ആ വീഡിയോ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബലാകോട്ട് അക്രമിച്ചതല്ല; വീഡിയോ ഗെയിമിന്റേത്!

പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താന് ഇന്ത്യൻ വ്യോമസേന അതിശക്തമായ തിരിച്ചടി നല്‍കിയതിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ വീഡിയോകൾ പ്രചരിക്കുന്നു. പക്ഷെ അവയെല്ലാം വ്യാജമാണ് എന്നതാണ് സത്യം.

ഇന്ത്യൻ വ്യോമസേനയോ, ഭാരത സർക്കാരോ പാകിസ്താനിലെ ബലാകോട്ട് നടത്തിയ ആക്രമണത്തിന്റെ യാതൊരു വിഡിയോയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴി എല്ലാവരും ഷെയർ ചെയ്യുന്നത് വ്യാജ വിഡിയോയാണ്.

പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാക്രമണം എന്ന പേരില്‍ ഏറ്റവുമധികം ഷെയർ ചെയ്തത് ഒരു വിഡിയോ ഗെയിമിൽ നിന്നുള്ള രംഗങ്ങളാണ്. അര്‍മ 2 എന്ന പേരിലുള്ള ഒരു മിലിട്ടറി സിമുലേഷൻ വീഡിയോ ഗെയിമിന്റെ 2015 ലെ യൂട്യൂബ് വീഡിയോയിൽ നിന്നുള്ള ഭാഗങ്ങൾ ആയിരുന്നു അത്. Bohemia Interactive മൈക്രോസോഫ്റ്റിന് വേണ്ടി ഉണ്ടാക്കിയ ഗെയിം ആയിരുന്നു ഇത്.

യഥാർത്ഥ വീഡിയോയുടെ യൂട്യൂബ് ലിങ്ക് https://www.youtube.com/watch?v=xkiPJceSZ4s