48 മെഗാപിക്‌സല്‍ പിൻ ക്യാമറയുമായി റെഡ്മി നോട്ട് 7

റെഡ്മി നോട്ട് 7

റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7പ്രോ സ്മാര്‍ട്‌ഫോണുകള്‍ ഷാവോമി അവതരിപ്പിച്ചു. ചൈനയിലെ ബെയ്ജിങ് നടന്ന ചടങ്ങിലാണ് പുതിയ ബഡ്ജറ്റ് സ്മാർട്ടഫോണുകൾ ഷാവോമി ലോകത്തിന് പരിചയപ്പെടുത്തിയത്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഷവോമിയുടെ സബ് ബ്രാന്റായി റെഡ്മി മാറിയ ശേഷം പുറത്തിറങ്ങുന്ന ആദ്യ റെഡ്മി മോഡലാണിത്.

വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിന്റ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി, ക്വാല്‍കോമിന്റെ ക്വിക്ക് ചാര്‍ജിങ് സൗകര്യമുള്ള ടൈപ്പ് സി യുഎസ്ബി പോർട്ട്, പിന്‍ഭാഗത്ത് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്.

2340 x 1080 പിക്‌സല്‍ റസലൂഷനില്‍ 6.3 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുണ്ട്.

2.2GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ഒക്റ്റാകോർ കൂടെ അഡ്രിനോ 512 ജിപിയു ഫോണിന് കരുത്തുപകരുന്നു. മൂന്ന് ജിബി, നാല് ജിബി, ആറ് ജിബി റാം പതിപ്പുകളും 32 ജിബി 64 ജിബി സ്റ്റോറേജും ഫോണിനുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്.

ആൻഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 9ലാണ് ഫോൺ പ്രവർത്തിക്കുക. ക്യുക്ക് ചാർജ് 4 പിന്തുണയുള്ള 4000 എംഎഎച്ചിന്റെ ബാറ്ററിയാണ് റെഡ്മി നോട്ട് 7 ലുള്ളത്. ഇരട്ട നാനോ സിം സപ്പോർട്ട് ഉണ്ട്.

3ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പ് വില 999 യുവാനാണ് (10,300 രൂപ). 4 ജിബി റാം + 64 ജിബി പതിപ്പിന് 1199 യുവാന്‍ ആണ് വില(12,400 രൂപ). ഈ ഫോണിന്‍റെ 6 ജിബി റാം + 64 ജിബി പതിപ്പിന്‍റെ വില 1399(14500 രൂപ) യുവാനാണ്. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ 1500 മുതല്‍ 2000 രൂപവരെ വിലവര്‍ദ്ധിച്ചേക്കാം. ജനുവരി 15 മുതലാണ് ചൈനയില്‍ ഈ ഫോണിന്‍റെ വിൽപ്പന തുടങ്ങുന്നത്. ട്വിലൈറ്റ് ഗോൾഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 7 വിപണിയിലെത്തും.

പിൻഭാഗത്തെ ഇരട്ട ക്യാമറകളിൽ ഒരെണ്ണം 48 മെഗാപിക്‌സലിന്റേയും അടുത്തത് അഞ്ച് മെഗാപിക്‌സലിന്റേയും ആണ്. സാംസങിന്റെ ജിഎം1 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 13 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറ. എഐ ഫീച്ചറുകളും പോര്‍ട്രെയ്റ്റ് മോഡും സെല്‍ഫി ക്യാമറയിലുണ്ട്.

റെഡ്മി നോട്ട് 7 നുള്ള അതേ ഫീച്ചറുകളാണ് റെഡ്മി നോട്ട് 7 പ്രോയിലും ഉള്ളത്. എന്നാല്‍ നോട്ട് 7 പ്രോയിലെ 48 മെഗാപിക്‌സല്‍ ക്യാമറയില്‍ സാംസങ് സെന്‍സറിന് പകരം സോണി ഐഎംഎക്‌സ്586 സെന്‍സര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്.

Leave a Reply