50 പേർക്ക് ഒരേസമയം പങ്കെടുക്കാവുന്ന വിഡിയോ കോളുമായി ഫെയ്‌സ്ബുക്ക് മെസഞ്ചർ റൂംസ്

ഗ്രൂപ്പ് വീഡിയോ കോൾ സേവനരംഗത്ത് യുദ്ധം മുറുകുകയാണ്. ഫെയ്‌സ്ബുക്ക്, മെസഞ്ചർ റൂംസ് എന്ന പേരിൽ പുതിയ ഗ്രൂപ്പ് വീഡിയോ സേവനം അവതരിപ്പിച്ചു. 50 പേർക്ക് ഒരുമിച്ച് ഈ വീഡിയോ കോളിൽ സംസാരിക്കാനാവും.

സൂം ആപ്പിന് ചെറിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സേവനങ്ങൾ ആണ് മെസഞ്ചർ റൂംസ് നൽകുന്നത്. ഫെയ്‌സ്ബുക്ക് മെസഞ്ചറിന്റെ ഒരു ഫീച്ചറായിട്ടാണ് മെസഞ്ചർ റൂംസ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സൂം ആപ്പിന് സമാനമായി വീഡിയോ ചാറ്റിനുള്ള ലിങ്ക് കൈമാറിവീഡിയോ കോളിലേക്ക് ആളുകളെ ക്ഷണിക്കാനും കഴിയും.

പരമാവധി 50 പേർക്ക് ഒരു കോൺഫറൻസ് കോളിൽ പങ്കെടുക്കാം. സൂം മെസഞ്ചറിൽ 100 പേരെയാാണ് പരമാവധി ഉൾപ്പെടുത്താനാവുക. അതേസമയം സൂമിൽ 40 മിനുറ്റാണ് സൗജന്യ കോൺഫറൻസ് കോളിന്റെ പരിധി. എന്നാൽ മെസഞ്ചർ റൂംസിൽ സമയ പരിധിയില്ല.

മെസഞ്ചർ റൂംസ്

മെസഞ്ചർ റൂംസിൽ ഗ്രൂപ്പ് കോൾ ആരംഭിക്കാൻ ഫെയ്സ്ബുക്ക് അക്കൗണ്ട് നിർബന്ധമാണ് .
വീഡിയോ കോളിനായി റൂം ക്രിയേറ്റ് ചെയ്യുന്ന ആള്‍ക്കാണ് വീഡിയോ കോളില്‍ ആളുകളെ ചേര്‍ക്കാനും നീക്കം ചെയ്യാനും സാധിക്കൂ. ഗ്രൂപ്പ് കോളിന്റെ ലിങ്ക് കൈമാറി കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാം.

ഫേസ് ബുക്ക് അക്കൗണ്ട് ഇല്ലാത്തവരെയും ഇത്തരത്തിൽ പങ്കെടുപ്പിക്കാം. ഒരു ഗ്രൂപ്പ് കോളിൽ തന്നെ വ്യത്യസ്ത ആപ്പുകൾ ഉപയോഗിച്ച് പങ്കെടുക്കാനും കഴിയും. മെസഞ്ചറിൽ ആരംഭിച്ച ഗ്രൂപ്പ് കോളിൽ വാട്സ്ആപ്പ് വഴിയോ, ഇൻസ്റ്റഗ്രാം വഴിയോ പങ്കെടുക്കാം.

ഈ കൊറോണ ലോക്ക് ഡൗൺ സമയത്ത് വളരെയേറെ പ്രചാരം നേടിയ വീഡിയോ കോളിങ് ആപ്പാണ് സൂം ആപ്പ്. ഈ ഒരു അവസരം കണ്ടാണ് ഫെയ്‌സ്‌ബുക് ഒട്ടും സമയം കളയാതെ വളരെ പെട്ടന്ന് മെസഞ്ചറിൽ ഇങ്ങനെ ഒരു ഫീച്ചർ കൊണ്ടുവന്നത്.

Leave a Reply