റിലയന്‍സ് ജിയോയുടെ 9.99% ഓഹരി 43,574 കോടിക്ക് ഫെയ്സ്ബുക്ക് സ്വന്തമാക്കി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ 9.9 ശതമാനം ഓഹരി 43,574 കോടി രൂപക്ക് സോഷ്യൽ മീഡിയ കമ്പനിയായ ഫെയ്സ്‌ബുക്ക് സ്വന്തമാക്കി. കരാർ പ്രകാരം ജിയോയുടെ മൂല്യം 4.62 ലക്ഷം കോടിയായി ഉയർന്നു.

ജിയോ

ജിയോയിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയായി ഫെയ്സ്ബുക്ക് മാറി. ലോകത്തെ ഒരു ടെക്‌നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യന്‍ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിത്.

ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ്, കൂടാതെ ജിയോ രാജ്യത്ത് സൃഷ്ടിച്ച ഡിജിറ്റൽ കുതിച്ചുചാട്ടത്തോടുള്ള ഞങ്ങളുടെ താൽപര്യവും കാണിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്.

തുടങ്ങിയിട്ട് നാല് വര്‍ഷം തികയുന്നതിന് മുമ്പെ 38.8 കോടി ജനങ്ങളെ ഓണ്‍ലൈനിലെത്തിക്കാൻ ജിയോക്കായി. ജിയോയുമായി ചേര്‍ന്ന് കൂടുതല്‍ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

ഇന്ത്യയിലെ ആറ് കോടിയിൽ പരം വരുന്ന ചെറുകിട വ്യവസായങ്ങളെ ഡിജിറ്റലാക്കുന്നതിന് ജിയോയുമായി ഫെയ്‌സ്ബുക്ക് ചേർന്ന് പ്രവർത്തിക്കുമെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

Leave a Reply