വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത. വീഡിയോ കോളിൽ ഒരേസമയം പങ്കെടുക്കാവുന്നവരുടെ എണ്ണം നാലിൽ നിന്നും എട്ടാക്കി വർധിപ്പിച്ചു.
പുതിയ ഫീച്ചർ വരുന്നതായി കഴിഞ്ഞ ശനിയാഴ്ചയാണ് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത്. പുതിയ ഫീച്ചർ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ 28 മുതൽ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക് അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ 8 പേരെ ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പ് വീഡിയോ കോൾ സാധ്യമാകുകയുള്ളൂ.
സൂം പോലെയുള്ള ഒന്നിൽ കൂടുതൽ വീഡിയോ കോൾ നടത്താൻ കഴിയുന്ന സേവനങ്ങളുടെ ജനപ്രിയത കണ്ടിട്ടാക്കണം ഫെയ്സ്ബുക്ക് വാട്‌സാപ്പിലും ഈ ഫീച്ചർ കൊണ്ടുവന്നത്.
ഫെയ്സ്ബുക്ക് ഈയിടെ മെസഞ്ചറിൽ ‘റൂംസ്’ എന്നപേരിൽ 50 പേർക്ക് വരെ ഒരേസമയം പങ്കെടുക്കാവുന്ന പുതിയ വീഡിയോ കോൺഫറൻസിങ് സംവിധാനം ആരംഭിച്ചിരുന്നു.