റെഡ്മി നോട്ട് 7 ഇന്ത്യയിൽ ഫെബ്രുവരി 28ന് അവതരിക്കും

എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ഷാവോമി റെഡ്മി നോട്ട് 7 ഇന്ത്യയില്‍ ഫെബ്രുവരി 28ന് ഇറങ്ങും. കഴിഞ്ഞ മാസം ആദ്യം ഈ ഫോൺ ഷാവോമി ചൈനയിൽ അവതരിപ്പിച്ചിട്ടുണ്ട്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഷാവോമി  റെഡ്മി നോട്ട് 7

ഷവോമി ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് ഇന്ത്യയിൽ ഇറങ്ങുന്ന തീയതി ഷവോമി അറിയിച്ചത്. 9,999 രൂപ മുതലായിരിക്കും ഫോണിന്‍റെ വില ആരംഭിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ഷവോമിയുടെ സബ് ബ്രാന്റായി റെഡ്മി മാറിയ ശേഷം പുറത്തിറങ്ങുന്ന ആദ്യ റെഡ്മി മോഡലാണിത്. ചൈനയിൽ റെഡ്മി നോട്ട് 7ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇറങ്ങി മൂന്ന് ആഴ്ചകൊണ്ട് 10 യൂണിറ്റ് വിൽക്കാൻ കഴിഞ്ഞു. ചൈനീസ് സോഷ്യൽ മീഡിയ സൈറ്റ് ആയ വെയ്‌ബോ വഴി ഷവോമിയുടെ സിഇഒ ലു വെയ്ബിങ് ആണ് ഈ വിവരം പുറത്തുവിട്ടത്.

സാംസങ്ങിന്‍റെ ബഡ്ജറ്റ് ഫോണുകളായ എം10, എം20 എന്നീ ഫോണുകൾ ഇറങ്ങിയതിന് പിന്നാലെയാണ് ഷവോമി എംഐ റെഡ്മീ നോട്ട് 7 ഇന്ത്യയിൽ ഇറക്കുന്നത്. അതിനാൽ റെഡ്മി നോട്ട് 7ന്റെ വില സാംസങ്ങിന്‍റെ എം10, എം20 ഫോണുകളെക്കാൾ കുറവായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.