ഗൂഗിളിന്റെ വീഡിയോ കോളിങ് സേവനമായ ഗൂഗിൾ മീറ്റ് എല്ലാവർക്കും ഇനി സൗജന്യമായി ഉപയോഗിക്കാം

ഗൂഗിൾ മീറ്റ് സേവനം സൗജന്യമാക്കി ഗ്രൂപ്പ് വീഡിയോ കോളിങ് സേവന രംഗത്തെ മത്സരം വേറെ തലത്തിൽ എത്തിച്ചിരിക്കുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ പ്രീമിയം സേവനമായ ഗൂഗിൾ ജി സ്യൂട്ടിന്റെ ഭാഗമാണ് ഗൂഗിൾ മീറ്റ്.

ഗൂഗിൾ അവരുടെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്. മെയ് ആദ്യവാരം മുതൽ ഒരു ജിമെയിൽ ഐഡി ഉള്ള ആർക്കും ഗൂഗിൾ മീറ്റ് സൗജന്യമായി ഉപയോഗിക്കാം. ഗൂഗിള്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മീറ്റിങുകളില്‍ പങ്കെടുക്കാൻ സാധിക്കില്ല.

നിലവിൽ ഗൂഗിൾ മീറ്റിൽ വീഡിയോ കോണ്‍ഫറന്‍സിൽ 100 പേരെ ഉൾപെടുത്താനാവും. സൗജന്യ പതിപ്പിൽ ഒരു മണിക്കൂര്‍ നേരമാണ് മീറ്റിങിന് ലഭിക്കുന്ന പരമാവധി സമയം. ഒരു മണിക്കൂർ ദൈർഘ്യമുള്ള എത്ര മീറ്റിങ് വേണമെങ്കിലും നടത്താം.

ഗൂഗിൾ മീറ്റ്

ഗൂഗിള്‍ മീറ്റിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്നും അവ മറ്റ് കമ്പനികള്‍ക്ക് വിപണനം ചെയ്യില്ലെന്നും ഗൂഗിള്‍ അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ബ് ബ്രൗസറിൽ പ്രവർത്തിക്കുന്ന ഒരു സേവനമാണ് ഗൂഗിൾ മീറ്റ്. ഇതിനാൽ പ്രവർത്തിപ്പിക്കുന്നതിന് ഒന്നും ഇൻസ്റ്റാൾ ചെയ്യുകയോ ഡൗൺലോഡോ ചെയ്യേണ്ടതില്ല. ഇതിന് വേണ്ടത് ഒരു വെബ്ബ് ബ്രൗസറും, ജിമെയിൽ അക്കൗണ്ട് മാത്രം.

Leave a Reply