ഷവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ ഫോണുകൾ ഇന്ത്യയിൽ, വില 9,999 രൂപ മുതൽ

ഷവോമി മുന്നേ പ്രഖ്യാപിച്ചതുപോലെ തന്നെ ഫെബ്രുവരി 28ന് റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. നോട്ട് 7 മാർച്ച് 6 മുതലും, നോട്ട് 7 പ്രോ മാർച്ച് 13 മുതലും ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാവുന്നതാണ്.

വില

  • റെഡ്മി നോട്ട് 7 (3ജിബി റാം + 32ജിബി മെമ്മറി) – 9,999 രൂപ
  • റെഡ്മി നോട്ട് 7 (4ജിബി റാം + 64ജിബി മെമ്മറി) – 11,999 രൂപ
  • റെഡ്മി നോട്ട് 7 പ്രോ (4ജിബി റാം + 64ജിബി മെമ്മറി) – 13,999 രൂപ
  • റെഡ്മി നോട്ട് 7 പ്രോ (6ജിബി റാം + 128ജിബി മെമ്മറി) – 16,999 രൂപ

48 മെഗാപിക്സലിന്റെ ക്യാമറയിൽ തന്നെയാണ് നോട്ട് 7 ഇന്ത്യൻ വിപണിയിലും പുറത്തിറക്കുക എന്നാണ് നേരത്തെ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകളിൽ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണുള്ളത്. നോട്ട് 7 പ്രോയിൽ 48 മെഗാപിക്സലിന്റെ ക്യാമറയുണ്ട്.

റെഡ്‌മി നോട്ട് 7 പ്രത്യേകതകൾ ഒറ്റ നോട്ടത്തിൽ

  • ഡിസ്പ്ലേ – 6.3 ഇഞ്ച് എൽസിഡി
  • രണ്ട് പതിപ്പുകൾ – 1) 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് 2) 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്
  • ക്വൽകോം സ്നാപ്പ്ഡ്രാഗൺ 660 SoC പ്രോസസ്സർ
  • ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം
  • പിൻഭാഗത്ത് ഡ്യൂവൽ ക്യാമറ: 12MP + 2MP
  • 13MP സെൽഫി ക്യാമറ
  • ഫേസ് അൺലോക്ക്, AI പോർട്രെയ്റ്റ് സെൽഫി
  • ആൻഡ്രോയ്ഡ് 9 പൈ
  • 4,000 mAh ബാറ്ററി
  • അതിവേഗ ചാർജിങ് സംവിധാനം
  • കറുപ്പ്, നീല, ട്വിലൈറ് ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്

റെഡ്മി നോട്ട് 7

റെഡ്‌മി നോട്ട് 7 പ്രൊ പ്രത്യേകതകൾ ഒറ്റ നോട്ടത്തിൽ

  • ഡിസ്പ്ലേ – 6.3 ഇഞ്ച് Full HD+ LTPS
  • ക്വാൽകോം സ്നാപ്ഡ്രാഗൺ 675 പ്രൊസസർ
  • 6ജിബി റാം, 128 ജിബി സ്റ്റോറേജ്
  • ഫേസ് അൺലോക്ക്, സൺലൈറ്റ് ഡിസ്പ്ലേ, റീഡിങ് മോഡ്
  • പിൻഭാഗത്ത് ഡ്യൂവൽ ക്യാമറ : 48MP + 5MP
  • സെൽഫി കാമറ: 13MP
  • ഇരുണ്ട വെളിച്ചത്തിൽ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ സോണി IMX586 സെൻസർ
  • ആൻഡ്രോയ്ഡ് 9 പൈ
  • 4K വീഡിയോ
  • 4,000 mAh ബാറ്ററി
  • അതിവേഗ ചാർജിങ് സംവിധാനം
  • നെബുല റെഡ്, നെപ്ട്യൂൺ ബ്ലൂ, സ്പേസ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്

റെഡ്മി നോട്ട് 7 പ്രോ