കമുള്ള ഷവോമി ഫോണുകളിലും കണ്ടെത്തിയെന്ന് Cirlig പറയുന്നുണ്ട്.
“ബാക്ക്ഡോർ ഇൻസ്റ്റാൾ ചെയ്ത, ഫോൺ പോലെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം” – എന്നാണ് ഷവോമിയുടെ നോട്ട് 8 ഫോണിനെ കുറിച്ച് പകുതി തമാശ രൂപേണ Gabi Cirlig പറയുന്നത്.
ഷവോമിയുടെ പ്രതികരണം
ഫോബ്‌സിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും സത്യമല്ലെന്നാണ് ഷവോമി പറയുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രഥമ പരിഗണ നല്‍കുന്നുണ്ട്. ഇന്‍കൊഗ്നിറ്റോ മോഡില്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ബ്രൗസിങ് വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നില്ലെന്നും ഷാവോമി പറഞ്ഞു.
Gabi Cirligന്റെ കണ്ടെത്തലുകൾ തെറ്റാണെന്ന് തെളിയിക്കുന്ന വാദങ്ങളും ഷവോമി അവരുടെ പ്രതികരണ ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്.