ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ 4ജി എയർടെലിന്റേത്, കൂടുതൽ കവറേജ്‌ ലഭ്യമാക്കുന്നത് ജിയോ

Ookla റിപ്പോർട്ട്

2018 ജൂലൈ – ഡിസംബർ കാലയളവിൽ ഇന്ത്യയിൽ ഏറ്റവും വേഗത കൂടിയ 4ജി എൽടിഇ സേവനം നൽകിയത് എയർടെൽ ആണ്. മികച്ച 4ജി കവറേജ്‌ നൽകിയത് ജിയോ. 2018 ജൂലൈ – ഡിസംബർ കാലയളവിൽ ഇന്ത്യയിലെ പ്രധാന 15 നഗരങ്ങളെ കേന്ദ്രീകരിച്ച് Ookla എന്ന സ്ഥാപനം നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് ഈ റിപ്പോർട്ട്.

Ookla റിപ്പോർട്ട് പ്രകാരം 2018 ജൂലൈ – ഡിസംബർ കാലയളവിൽ ഏറ്റവും വേഗത കൂടിയ 4ജി സേവനം നൽകിയ എയർടെലിന്റെ വേഗത 11.23 Mbps ആയിരുന്നു. 9.13 Mbps വേഗതയോട് കൂടെ തൊട്ടു പിറകിൽ വൊഡാഫോൺ ആയിരുന്നു. മൂന്നും നാലും സ്ഥാനം യഥാക്രമം ജിയോക്കും, ഐഡിയക്കും ആണ്.

4ജി-എൽടിഇ കവറേജിന്റെ കാര്യത്തിൽ റിലയൻസ് ജിയോ ആണ് ഒന്നാമത്. 98.8% കവറേജ്‌ ജിയോ നൽകി. 90.0% കവറേജുമായി എയർടെൽ രണ്ടാം സ്ഥാനത്തും. 84.6% കവറേജുമായി വൊഡാഫോൺ മൂന്നാം സ്ഥാനത്തുമാണ്. വേഗത പോലെ തന്നെ കവറേജിന്റെ കാര്യത്തിലും ഐഡിയക്ക് നാലാം സ്ഥാനമാണ്.

സാധാരണ നെറ്റ്‌വർക്ക് കവറേജ്‌ നൽകുന്നതിലും ജിയോ തന്നെയാണ് ഒന്നാമത്. 99.3% സ്ഥലങ്ങളിലും ജിയോ നെറ്റ്‌വർക്ക് ലഭ്യമാണ്. 99.1% കവറേജുമായി എയർടെൽ രണ്ടാം സ്ഥാനത്തും, മൂന്നും നാലും സ്ഥാനങ്ങളിൽ വൊഡാഫോണും(99.0%), ഐഡിയയും(98.9%) ആണ്.

4ജി കവറേജ്‌, 4ജി വേഗത, സാധാരണ നെറ്റ്‌വർക്ക് കവറേജ്‌ തുടങ്ങിയ എല്ലാം കൂടെ കണക്കിൽ എടുത്താൽ ഇന്ത്യയിലെ ഏറ്റവും മികച്ച ടെലികോം ദാതാവ്, ജിയോ ആണെന്ന് നിസംശയം പറയാം. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ഈ നിലയിൽ എത്തിയത്.