ഇന്ത്യയുടെ പാസ്പോർട്ട് ഹൈടെക് ആകുന്നു. നിലവിലുള്ള പേപ്പര്‍ പാസ്പോര്‍ട്ടിന് പകരം ചിപ്പ് അധിഷ്ഠിതമായ ഇ-പാസ്പോര്‍ട്ട് സംവിധാനം ഒരുങ്ങുന്നു. വരാണസിയില്‍ നടക്കുന്ന പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഐഐടി-കാൺപൂർ, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, ഇന്ത്യൻ സെക്യൂരിറ്റി പ്രെസ്സ്, വിദേശകാര്യ മന്ത്രാലയം എന്നിവർ ചേർന്നാണ് ഇ-പാസ്പോര്‍ട്ടിന് വേണ്ട ടെക്നോളജി വികസിപ്പിച്ചത്. ഉടമസ്ഥന്റെ വ്യക്തിക വിവരങ്ങൾ, യാത്ര വിവരങ്ങൾ തുടങ്ങിയവയായിരിക്കും ഇ-പാസ്പോര്‍ട്ടിന്റെ ചിപ്പിൽ ഉണ്ടാവുക.
പാസ്പോര്‍ട്ടിന്റെ പുറക് വശത്തതായിരിക്കും ചിപ്പ് ഉൾപ്പെടെയുള്ള സിസ്റ്റം ഉണ്ടാവുക. 64 കെബി ഡാറ്റാ ഇതിൽ ശേഖരിക്കാനാകും. തുടക്കത്തിൽ വ്യക്തിക വിവരങ്ങൾക്ക് പുറമെ 30 യാത്രകൾ വരെയുള്ള വിവരങ്ങളെ അതിൽ ശേഖരിക്കാനാകൂ. ഉടമസ്ഥന്റെ ഫോട്ടോ, വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ സ്റ്റോർ ചെയ്യാൻ ശേഷിയുള്ള തരം സംവിദാനങ്ങൾ പിന്നീട് ഉൾപ്പെടുത്തും.
ഇ-പാസ്പോര്ട്ടിൽ സ്റ്റോർ ചെയ്തിട്ടുള്ള വിവരങ്ങൾ അനധികൃതമായി മാറ്റാൻ ശ്രമിച്ചാൽ പാസ്പോര്‍ട്ട് ഉപയോഗശൂന്യമാകും. ഇ-പാസ്പോര്‍ട്ട് സംവിധാനം വരുന്നതോട് കൂടെ യാത്രക്കാർക്ക് എയർപോർട്ടിൽ ചെക്കിൻ കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന സമയം ലാഭിക്കാൻ കഴിയും. എയർപോർട്ട് ഉദ്യോഗസ്ഥർക്ക് പാസ്പോര്‍ട്ട് വെരിഫിക്കേഷൻ വേഗത്തിലാക്കാനും കഴിയും.
പാസ്പോർട്ടുകൾ ഉപയോകിച്ചുള്ള തട്ടിപ്പുകളും മറ്റ്യു കുറ്റകൃത്യങ്ങളും ഫലപ്രദമായി ചെറുക്കാൻ ചിപ്പുകൾ ഘടിപ്പിച്ച ഇ പാസ്പോർട്ടുകൾ നിലവിൽ വരുന്നതോടെ സാധിക്കും എന്നാണ് കരുതുന്നത്.