ഷവോമിയിൽ നിന്നും റെഡ്മി 4നു പിൻഗാമിയായി റെഡ്മി 5 ഇന്ത്യയിൽ 2018 മാർച്ച് 14നു അവതരപ്പിച്ചു. ഇന്ത്യയുടെ കോംപാക്ട് പവർ ഹവ്സ് (compact power house) എന്ന വിശേഷണത്തിലാണ് ഫോൺ വിപണനം ചെയ്യുന്നത്.
2017 ഡിസംബറിൽ ചൈനയിൽ ആണ് ആദ്യമായി ഷവോമി റെഡ്മി 5 അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യൻ ഫോണുകൾക്ക് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് റെഡ്മി 5 ഇന്ത്യൻ പതിപ്പ് ഇറക്കിയിരിക്കുന്നത്.
രൂപകല്പന
അലൂമിനിയം കൊണ്ട് നിർമിച്ച പുറം ഭാഗവും പ്ലാസ്റ്റിക് ഫ്രെയ്മിൽ തീർത്ത ബോഡിയും അറ്റങ്ങളുമാണ് റെഡ്മി 5ന്റെ പ്രത്യേകത. ഫോണിൻറെ നാല് മൂലകളും അലൂമിനിയം കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു.
7.7 mm കനവും 157 ഗ്രാം ഭാരവുമുണ്ട്. റെഡ്മി 4ൽ ഉള്ള ഹാർഡ്‌വെയർ കീകൾ ഉപേക്ഷിച്ചു പകരം സോഫ്റ്റ്‌വെയർ കീകളിലേക്ക് റെഡ്മി 5 മുന്നേറി.
ഡിസ്‌പ്ലേ / സ്ക്രീൻ
5.7 ഇഞ്ച് വലിപ്പമുള്ള ഐ പി എസ് എൽ സി ഡി (IPS LCD) കപ്പാസിറ്റിവ് ടച്ച് സ്ക്രീനും 18:9 റേഷിയോയിൽ 720 x 1440 പിക്സൽ റെസല്യൂഷനുള്ള ഡിസ്‌പ്ലേ ആണ് റെഡ്മി 5 നുള്ളത്. കൂടാതെ സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല ഗ്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രോസസ്സർ
1.8 GHz വേഗതയുള്ള എട്ടു കോറുകൾ അടങ്ങുന്ന ക്വാൾകോം സ്‌നാപ് ഡ്രാഗൺ 450 പ്രോസസ്സർ ആണ് റെഡ്മി 5നു കരുത്തേകുന്നത്. അഡ്രിനോ 506 അടിസ്ഥാനമാക്കിയുള്ള ജിപിയു റെഡ്മി 5ന്റെ ഗ്രാഫിക്സ് പ്രവർത്തനങ്ങൾക്കു മികവ് വർധിപ്പിക്കുന്നു.
ക്യാമറ
1.25 മൈക്രോണിൽ നിർമിച്ച f/2.2 അപ്പേർച്ചർ ഉള്ള 12 എംപി ലെൻസ് ആണ് ഈ ഫോണിന്റെ പ്രധാന ക്യാമറ ആയി പ്രവർത്തിക്കുന്നത്. ബാക്കി ഉള്ള രൂപ കല്പനയിൽ മാറ്റങ്ങളില്ല. എന്നാൽ 1.25 മൈക്രോൺ ഉള്ളത് കാരണം വളരെ കുറഞ്ഞ വെട്ടത്തിലും നല്ല വ്യക്തതയാർന്ന ഫോട്ടോസ് എടുക്കുവാൻ സാധിക്കും.
1080 പിക്സലിൽ വീഡിയോ എടുക്കുവാൻ സാധിക്കുന്ന 5 എംപി സെൽഫി ക്യാമറയും വെളിച്ചം കുറവുള്ള സമയങ്ങളിൽ വ്യക്തതയാർന്ന ഫോട്ടോകളെടുക്കുവാൻ വേണ്ടി ഒരു എൽ ഇ ഡി ഫ്ലാഷും ക്യാമറക്കു സമീപം ഉണ്ട്.
സോഫ്റ്റ്‌വെയർ
ആൻഡ്രോയിഡ് നൊഗട്ട് 7.1.2 അടിസ്ഥാനാമാക്കിയുള്ള എം ഐ യു ഐ 9 ആണ് ഫോണിന് ജീവൻ നൽകുന്നത്. ഇത് കൂടാതെ തന്നെ ഷവോമിയുടെ മറ്റിതര ആപ്പുകളും റെഡ്മി 5ൽ വരുന്നുണ്ട്.
റാമും, സ്റ്റോറേജും, ബാറ്ററിയും
2 ജിബി റാമും 16 ജിബി നിർമിത സ്റ്റോറേജുള്ളതും 3 ജിബി റാമും 32 ജിബി നിർമിത സ്റ്റോറേജുള്ളതും 4 ജിബി റാമും 64 ജിബി നിർമിത സ്റ്റോറേജുമെന്നിങ്ങനെയുമുള്ള 3 പതിപ്പുകളാണ് റെഡ്മി 5 നുള്ളത്.
3300 mAh ഉള്ള ലിഥിയം പോളിമർ ബാറ്ററി ഉപഭോക്താക്കളുടെ ദിനം പ്രതി ഉപയോഗങ്ങൾക്ക് ധാരാളമാണ്.
വിലയും ലഭ്യതയും
കറുപ്പ്, ഗോൾഡ്, റോസ് ഗോൾഡ്, നീല എന്നീ നിറങ്ങളിൽ ആണ് റെഡ്മി 5 ലഭിക്കുന്നത്. 2 ജിബി റാമുള്ള പതിപ്പിന് 7,999 രൂപയും 3 ജിബി റാമുള്ള പതിപ്പിന് 8,999 രൂപയും 4 ജിബി റാമുള്ളതിന് 10,999 രൂപയുമാണ് വില വരുന്നത്.
ആമസോൺ വഴിയോ, മി യുടെ ഫ്ലാഗ്ഷിപ് ഓഫീസുകൾ വഴിയോ അംഗീകൃത റീട്ടെയിലറുകൾ വഴിയോ റെഡ്മി 5 വാങ്ങാവുന്നതാണ്. ഈ തവണ ഷവോമി ഫ്ലിപ്കാർട്ടിനെ ഒഴിവാക്കിയിരിക്കുകയാണ്.
സവിശേഷതകൾ ഒറ്റനോട്ടത്തിൽ
ഡിസ്പ്ലേ | 5.7 ഇഞ്ച് ഐ പി എസ് എൽ സി ഡി ഡിസ്‌പ്ലേ (720 x 1440 പിക്സൽസ്), കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം |
പ്രോസസ്സർ | 1.8 GHz വേഗതയുള്ള ഒക്റ്റാ കോർ സ്നാപ്പ്ഡ്രാഗൺ 450 പ്രോസസ്സർ, അഡ്രിനോ 506 ഗ്രാഫിക്സ് പ്രോസസ്സർ |
ഒഎസ്സ് | ആൻഡ്രോയ്ഡ് 7.1.2 നൊഗട്ട്, എം ഐ യു ഐ 9 |
മെമ്മറി, സ്റ്റോറേജ് | 2 ജിബി റാം, 16 ജിബി നിർമ്മിത സ്റ്റോറേജ്. 3 ജിബി റാം, 32 ജിബി നിർമ്മിത സ്റ്റോറേജ്. 4 ജിബി റാം, 64 ജിബി നിർമ്മിത സ്റ്റോറേജ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 128 ജിബി വരെ ഉയർത്താവുന്നതാണ്. |
പിൻ ക്യാമറ | 12 മെഗാപിക്സൽ ( f/2.2, 1.25 μm ), ഫ്ലാഷ് |
മുൻ ക്യാമറ | 5 മെഗാപിക്സൽ, എൽ ഇ ഡി ഫ്ലാഷ് |
കണക്റ്റിവിറ്റി , സിം | ഇരട്ട സിം, രണ്ടിലും 4G VoLTE സപ്പോർട്ട് , വൈഫൈ, ബ്ലൂടൂത്ത് 4.2, ഇൻഫ്രാ റെഡ് ബീം |
സെൻസറുകൾ | കോമ്പസ്, പ്രോക്സിമിറ്റി, ഗൈറോ, ആക്സിലറോമീറ്റർ, ജിപിസ്, ഫിംഗർപ്രിന്റ് |
ബാറ്ററി | 3300 mAh |
നിറങ്ങൾ | ബ്ലാക്ക്, ഗോൾഡ്, റോസ് ഗോൾഡ്, ലൈറ്റ് ബ്ലൂ | ഫിംഗർപ്രിന്റ് സെൻസർ | ഫോണിന്റെ പിൻഭാഗത്ത് | വില | 2 ജിബി റാമുള്ളതിന് – Rs. 7,999/- 3 ജിബി റാമുള്ളതിന് – Rs. 8,999/- 4 ജിബി റാമുള്ളതിന് – Rs. 10,999/- |
ഉപസംഹാരം
ഈ ഫോണിന്റെ എതിരാളികൾ ആയി കണക്കാക്കുന്നത് സാംസങ് ജെ7 നെക്സ്സ്റ്റും മോട്ടോ ജി5 എസുമാണ്. അൻറ്റുറ്റു ബെഞ്ച്മാർക്കിൽ 69000 ത്തിൽ അധികം സ്കോർ നേടി ഈ രണ്ടു ബ്രാൻഡുകൾക്കും മുകളിലേക്ക് ഷവോമി റെഡ്മി 5 തങ്ങളുടെ സ്ഥാനമുറപ്പിച്ചു.
വെറും 7,999 രൂപ മുതൽ അത്യാവശ്യം വലിപ്പമുള്ള സ്‌ക്രീൻ, സിപിയു എന്നിവ അടങ്ങുന്ന റെഡ്മി 5 സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാകും.