ഇന്ത്യയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ ഫോണിൽ പ്രീ-ഇന്‍സ്റ്റാള്‍ഡ് ആയി ആരോഗ്യസേതു ആപ്പ് ഉണ്ടാകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പാണ് ആരോഗ്യസേതു.
ഈ തീരുമാനം ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ കമ്പനികളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുന്നതിന് നോഡല്‍ ഏജന്‍സികളെ നിയമിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ന്യൂസ് 18 ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
മറ്റ് പ്രീ-ഇനസ്റ്റാള്‍ഡ് ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമാണ് ആരോഗ്യസേതുവിന്റെ ഫോണിലെ സ്ഥാനം. പുതിയ ഫോണ്‍ ആദ്യമായി തുറക്കുമ്പോള്‍ ചെയ്യേണ്ട ക്രമീകരണങ്ങള്‍ക്കൊപ്പം തന്നെ ആരോഗ്യ സേതു ആപ്ലിക്കേഷനിലും രജിസ്റ്റര്‍ ചെയ്യേണ്ടി വരും.
സ്കിപ്പ് ചെയ്യാന്‍ ഓപ്ഷനില്ലാതെയായിരിക്കും പുതിയ ഫോണുകളില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്റെ രജിസ്ട്രേഷന്‍. ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യാതെ പുതിയ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന് ചുരുക്കം.
5 കോടിയിൽ അധികംപേർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇതിനോടകം ഈ ആപ്പ് ഡൗൺലോഡ് ചെയ്‌തു കഴിഞ്ഞു.