ഇമ്രാൻ ഖാന്റെ ഫെയ്‌സ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല തുടരുന്നു

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട അന്ന് മുതൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികൾ ഉൾപ്പെടെയുള്ള സകല ഇന്ത്യക്കാരും പ്രതിഷേധം തുടങ്ങിയിരുന്നു. ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്നു ആക്രമണം നടത്തിയ വാർത്ത പുറത്തു വന്നതോടെ ഇന്ത്യക്കാരുടെ ‘പൊങ്കാല’ ഇടൽ അതിന്റെ പാരമ്യത്തിലാണ്.

ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ കമന്റിടുന്നുണ്ടെങ്കിലും മലയാളികളാണ് ഏറ്റവും കൂടുതൽ. പല കമന്റുകളിലും മലയാളികള്‍ ഇമ്രാന്‍ ഖാനെതിരെ അശ്ലീല വര്‍ഷവും യുദ്ധത്തിനുള്ള വെല്ലുവിളികളും നടത്തുന്നുണ്ട്.

“ഒരു പൂമാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍” ഏറ്റവും ശ്രദ്ധിക്കപ്പെട്ട കമന്റുകളിലൊന്ന്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ ‘നീ തീര്‍ന്നെടാ തീര്‍ന്ന്’ തുടങ്ങി നിരവധി രസകരമായ കമന്റുകളുണ്ട്.

പാക്കിസ്ഥാനികൾ കമന്റുകൾക്കെതിരെ പ്രതികരിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാരുടെ സംഘടിതമായ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകുന്നില്ല. ഇമ്രാൻ ഖാന്റെ ഫെയ്‌സ്ബുക്ക് പേജിലെ ഒരു പോസ്റ്റും മലയാളികൾ വെറുതെ വിടുന്നില്ല. എല്ലാത്തിനു താഴെയും കാണാം മലയാളത്തിലുള്ള കമന്റുകൾ.

ഇതൊക്കെ വായിച്ച് നിങ്ങൾക്കും ഒരു പൊങ്കാല ഇട്ടാൽ കൊള്ളാം എന്നുണ്ടെകിൽ ഇതാ ഇമ്രാൻ ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ലിങ്ക് https://www.facebook.com/ImranKhanOfficial