വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകൾക്കും , ആപ്പുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ഐടി ആക്ടിൽ ഭേദഗതി വരുന്നു

ഇന്ത്യൻ ഐടി ആക്ട്

ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. വ്യാജ വാർത്തകൾ, ചൈൽഡ് പോണോഗ്രഫി എന്നിവയുടെ പ്രചരണം നിയന്ത്രിക്കാൻ കഴിയാത്ത വെബ്‌സൈറ്റുകൾക്കും, ആപ്പുകൾക്കും കൂടുതൽ പിഴ അല്ലെങ്കിൽ അവയുടെ സേവനം നിർത്തലാക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റമാണ് ഐടി നിയമത്തിൽ കൊണ്ടുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഐടി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യയിലെ പ്രധാനപ്പെട്ട സോഷ്യൽ മീഡിയ, ഇന്റർനെറ്റ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സർക്കാർ ഇതിനുള്ള നീക്കം തുടങ്ങുന്നത്. പുതിയതായി കൊണ്ടുവരുന്ന നിയമത്തിൽ കമ്പനി പ്രതിനിധികളുടെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. കൂടാതെ നിയമ വിരുദ്ധമായ ഉള്ളടക്കളുടെ ഉറവിടം കണ്ടെത്തുന്നതിൽ ഈ കമ്പനികളുട സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിയം ലംഘിക്കുന്നവർക്ക് അല്ലെങ്കിൽ സഹകരിക്കാൻ തയ്യാറാവാത്തവർക്ക് കഠിനമായ പിഴ അല്ലെങ്കിൽ ശിക്ഷ ചുമത്താനുള്ള നിയമം കൊണ്ടുവരണം എന്നാണ് ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

വാട്ട്സാപ്പ്, ഫെയ്‌സ്‌ബുക്ക്‌, ഗൂഗിൾ, ട്വിറ്റെർ, ടെലിഗ്രാം തുടങ്ങിയ കമ്പനികളുടെ സേവനങ്ങളെ ആയിരിക്കും നിയമ ഭേദഗതി സാരമായി ബാധിക്കുക. വ്യാജ വാർത്തകൾ, എൻക്രിപ്റ്റഡ് ഉള്ളടക്കം, പ്രതികാര അശ്ലീല ഉള്ളടക്കം എന്നിവയുടെ ഉറവിടം കണ്ടെത്തുന്നതിൽ ഇവയിൽ ചില കമ്പനികൾക്ക് മുൻപ് സർക്കാരുമായി അഭിപ്രായ ഭിന്നത ഉണ്ടായിട്ടുണ്ട്.

ഇപ്പോഴത്തെ ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ ഇങ്ങനെ നിയം തെറ്റിക്കുന്ന കമ്പനിൾക്കുള്ള പിഴ വളരെ കുറവാണ്. ഗൂഗിൾ, ഫെയ്‌സ്‌ബുക്ക്‌ വൻ വാർഷിക വരുമാനമുള്ള കമ്പനികൾക്ക് ഈ പിഴ വളരെ വളരെ ചെറുതാണ്. ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിലുള്ള പോലെത്തെ പിഴയാണ് ഇതുപോലുള്ള ലംഘനങ്ങൾക്കും വേണ്ടത് എന്നാണ് ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

കമ്പനിയുടെ ലോകം മൊത്തത്തിൽ ഉള്ള വാർഷിക വരുമാനത്തിന്റെ 4 ശതമാനം അല്ലെങ്കിൽ 15 കോടി ഇവയിൽ ഏതാണോ വലുത് അതായിരിക്കും ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പ്രകാരം ഉള്ള പിഴ.

ഇന്റർനെറ്റ് വഴി പ്രചരിക്കുന്ന നിയമ വിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഇന്ത്യൻ സർക്കാറിന്റെ പുതിയ നിയമ ഭേദഗതി ഉയര്‍ന്ന തോതിലുള്ള സെൻസറിങ് കൊണ്ടുവരുമെന്നാണ് മോസില്ല കുറ്റപ്പെടുത്തുന്നത്.

Leave a Reply