കൊറോണ വൈറസ് ആന്റിബോഡി തങ്ങൾ വേർതിരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി

കൊറോണ വൈറസ് പ്രതിരോധ മരുന്ന് നിർമാണത്തിൽ ഒരു സുപ്രധാന വഴിത്തിരിവ്. ഇസ്രായേല്‍ കൊറോണ വൈറസ് ആന്റിബോഡി വേര്‍തിരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവകാശപ്പെട്ടു.

ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്. കൊറോണ മഹാമാരികെതിരെയുള്ള ചികിത്സയില്‍ നിർണ്ണായകമായ വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.

ഈഐഐബിആര്‍ വേർതിരിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡി ഉപയോഗിച്ച് പുതിയ കൊറോണ വൈറസിനെ ലാബിൽ നിർവീര്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു

കൊറോണ വൈറസ്

ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്‌സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഐഐബിആര്‍ ആണ്. കൊറോണ മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.

പുതിയതായി കണ്ടെത്തിയ ആന്റിബോഡിയുടെ പേറ്റന്റ് നേടാനുള്ള നടപടിക്രമങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. അത് നേടിയാൽ മരുന്ന് വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാൻ വേണ്ട സാങ്കേതികജ്ഞാനം ഏതെങ്കിലും ഒരു അന്താരാഷ്ട്ര മരുന്ന് നിർമ്മാണ കമ്പനിക്ക് നൽകുമെന്ന് ഐഐബിആര്‍ ഡയറക്ടർ Shmuel Shapira പറഞ്ഞു.

Leave a Reply