ജിമെയിൽ ഗോ ആപ്പ് ഗൂഗിൾ പുറത്തിറക്കി – കുറഞ്ഞ റാമും, സ്റ്റോറേജും മതി ഈ ജിമെയിൽ ആപ്പിന്

ജിമെയിൽ ഗോ ആപ്പ് ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പുറത്തിറക്കി. കുറഞ്ഞ റാമും, സ്റ്റോറേജും മാത്രം മതി ഈ ആപ്പിന് പ്രവർത്തിക്കാൻ. ഗൂഗിളിന്റെ പ്രധാന ജിമെയിൽ ആപ്പിനെ അപേക്ഷിച്ച് കുറഞ്ഞ ഡാറ്റ മാത്രമേ ജിമെയിൽ ഗോ ആപ്പ് ഉപയോഗിക്കൂ. മാത്രമല്ല കുറഞ്ഞ സ്പീഡ് ഉള്ള മൊബൈൽ ഡാറ്റാ നെറ്റ്‌വർക്കിലും പ്രശ്നങ്ങൾ ഇല്ലാതെ ആപ്പ് പ്രവർത്തിക്കും. ഗൂഗിളിന്റെ ഗോ ശ്രേണിയിൽ പെട്ട പുതിയ ആപ്പ് ആണിത്.

ജിമെയിൽ ഗോ ആപ്പ്

എന്താണ് ഗോ ആപ്പുകൾ

കുറഞ്ഞ മെമ്മറിയും, സ്റ്റോറേജും ഉള്ള ഫോണുകൾക്ക് വേണ്ടി പ്രത്യേകം കരുതലോടെ ഗൂഗിൾ നിർമ്മിക്കുന്ന ആപ്പുകൾ ആണ് ഗോ ആപ്പുകൾ. ഇന്ത്യ, ബ്രസീൽ പോലുള്ള വികസ്വര രാജ്യങ്ങളിലെ ശേഷി കുറഞ്ഞ ഫോണുകളെ ലക്ഷ്യമാക്കിയാണ് ഗൂഗിൾ ഗോ ആപ്പുകൾ ഇറക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ്, യൂട്യൂബ്, ഗൂഗിൾ മാപ്പ് എന്നീ അപ്പുകൾക്ക് ഇപ്പോൾ ഗോ പതിപ്പ് ഉണ്ട്.

വികസ്വര രാജ്യങ്ങളിൽ മൊബൈൽ ഡാറ്റ വേഗത, മൊബൈൽ ഡാറ്റയുടെ വില എന്നിവ ഒരു വൻ പ്രശ്‌നം ആണ്. അതിനാൽ ഗോ അപ്പുകളിൽ ഡാറ്റാ ഉപയോഗത്തിന്റെ തോത് കുറക്കാനും, ഗോ ആപ്പുകൾ കുറഞ്ഞ ഡാറ്റാ സ്പീഡിൽ പ്രവർത്തിക്കാനും ഗൂഗിൾ പ്രത്യേയക ശ്രദ്ധ നൽകിയിട്ടുണ്ട്.

ജിമെയിൽ ഗോ ആപ്പിന്റെ പ്രത്യേകതകൾ

ജിമെയിൽ മെയിൻ ആപ്പിൽ ഉള്ളത് പോലെ ഒന്നിൽ കൂടുതൽ ജിമെയിൽ അക്കൗണ്ടുകൾ ഒരേ സമയം ഗോ ആപ്പിലും ഉപയോഗിക്കാം. നമ്മൾ അയച്ച മെയിലിന്റെ കൂടെ തന്നെ അതിന്റെ മറുപടികളും കാണിക്കുന്ന ഫീച്ചറം ഇതിലുണ്ട്. കൂടാതെ ഫയൽ അറ്റാച്ച് ചെയ്തു അയക്കാനും കഴിയും. പുതിയ മെയിലുകൾക്ക് നോട്ടിഫിക്കേഷനും ഗോ ആപ്പിൽ ലഭിക്കും.

മെയിലുകളെ പ്രൈമറി, സോഷ്യൽ, പ്രൊമോഷണൽ എന്നിങ്ങനെ തരം തിരിച്ചു കാണിക്കുന്ന ഫീച്ചറും ഉണ്ട്. ഈ ആപ്പ് 9.15 mb ആണ് ഉള്ളത്. 20.66 എംബിയിൽ കൂടുതൽ സ്റ്റോറേജ് സ്പേസ് ഈ ഉപയോഗിക്കില്ല. ജിമെയിൽ മെയിൻ ആപ്പ് 43 എംബി വരെ സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുന്നുണ്ട്. പ്രത്യക്ഷത്തിൽ ജിമെയിൽ ഗോ ആപ്പും, മെയിൻ ആപ്പും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല.

ജിമെയിൽ ഗോ ആപ്പിന്റെ പോരായ്‌മകൾ

മെയിൽ ലിസ്റ്റ് സ്ക്രോൾ ചെയ്യുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഉള്ളതായി ചിലർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവസാനത്തെ കുറച്ച് ദിവസത്തെ മെയിലുകൾ മാത്രമേ ഈ ആപ്പ് സിങ്ക് ചെയ്യുകയുളളൂ, മൊബൈൽ ഡാറ്റാ ഉപയോഗം കുറക്കാൻ വേണ്ടിയാണിത്.

ആപ്പ് ഇൻസ്റ്റാൾ ചെയ്യാം

ഈ ലിങ്ക് സന്ദർശിച്ചാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം https://play.google.com/store/apps/details?id=com.google.android.gm.lite&rdid=com.google.android.gm.lite

ആൻഡ്രോയിഡ് ഓറിയോ ഒഎസിന്റെ ഗോ പതിപ്പ് ഉള്ള ഫോണുകളിൽ മാത്രമേ ജിമെയിൽ ഗോ ആപ്പ് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയൂ. മറ്റ് ഫോണുകൾക്ക് എന്ന് ലഭിക്കുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.