ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എങ്ങിനെ ഡാര്‍ക്ക് മോഡില്‍ ആക്കാം

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ അംഗങ്ങൾ ഏറെ നാളായി കാത്തിരുന്ന ഡാര്‍ക്ക് മോഡ് ഫീച്ചർ എത്തിയിരിക്കുന്നു. മെസഞ്ചറിന്റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പുകളിലാണ് ഈ ഫീച്ചർ ലഭിക്കുക.

പുതിയ ഫീച്ചര്‍ ലഭ്യമാവണമെങ്കില്‍ ആദ്യം ഫോണിലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. തുടർന്ന് ചാറ്റ് ലിസ്റ്റിലെ ഏതെങ്കിലും ഒരു സുഹൃത്തിന് ചന്ദ്രക്കല (മൂണ്‍) ഇമോജി അയക്കണം.

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഡാര്‍ക്ക് മോഡ്

ഉടന്‍തന്നെ മഴപോലെ ചാറ്റ് സ്‌ക്രീനില്‍ മൂണ്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. തുടർന്ന് ഡാര്‍ക്ക് മോഡ് ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ ലഭിക്കുകയും ചെയ്യും. മെസഞ്ചര്‍ ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ സെക്ഷനിൽ പേരിന്റെ നേരെ താഴെ ഡാര്‍ക്ക് മോഡ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള ഓപ്ഷൻ കാണാം.

രാത്രി കാലങ്ങളിൽ ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്പ് കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഡാര്‍ക്ക് മോഡ് വളരെ നല്ലതാണ്. മാത്രമല്ല ഡാര്‍ക്ക് മോഡ് ഉപയോഗിക്കുന്നത് വഴി മെസഞ്ചര്‍ ആപ്പിന്റെ ബാറ്ററി ഉപയോഗവും കുറക്കാം.