ഷവോമി വാലന്റൈന്‍ ദിനത്തില്‍ പുതിയ സ്മാര്‍ട്‌ഫോണുകളും ടിവിയും പുറത്തിറക്കി

ഷവോമി വാലന്റൈന്‍ ദിനത്തില്‍ റെഡ്മി ശ്രേണിയിലുള്ള റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ പുതിയ രണ്ട് സ്മാർട്ടഫോണുകളും, എംഐ എല്‍ഇഡി ടിവി 4 സ്മാർട്ട് ടിവിയും ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ആണ് ചൈനീസ് ഭീമൻ മൂന്ന് ഉല്‍പ്പന്നങ്ങൾ അവതരിപ്പിച്ചത്.

ഷവോമി റെഡ്മി നോട്ട് 5

മൂന്ന് ഉല്‍പന്നങ്ങളും ഫെബ്രുവരി 22 മുതല്‍ ഫ്ലിപ്കാർട്ട്, എംഐ ഡോട്ട്‌കോം, എംഐ ഹോം സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാവും. റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുന്നവർക്ക് റിലയന്‍സ് ജിയോ വക 2200 രൂപയുടെ കാഷ്ബാക്ക് ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 5

ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.99 ഇഞ്ച് വലിപ്പമുള്ള 2.5D കർവ്ഡ് സ്ക്രീൻ ആണ് ഷവോമി റെഡ്മി നോട്ട് 5ന് ഉള്ളത്. ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ 625 പ്രോസസറും അഡ്രിനോ 506 ജിപിയു ഫോണാണിന് കരുത്ത് പകരുന്നു. മൂന്ന് ജിബി റാം 32ജിബി സ്റ്റോറേജ്, നാല് ജിബി റാം 64 ജിബി സ്റ്റോറേജ് എന്നീ പതിപ്പുകൾ ആണ് ഫോണിനുള്ളത്.

ഫോണിന്റെ പുറക് വശത്താണ് വിരലടയാള സെൻസർ ഉള്ളത്. 12 മെഗാപിക്‌സലിന്റെ പിൻ ക്യാമറയും അഞ്ച് എംപിയുടെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്. രണ്ട് ക്യാമറയ്‌ക്കൊപ്പവും എല്‍.ഇ.ഡി ഫ്‌ലാഷുണ്ട്. 4000 mAh ആണ് ബാറ്ററി കപ്പാസിറ്റി.

കറുപ്പ്, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് റെഡ്മി നോട്ട് 5 വിപണിയിലെത്തുക. റെഡ്മി നോട്ട് 5ന്റെ മൂന്ന് ജിബി റാം 32ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപക്കും നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പ് 11,999 രൂപക്കും ആണ് ഇന്ത്യയിൽ ലഭിക്കുക.

റെഡ്മി നോട്ട് 5 പ്രോ

ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഷവോമി ഈ ഫോൺ ആദ്യമായി അവതരിപ്പിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസർ ആണ് നോട്ട് 5 പ്രോയുടെ പ്രധാന സവിശേഷത. സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസർ ആദ്യമായി ഉപയോഗിക്കുന്ന ഫോണാണിത്. റാം 4ജിബി/6ജിബി ഉള്ള രണ്ടു പതിപ്പുകൾ ഉണ്ട്.

സോണിയുടെ IMX 486 സെൻസർ ഉള്ള 12 മെഗാപിക്സൽ സെൻസറും, 5 മെഗാ പിക്സൽ സെൻസറും ഉള്ള ഇരട്ട പിൻ ക്യാമറകൾ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്. എല്‍ഇഡി ഫ്‌ളാഷും ഇവയുടെ സഹായത്തിനായുണ്ട്.

സെൽഫി ക്യാമറ 20 മെഗാ പിക്‌സൽ ശേഷിയുള്ളതാണ്. സോണിയുടെ IMX 376 സെൻസർ ആണ് ഇതിൽ ഉള്ളത്. ഈ സെൻസർ ഫെയ്‌സ് അണ്‍ലോക്കിങ് ഫീച്ചർ കൂടുതൽ കാര്യക്ഷമമാകുന്നു. മുന്നിലെയും പിന്നെയിലേയും ക്യാമറകൾ ഉപയോഗിച്ച് പോർട്രെയ്‌റ്റ് മോഡ് ഫോട്ടോകൾ എടുക്കാൻ സംവിധാനം ഉണ്ട്.

64 ജിബി മെമ്മറി ഉള്ള പതിപ്പ് മാത്രമേ ഈ ഫോണിനുള്ളൂ. റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്‌ഫോണിന്റെ നാല് ജിബി റാം 64 ജിബി റാം പതിപ്പിന് 13,999 രൂപയും ആറ് ജിബി റാം 64 ജിബി സ്റ്റോറേജിന് 16,999 രൂപയുമാണ് ഇന്ത്യയിലെ വില.

എംഐ എല്‍ഇഡി ടിവി 4

വളരെ നേര്‍ത്ത അരികുകളുള്ള 55 ഇഞ്ച് 4k എല്‍.ഇ.ഡി ടിവിയാണ് ഇത്. ടിവിയുടെ വില 39,999 രൂപയാണ്. ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ടിവിയ്ക്കുണ്ട്. അംലോജിക് 64 ബിറ്റ് ക്വാഡ് കോര്‍ പ്രൊസസറും, 2 ജിബി റാമും, എട്ട് ജിബി സ്‌റ്റോറേജുമാണ് ടിവിയ്ക്കുള്ളത്

Mi LED TV 4

Leave a Reply